ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Bros


 The Bros » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ കൊറിയൻ സിനിമയിൽ സ്ക്രീൻ പ്രെസെൻസ് എന്ന വാക്കിന് ഒരു അർത്ഥമുണ്ടെങ്കിൽ അത് ഡോൺ ലീ എന്നാണ്. നായകനെന്ന് വേണ്ട, വില്ലനായി വന്നാലും സഹനടനായി വന്നാൽ പോലും അങ്ങേര് സ്‌ക്രീനിന്റെ ഒരു ഭാഗത്തുണ്ടെങ്കിൽ പിന്നെ ബാക്കിയുള്ളവരെല്ലാം സ്‌ക്രീനിൽ നിന്നും ഔട്ടാണ്. പണ്ട് ഡോൺ ലീയെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പിന് താഴെ "മുഖത്ത് ഇമോഷൻസ് വരുത്താൻ അറിയാത്ത നടന്നാണെങ്കിലും അയാളുടെ കിടിലൻ പഞ്ച് കാരണം ഫാനായി" എന്നൊരാൾ കമന്റ് ചെയ്തത് ഓർക്കുന്നു. ഡോൺ ലീയുടെ പഞ്ച് കണ്ടിട്ടോ ആക്ഷൻ കണ്ടിട്ടോ നിങ്ങൾ ഫാനായതിൽ ഞാൻ തെറ്റ് പറയുന്നില്ല. പക്ഷേ, ഇമോഷൻസ് പ്രകടിപ്പിക്കാൻ അറിയാത്ത നടൻ എന്ന പ്രസ്താവന പിൻവലിക്കേണ്ടത് തന്നെയാണ്. കാരണം ഞാൻ ആദ്യമായി പരിഭാഷ ചെയ്തത് ഡോൺ ലീയുടെ ചാമ്പ്യൻ എന്ന സിനിമയായിരുന്നു. അതിന്റെ ക്ലൈമാക്സിൽ ഡോൺ ലീയുടെ ചെറിയൊരു സ്പീച്ചുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെയെല്ലാം കണ്ണ് നിറയിച്ചിട്ടാണ് പഹയൻ തിരശീല ഒഴിഞ്ഞത്. ആക്ഷൻ ഹീറോ എന്നൊരു വിശേഷണം കൊണ്ട് നടക്കുമ്പോഴും അദ്ദേഹം അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു നടനേ ആയിരുന്നില്ല. ആക്ഷനും കോമഡിയും സമാസമം വഴങ്ങുന്നൊരു നല്ല നടൻ. ഡോൺ ലീ ഹാസ്യം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത അനേകം സിനിമകളിൽ ഒന്ന് മാത്രമാണ് ദി ബ്രോസ്. പക്ഷേ, ഇവിടെയും ഇമോഷൻസ് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് ആരോപിക്കുന്നവരുടെ നെറുകിനിട്ട് അടിക്കുന്നുണ്ട് ഡോൺ ലീ എന്ന മാ ഡോങ് സ്യോക്. 




■ ചാങ് യോ-ജിയോങ്ങും ഹ്യോ സ്യോങ്-ഹ്യേയും തിരക്കഥ രചിച്ച് ചാങ് യോ-ജിയോങ് സംവിധാനം നിർവ്വഹിച്ച കോമഡി ഫാന്റസി ഡ്രാമാ കൊറിയൻ ചിത്രമാണ് ദി ബ്രോസ്. ഹ്യുങ് ബിൻ-ലീ ഛായാഗ്രഹണവും കിം സുൻ-മിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കൊറിയൻ ഗ്രാമാന്തര ഭംഗിയെ മനോഹരമായി പകർത്തിയ ഫ്രെയിമുകൾ ശരിക്കും ഈ സിനിമയുടെ മുഖ്യ ഘടകമാണ്. കിം ജിൻ-സ്യോങ് ഒരുക്കിയ പശ്ചാത്തല സംഗീതവും സുന്ദരമായിരുന്നു. ബിജിഎമിൽ ഒരിടത്ത് എന്യോ മോറിക്കോണിയുടെ പ്രശസ്ത ഗുഡ്, ബാഡ്, അഗ്ലി ബിജിഎമിന്റെ റെഫറൻസും കേൾക്കാമെങ്കിലും അത് മനോഹരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.




