ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Fight Club Explained

  Fight Club » Explained ■ വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങിയതോടെ ആൾട്ടർ ഇഗോയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലോ? മാനഗരവും കൈതിയുമൊക്കെയെടുത്ത് കഴിവ് തെളിയിച്ച ലോകേഷ് കനക രാജ് എന്ന സംവിധായകൻ ഇളയ ദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയെയും ഒരുമിച്ചു കൈയ്യിൽ കിട്ടിയ അവസരം വിജയുടെ പതിവ് രക്ഷകൻ പടം ചെയ്ത്  തുലയ്ക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. വിജയ് സേതുപതിയും അത്തരമൊരു സാഹസത്തിനു തല വെച്ച് കൊടുക്കില്ല എന്നും കരുതാം. മാസ്റ്ററിന്റെ ടീസർ അതിന്റെ പ്രമേയത്തേക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നില്ലെങ്കിലും മമ്മൂക്കയുടെ മാസ്റ്റർപീസിന്റെതടക്കം പല കഥകളുമായി പ്രേക്ഷകർ സജീവമായിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും കൺവിൻസിങ് ആയിട്ടുള്ളത് ആൾട്ടർ ഇഗോ പ്രമേയമാക്കിയാണ് ലോകേഷിന്റെ മാസ്റ്റർ എന്നുള്ളത് തന്നെയാണ്. കാരണം, മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ അതിന്റെ സൂചന ലോകേഷ് തന്നതാണ്. ടീസർ വിഡിയോയിൽ മുഖത്ത് ഒരേപോലത്തെ മാർക്കുകളുള്ള വിജയുടെയും സേതുപതിയുടെയും കഥാപാത്രങ്ങളും അവരുടെ ഫൈറ്റിങ്ങിന്റെ ശൈലികൾ തമ്മിലുള്ള സാമ്യവുമൊക്കെ ഇതിന് അടിവരയിടുന്നതാണ്. ആൾട്ടർ

Soorarai Pottru

Soorarai Pottru » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആദ്യം തന്നെ വിന്റേജ് സൂര്യയെ തിരികെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നു. സൂര്യയെ എന്തുകൊണ്ടാണ് നടിപ്പിൻ നായകൻ എന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം സൂരറൈ പൊട്ട്രൂവിന്റെ പല രംഗങ്ങളിലായി നീണ്ടു പരന്നു കിടക്കുകയാണ്.12 വർഷങ്ങൾക്ക് മുൻപ് വാരണം ആയിരത്തിൽ തന്റെ മെയ്ക്കോവറുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സൂര്യ 12 വർഷങ്ങൾക്കിപ്പുറവും അത് അതേപടി ആവർത്തിച്ച് വർഷങ്ങൾ തനിക്ക് വെറും നമ്പറുകൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സൂര്യയെന്ന താരത്തിലുപരി സൂര്യയെന്ന നടന്റെ സിനിമയാണ് സൂരറൈ പൊട്ട്രൂ. സമ്പന്നരുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ആകാശ യാത്ര മിഡിൽ ക്ലാസ്സിന് കൂടി പ്രാപ്യമാക്കി എയർ ഡെക്കാനിലൂടെ ഒരു വിപ്ലവത്തിന് തന്നെ തുടക്കമിട്ട  ജി.ആർ. ഗോപിനാഥ്‌ എന്ന റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ക്യാപ്റ്റന്റെ കഥയാണ് സൂരറൈ പൊട്രൂവിൽ പറയുന്നത്. ഒരു ലോ കോസ്റ്റ് യാത്രാ വിമാന കമ്പനി തുടങ്ങുന്നതിനിടയിൽ അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന എതിർപ്പുകളും അതിനെ അദ്ദേഹം തരണം ചെയ്യുന്നതുമെല്ലാം ഒരൽപ്പം സിനിമാറ്റിക് ആയി തന്നെ സൂരറൈ പൊട്രൂവിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. സൂരറൈ പൊട്രൂ പറയുന

The Boys

  The Boys » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മനുഷ്യ നന്മയ്ക്കായി തിന്മയ്ക്കെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട അമാനുഷിക ശക്തിയുള്ളവരെയാണ് സൂപ്പർ ഹീറോസ് എന്ന് വിളിക്കുന്നത്. ആദ്യം ഫാന്റസിയായും പിന്നീട് സയൻസ് ഫിക്ഷനായും കുട്ടികളെ രസിപ്പിക്കാനായി അവതരിപ്പിക്കപ്പെട്ട സൂപ്പർ ഹീറോസ് കഥകൾ കോമിക് സ്ട്രിപ്പുകളായും സിനിമകളായും പ്രായഭേദമന്യേ ജനകീയത കൈവരിച്ചു. ഡിസി എന്ന ഡിറ്റെക്റ്റീവ് കോമിക്സും മാർവൽ കോമിക്സുമായിരുന്നു ഈ രംഗത്തെ എക്കാലത്തെയും ചിരവൈരികൾ. ഇവിൽ സൂപ്പർമാനും സിമ്പയോട്ട് സ്‌പൈഡർമാനുമൊക്കെ സൂപ്പർഹീറോസ് വില്ലന്മാരായാലുള്ള ഭവിഷ്യത്തുകളുടെ മിന്നായങ്ങൾ ചില സിനിമകളിൽ കാണിച്ചിരുന്നു. എന്നാൽ സൂപ്പർ ഹീറോസ് ചെയ്യുന്ന തിന്മകൾക്കെതിരെ പോരാടുന്ന അമാനുഷിക ശക്തികൾ ഒന്നുമില്ലാത്ത കുറച്ച് സാധാരണ മനുഷ്യരെ ഹീറോകളാക്കി  ഒരു വ്യത്യസ്ത തീമിൽ അണിയിച്ചൊരുക്കിയ സീരീസാണ് ആമസോൺ പ്രൈമിന്റെ ദി ബോയ്സ്. അവഞ്ചേഴ്‌സും ജസ്റ്റിസ് ലീഗുമൊക്കെ സിനിമകളായപ്പോൾ അത് കൊച്ചു കുട്ടികൾക്ക് കൂടി ആസ്വദിക്കാൻ പറ്റാവുന്ന തരത്തിൽ വയലൻസുകളും അശ്ലീലതയുമൊക്കെ മാക്സിമം ഒഴിവാക്കിയാണ് ദൃശ്യവൽക്കരിച്ചിട്ടുള്ളതെങ്കിലും ചൈൽഡ് ഓഡിയൻസിനെ ഒട്ടും പരിഗണിക്കാതെയുള്ള വയലൻസി