ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

A Fistful Of Dollars


A Fistful Of Dollars » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ക്ലിന്റിനെ നായകനാക്കി സെർജിയോ ലിയോണി സംവിധാനം ചെയ്ത "ഡോളേഴ്‌സ്" ത്രയത്തിലെ ആദ്യ ചിത്രം. സ്പാഗട്ടി വെസ്റ്റേൺ ജോണറിലുള്ള ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് മാർക്ക് ലോവേലും ക്ലിന്റ് ഈസ്റ്റ്‌വുഡും ചേർന്നാണ്. ജാക്ക് ഡാൽമസാണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. റോബർട്ടോ സിൻക്വിനിയാണ് ചിത്രസംയോജകൻ. ഡോളേഴ്‌സ് ത്രയത്തിലെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എന്യോ മോറിക്കോണി, ഡാൻ സാവിയോ എന്ന അപരനാമത്തിലാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

✍sʏɴᴏᴘsɪs               

■ ഷെറീഫ് ആയ ജോൺ ബാക്സ്റ്ററിന്റെ കുടുംബവും റോജോ സഹോദരന്മാരുടെ കുടുംബവും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ചെറുപട്ടണം. രണ്ടുകുടുംബങ്ങളും തമ്മിലുള്ള ശത്രുതയുടെ പോരാട്ടങ്ങൾ കാരണം ഒരു ശവപ്പറമ്പായി തീർന്ന സാൻ മിഗ്വേൽ എന്ന അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ കിടക്കുന്ന ആ ചെറുപട്ടണത്തിലേക്ക് വരുന്ന "ദി മാൻ വിത്ത് നോ നെയിം". കൂട്ടത്തിൽ ശക്തരായ, റാമോൺ എന്ന ക്രിമിനൽ നേതൃത്വം കൊടുക്കുന്ന റോജോ ഗ്യാങ്ങിൽ ചേരുന്ന ക്ലിന്റിന്റെ കഥാപാത്രം; റാമോൺ, ഭർതൃമതിയും ഒരു ബാലന്റെ അമ്മയുമായ മാരിസോൾ എന്ന യുവതിയെ അന്യായമായി വീട്ടുതടവിൽ പാർപ്പിച്ചിരിക്കുന്നതായി മനസ്സിലാക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്ലിന്റ് ഈസ്റ്റ്‌വുഡിന് താരപദവി സമ്മാനിച്ച "ദി മാൻ വിത്ത് നോ നെയിം" അക്ഷരാർത്ഥത്തിൽ ഹെവി മാസ്സായി തന്നെ ക്ലിന്റ് അവതരിപ്പിച്ചിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം, ജോൺ വെൽസ് അവതരിപ്പിച്ച റാമോൺ റോജോ എന്ന വില്ലൻ വേഷമാണ്. മര്യാനെ കോച്ചാണ് മാരിസോൾ എന്ന മുഖ്യ വേഷം ചെയ്തിരിക്കുന്നത്. ജോസ് കാൽവോ നായകൻറെ ഉറ്റസുഹൃത്തായിത്തീരുന്ന ബാർ ഉടമസ്ഥൻ, സിൽവാനിറ്റോയുടെ വേഷത്തിലെത്തുന്നു. ജോ എഡ്ഗർ (പ്രിപ്പേരോ), അന്റോണിയോ പ്രീറ്റോ (ബെനിറ്റോ റോജോ), എസ്. റുപ്പ് (എസ്റ്റെബാൻ റോജോ), W. ലുക്സ്ച്ചി (ഷെറിഫ് ജോൺ ബാക്സ്റ്റർ), മാർഗരിറ്റോ ലോസാനോ (കൺസ്യൂലോ ബാക്സ്റ്റർ), ബ്രൂണോ കരോട്ടെനിറ്റോ (അന്റോണിയോ ബാക്സ്റ്റർ), ഡാനിയേൽ മാർട്ടിൻ (ജൂലിയോ), റിച്ചാർഡ് സ്യൂവസന്റ് (ചീകോ), ബെന്നി റീവ്സ് (റുബിയോ), ആൽഡോ സാമ്പ്രെലി (മനോലോ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ പ്രശസ്ത ജാപ്പനീസ് സംവിധായകൻ അക്കീറോ കുറസോവയുടെ യോജിമ്പോ എന്ന ജാപ്പനീസ് സിനിമയുടെ അനൗദ്യോഗിക റീമേക്ക് എന്ന് പറയാം ഈ സിനിമ. 1964ൽ ഇറ്റലിയിൽ ആദ്യമായി റിലീസായ ഈ സിനിമ പിന്നീട് അമേരിക്കയിൽ ക്ലിന്റിന് താരപരിവേഷം ലഭിച്ചതിന് ശേഷവും സ്പാഗട്ടി വെസ്റ്റേൺ ജോണറിനു ജനപ്രിയത ലഭിച്ചതിനും ശേഷം 1967ലാണ് റിലീസാകുന്നത്.

"Baxter's over there, Rojo's there, me right smack in the middle."


                       Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...