Halal Love Story » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ രണ്ടായിരങ്ങളിലായിരുന്നു എന്ന് തോന്നുന്നു മലബാറിലെ മുസ്ലിം വീടുകളിൽ ഹോം സിനിമകൾ തരംഗമാവുന്നത്. മുഖ്യധാരാ സിനിമകളോട് പുറം തിരിഞ്ഞു നടന്നിരുന്ന മലബാറിലെ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന് കലയെ പൂർണ്ണമായും തിരസ്കരിക്കാൻ കഴിയുമായിരുന്നില്ല. സിനിമകൾ ഹറാം എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് അവർക്കും കാണാൻ പറ്റാവുന്ന സിനിമകൾ വേണം എന്ന മോഹം വന്നു. അങ്ങനെയാണ് ഞങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഹലാലായ" ഹോം സിനിമകൾ പിറക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്ലിം സംഘടനയായിരുന്നു ആദ്യമായി ഈ ആശയവുമായി മുന്നോട്ട് വന്നതെങ്കിലും പിന്നീട് സംഘടനാ ഭേദമന്യേ മുസ്ലിം സമൂഹം അത് നെഞ്ചിലേറ്റി. സലാം കൊടിയത്തൂരിന്റെ "നിങ്ങളെന്നെ ഭ്രാന്തനാക്കി" എന്ന സിനിമയായിരുന്നു അതിൽ ആദ്യത്തേത്. പിന്നീട് അളിയനൊരു ഫ്രീ വിസ, കുടുംബ കലഹം നൂറാം ദിവസം, തുടങ്ങി ഹോം സിനിമകൾ മലബാറിലും പ്രവാസികളുടെ ഇടയിലും മുഖ്യ ധാരാ സിനിമകളെക്കാൾ പ്രചാരം നേടി മുന്നേറി. ലീക്ക് ബീരാനായി വേഷമിട്ട സിദ്ദീഖ് കൊടിയത്തൂരൊക്കെ ഹോം സിനിമകളിലെ ജനപ്രിയ നായകനായി. മഴവിൽ മനോരമയിലെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തി നേടി പിന്നീട