ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Catch Me If You Can


Catch Me If You Can » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോക സിനിമയിലെ മൂന്ന്‌ അതികായർ ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. വിശ്വസംവിധായകൻ സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാനത്തിൽ വിഖ്യാത നടന്മാരായ ടോം ഹാങ്ക്‌സും ലിയനാർഡോ ഡികാപ്രിയോയും നായകന്മാരാവുന്ന ഈ ചിത്രം ഇതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കള്ളനും പോലീസും കളിയാണ്. മമ്മൂട്ടിയും മുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കളിക്കളം എന്ന മലയാള സിനിമയെ ഓർമിപ്പിക്കുമെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ സിനിമയാണ്. ഫ്രാങ്ക് അബഗ്‌നെയ്ൽ ജൂനിയർ എന്ന അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിന്റെ ജീവിതകഥയെ ആസ്പദമാക്കി ജെഫ് നതാൻസണാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രാങ്ക് തന്റെ കൗമാര പ്രായത്തിൽ ചെക്ക് തട്ടിപ്പ് നടത്തി ദശലക്ഷക്കണക്കിന് ഡോളർ അടിച്ചെടുത്ത്  അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി, എഫ്.ബി.ഐ.യെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളിയായിരുന്നു.

✍sʏɴᴏᴘsɪs               

■ ഫ്രാങ്ക് അബഗ്‌നെയ്ൽ സീനിയർ ടാക്സ് വെട്ടിപ്പുനടത്തി എന്ന ആരോപണം നേരിടുന്നതിനാൽ ചെയ്‌സ് മൻഹാട്ടൻ ബാങ്ക് അയാൾക്ക് ബിസിനസ്സ് ലോൺ നിഷേധിക്കുന്നു. തുടർന്ന് അബഗ്‌നെയ്ൽ കുടുംബത്തിന് അവരുടെ വലിയ വീട്ടിൽ നിന്നും ചെറിയൊരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റേണ്ടി വരുന്നു. തന്നെ റാഗ് ചെയ്യാൻ ശ്രമിച്ച സഹവിദ്യാർത്ഥികളെ വിരട്ടുക എന്ന ഉദ്ദേശ്യത്തോടെ ഫ്രഞ്ച് അദ്യാപകനായി അഭിനയിച്ചതായിരുന്നു ഫ്രാങ്കിന്റെ ജീവിതത്തിലെ ആദ്യത്തെ ആൾമാറാട്ടം. ഫ്രാങ്ക് ജൂനിയറിന്റെ ഫ്രഞ്ചുകാരിയായ അമ്മയ്ക്ക് ഫ്രാങ്കിന്റെ പിതാവിന്റെ സുഹൃത്ത്; ജാക്കുമായുണ്ടായിരുന്ന അടുപ്പം ഫ്രാങ്കിന്റെ മാതാപിതാക്കളുടെ ഡൈവോഴ്‌സിന് കാരണമാകുന്നു. അച്ഛന്റെയോ അമ്മയുടേയോ കൂടെ നിൽക്കാതെ ഫ്രാങ്ക് ജൂനിയർ നാടുവിടുന്നു.