✍sʏɴᴏᴘsɪs                


■ ഒരു ചരിത്രാധ്യാപകനായിരുന്നു സ്യോക്-ബോങ് ലീ. അയാൾക്ക് താല്പര്യം നിധി വേട്ടയിലായതുകൊണ്ട് തന്നെ കൈയ്യിലുള്ള പണമെല്ലാം അതിനായുള്ള ഉപകരണങ്ങൾ വാങ്ങി തുലച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്റെ കുടുംബത്തിലെ ഒരു സ്വാതന്ത്ര്യ സമരസേനാനി സ്വാതന്ത്ര്യ പോരാട്ടത്തിനിടയ്ക്ക് ഒളിപ്പിച്ചു വെച്ച കോടികൾ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ബുദ്ധപ്രതിമകൾ കണ്ടെത്തുക എന്നതായിരുന്നു അയാളുടെ ജീവിത ലക്ഷ്യം. അയാളുടെ അനിയനായിരുന്ന ജൂ-ബോങ് ലീയാവട്ടെ ഒരു അന്താരാഷ്ട്ര നിർമ്മാണ കമ്പനിയിൽ ഉദ്യോഗസ്ഥനും. വൻപണച്ചെലവുള്ള ഒരു ഹൈവേ പ്രോജക്ടിന്റെ മേൽനോട്ട അവകാശം നേടിയെടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം. സഹോദരന്മാർ രണ്ടുപേരുടെയും ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ നല്ല 'അടിപിടി' ബന്ധമാണ്. അതായത് കീരിയും പാമ്പും കണ്ടതുപോലെ തന്നെ. അതിനിടയ്ക്ക് ആൻഡോങിലെ പ്രമുഖ ലീ കുടുംബത്തിന്റെ രക്ഷാധികാരിയായിരുന്ന ഇരുവരുടെയും അച്ഛൻ മരണപ്പെടുന്നു. അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇരുവരും സിയോളിൽ നിന്നും അവരുടെ ജന്മനാടായ ആൻഡോങ്ങിലേക്ക് പുറപ്പെടുകയാണ്. വഴിയിൽ വെച്ച് അവർ ഓഹ് റോ-റ എന്നുപേരുള്ള ഒരു പെൺകുട്ടിയെ കാറിടിച്ചു വീഴ്ത്തുന്നു. അല്ലെങ്കിൽ ആ കാറപകടത്തിലൂടെയാണ് അവൾ ഇരുവരുടെയും ജീവിതത്തിലേക്ക് വലിഞ്ഞു കയറുന്നത് എന്ന് വേണമെങ്കിൽ പറയാം. വളരെ വിചിത്രമായ സ്വഭാവ സവിശേഷതയുള്ള അവൾക്ക് ഇരുവരുടെയും കുടുംബ രഹസ്യങ്ങൾ മുഴുവൻ അറിയാമായിരുന്നു എന്നതാണ് കഥയിലെ ആകർഷണീയത. അവൾ ശരിക്കും ആരായിരുന്നു..? എന്തായിരുന്നു അവളുടെ ലക്ഷ്യം..? 




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ കീരിയും പാമ്പും പോലെയുള്ള സഹോദരന്മാരെ നല്ല കൈയ്യടക്കത്തോടെ തന്നെ ഡോൺ ലീയും ലീ ഡോങ്-ഹ്വിയും അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഡോൺ ലീയുടെ അപാര സ്ക്കോറിങ്ങിനു അടുത്തെത്താൻ ലീ ഡോങ് വല്ലാതെ വിയർത്തിട്ടുണ്ട്. ഓഹ് റോ-റ എന്ന വിചിത്രയായ പെൺകുട്ടിയായി ലീ ഹാ-നീയും തകർത്തിട്ടുണ്ട്. പക്ഷേ, അൽപ്പസമയം മാത്രമേ ഉള്ളുവെങ്കിലും സഹോദരന്മാരുടെ മാതാപിതാക്കളായി അഭിനയിച്ച നടീ നടന്മാർ പ്രേക്ഷക ഹൃദയം കവരുന്നുണ്ട്. മി ബോങ് ആയി വേഷമിട്ട ജോ വൂ-ജിനിന്റെയും അയാളുടെ ഭാര്യയായി വേഷമിട്ട സോങ് സാങ്-ഊനിന്റെയും പ്രകടനങ്ങളും എടുത്തു പറയണം. ജുങ് ജേ-ജിൻ (അപ്പൂപ്പൻ), ഹ്യോ സുങ്-തേ (സന്യാസി), ജ്യോങ് സൂൻ-വോൻ (ഗോ), സ്യോ യെ-ജി (സാ-റാ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..




📎 ʙᴀᴄᴋwᴀsʜ


■ ദി ബ്രോസിലെ മികച്ച പ്രകടനത്തിലൂടെ ലീ ഹാ-നീ, കൊറിയൻ ഫിലിം ആക്റ്റെഴ്സ് അസോസിയേഷന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഒരു മുഴുനീള കോമഡി ചിത്രം ആയിരുന്നിട്ട് കൂടി ഡോൺ ലീ തന്റെ ക്വിന്റൽ പഞ്ചിന്റെ ആരാധകരെ നിരാശരാക്കുന്നില്ല. ഡോൺ ലീയ്‌ക്കൊപ്പം കോമഡിയിൽ സ്‌കോർ ചെയ്തത് മി-ബോങ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ച സോങ് സാങ്-ഉൻ എന്ന അഭിനേത്രിയാണ്. അവരുടെ ചില സീനുകൾ നമ്മുടെ സ്വന്തം കൽപ്പന ചേച്ചിയുടെ വിന്റേജ് കാലഘട്ടമാണ് ഓർമ്മിപ്പിച്ചത്.




6.1/10 · IMDb




 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...