തന്റെ ദൈനംദിന ചിലവുകൾ കഴിച്ചുകൂട്ടാൻ ചെക്ക് തട്ടിപ്പിന് ശ്രമിക്കുന്ന ഫ്രാങ്ക് ജൂനിയർ പിന്നീട് പാൻ അമേരിക്കൻ എയർലൈൻസ് പൈലറ്റായി വേഷമിട്ട് പാൻ അമേരിക്കൻ പേ റോൾ ചെക്ക് വ്യാജമായുണ്ടാക്കി ദശലക്ഷക്കണക്കിന് ഡോളർ വിജയകരമായി തട്ടിയെടുക്കുന്നു. തുടർന്ന് അതിബുദ്ധിമാനായ എഫ്.ബി.ഐ ഏജന്റ് കാൾ ഹാൻറാറ്റി ഫ്രാങ്കിനെ പിന്തുടരാൻ ആരംഭിക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലിയനാർഡോ ഡികാപ്രിയോ ഫ്രാങ്ക് അബഗ്‌നൈൽ  ജൂനിയറെയും ടോം ഹാങ്ക്സ് കാൾ ഹാൻറാറ്റിയെയും അവതരിപ്പിച്ചിരിക്കുന്നു. ഡികാപ്രിയോ ഹാങ്ക്‌സിനേക്കാൾ ഒരുപടി മുന്നിലായിരുന്നു എന്ന് പറയാമെങ്കിലും അത് ഹാൻറാട്ടിയേക്കാൾ പ്രാധാന്യം ഫ്രാങ്കിനായിരുന്നത് കൊണ്ടായിരിക്കാം. ക്രിസ്റ്റഫർ വാക്കൻ (ഫ്രാങ്ക് അബഗ്‌നൈൽ സീനിയർ), നതാലി ബയെ (പോള അബഗ്‌നൈൽ), ആമി ആഡംസ് (ബ്രെണ്ട സ്ട്രോങ്ങ്), മാർട്ടിൻ ഷീൻ (റോജർ സ്ട്രോങ്ങ്), ജെയിംസ് ബ്രോലിൻ (ജാക്ക് ബാൺസ്), നാൻസി ലെനേഹാൻ (കരോൾ സ്ട്രോങ്ങ്) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ..

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ജാനുസ് കമിൻസ്കിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. 1960കളിൽ പ്രേക്ഷകരെ എത്തിക്കുന്ന തരത്തിലുള്ള ഫ്രെയിമുകളൊരുക്കുന്നതിൽ ജാനുസ് വിജയിച്ചിട്ടുണ്ട്.

■ മൈക്കൽ കാനാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ ജോൺ വില്യംസാണ് സംഗീതമൊരുക്കിയിക്കുന്നത്. ടൈറ്റിൽ ക്രെഡിറ്റ് ഡിസൈൻ ചെയ്തത് ആരാണെന്ന് അറിയില്ല. എങ്കിലും പറയാതെ വയ്യ, ജോണിന്റെ മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ കൂടെ വന്ന ആ ടൈറ്റിൽ കാർഡ് മുഴുവനായി ആസ്വദിച്ചു കണ്ടിരുന്നു പോയി. ഒരു തരത്തിൽ സിനിമയുടെ സംഗ്രഹം തന്നെയായിരുന്നു ആ ടൈറ്റിൽ കാർഡ്.

📎 ʙᴀᴄᴋwᴀsʜ

■ ഫ്രാങ്ക് അബഗ്‌നൈൽ സീനിയറായി അഭിനയിച്ച ക്രിസ്റ്റഫർ വാക്കന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷനും ജോൺ വില്യംസിന് മികച്ച സംഗീത സംവിധായകനുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചിരുന്നുവെങ്കിലും അവാർഡുകൾ തലനാരിഴക്ക് നഷ്ടപ്പെടുകയായിരുന്നു. വ്യാജ ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി കൗമാരത്തിൽ തന്നെ പിടിയിലായ ഫ്രാങ്ക് ‌അബഗ്‌നൈലിന്റെ ചെക്കുകളിലുള്ള വൈദഗ്ദ്യം പിന്നീട് എഫ്ബിഐ മറ്റു ചെക്ക് തട്ടിപ്പുകാരെ പിടിക്കാൻ ഉപയോഗിച്ചു എന്നത് ചരിത്രം. ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന സുരക്ഷാ ഉപദേശകൻ, ലോകത്തിലെ പല ബാങ്കുകൾക്കും തട്ടിപ്പുനടത്താൻ പറ്റാത്ത തരത്തിലുള്ള ചെക്കുകൾ ഡിസൈൻ ചെയ്തുകൊടുത്തിട്ടുണ്ട് അദ്ദേഹം. സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്ത അയൻ എന്ന തമിഴ് സിനിമയുടെ ക്ലൈമാക്സ് ക്യാച്ച് മീ ഇഫ് യൂ ക്യാനിന്റെ ക്ലൈമാക്സിൽ നിന്നും ഇൻസ്പയർ ചെയ്തതാണെന്ന് സംശയിക്കുന്നത് ഒരു തെറ്റാവില്ല.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...