ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Dances With Wolves


Dances With Wolves » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരെ നിയമം കർശനമായപ്പോൾ ആക്റ്റിവിസ്റ്റുകൾ പലതും പറയുന്നത് കേട്ടിട്ടുണ്ട്, അത് പറയാൻ അമേരിക്കക്കാർക്ക് എന്തവകാശമുണ്ട് എന്ന്. കാരണം അമേരിക്ക എന്നത് ശരിക്കും കുടിയേറ്റ ഭൂമിയാണ്. അമേരിക്കൻ മണ്ണിന്റെ യഥാർത്ഥ അവകാശികളായ റെഡ് ഇന്ത്യൻസ് എന്ന് യൂറോപ്യൻസ് വിളിച്ച ഗോത്രവർഗ്ഗക്കാരുടെ മണ്ണ്. അവരെ ഒന്നൊന്നായി ആ നാട്ടിൽ നിന്നും തുരത്തിയാണ് ഇന്ന് കാണുന്ന അമേരിക്ക ഉണ്ടായത്. ആ മണ്ണിൽ ചവിട്ടി നിന്നാണ് ഇന്ന് അമേരിക്കക്കാർ അഹങ്കാരം കൊള്ളുന്നത്. കെവിൻ കോസ്റ്റ്നർ സംവിധാനം നിർവ്വഹിച്ച എപിക് വെസ്റ്റേൺ ഹിസ്റ്റോറിക് ഹോളിവുഡ് ചിത്രമാണ് ഡാൻസെസ് വിത്ത്‌ വോൾവ്സ്. കോസ്റ്റ്നർ തന്നെയാണ് കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. മൈക്കൽ ബ്ലേക്കിന്റെ ഇതേപേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡീൻ സെംലെർ ഛായാഗ്രഹണവും നീൽ ട്രാവിസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ജോൺ ബാരിയാണ് മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായ ഫയർ ഡാൻസിന് സംഗീതം നൽകിയിരിക്കുന്നത് പീറ്റർ ബഫറ്റാണ്.

✍sʏɴᴏᴘsɪs               

■ 1863ൽ കോൺഫെഡറേറ്റ് സ്‌റ്റേറ്റും യൂണിയൻ ആർമിയും തമ്മിലുള്ള കലുഷിതമായ ആഭ്യന്തര യുദ്ധത്തിനിടയിൽ യൂണിയൻ ആർമി സൈനികനായ ലെഫ്റ്റനന്റ് ജോൺ ജെ. ഡൻബാറിന്റെ കാലിന് മാരകമായ പരിക്ക് പറ്റുന്നു. തന്റെ കാല് നഷ്ടപ്പെട്ടു എന്നുറപ്പിക്കുന്ന ഡൻബാർ മരണം വരിക്കാൻ തീരുമാനിച്ച് കോൺഫെഡറേറ്റ് അതിർത്തിയിൽ അവരുടെ സൈനികരുടെ തോക്കുകൾക്ക് മുന്നിലൂടെ കുതിരയോടിച്ചു പോകുന്നു. കോൺഫെഡറേറ്റ് സൈനികർ ഡൻബാറിനെ ലക്ഷ്യം വെക്കുന്നതിനിടയിൽ യൂണിയൻ ആർമി അവരെ ആക്രമിച്ചു തോൽപ്പിക്കുന്നു. രക്ഷപ്പെടുന്ന ഡൻബാറിന് അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള സമ്മാനമായി സൈന്യം, അദ്ദേഹം ഇഷ്ടപ്പെടുന്ന ഏത് സ്ഥലത്തും പോസ്റ്റിങ് നൽകാമെന്ന് ഉറപ്പുകൊടുക്കുന്നു. അമേരിക്കൻ ഗോത്രവർഗ സംസ്കാരമവശേഷിക്കുന്ന പടിഞ്ഞാറൻ അതിർത്തിയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെടുന്ന ഡൻബാറിന് പടിഞ്ഞാറൻ അതിർത്തിയിലെ ഫോർട്ട് ഹെയ്‌സിലേക്ക് മാറ്റം കൊടുക്കുന്നു. ഫോർട്ട് ഹെയ്സ് മേജർ ഫാംബ്രോ, ആക്രമണകാരികളായ പോണീകളുടെയും മിതവാദികളായ ലക്കോട്ട ഇന്ത്യൻസിന്റെയും വിഹാരകേന്ദ്രമായ ഫോർട്ട് സെഡ്‌വിക്കിലേക്ക് ഡൻബാറിനെ അയക്കുന്നു, അതും ഒറ്റയ്ക്ക്..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ഡേവിഡ് ജെ. ഡൻബാറായി കെവിൻ കോസ്റ്റ്നർ പല മേക്കോവറുകളിലെത്തി. ഡൻബാറിന് ലക്കോട്ട ഇന്ത്യൻസിന്റെ തലവൻ നൽകിയ മറ്റൊരു പേരാണ് "ഡാൻസെസ് വിത്ത് വോൾവ്സ്". മേരി മക്ഡൊണലാണു സ്റ്റാന്റ്‌സ് വിത്ത് ഏ ഫിസ്റ്റ് എന്ന നായികാ വേഷം ചെയ്തിരിക്കുന്നത്. ഗ്രഹാം ഗ്രീനി (കിക്കിങ് ബേഡ്), റോഡ്‌നി A.ഗ്രാൻഡ് (വിൻഡ് ഇൻ ഹിസ് ഹെയർ), ഫ്ലോയ്ഡ് റെഡ് ക്രൗ വെസ്റ്റർമാൻ (ടെൻ ബിയേഴ്സ്), ടന്റൂ കർദിനാൾ (ബ്ലാക്ക് ശൗൾ), ജിമ്മി ഹെർമൻ (സ്റ്റോൺ കാഫ്), നഥാൻ ലീ ചെയ്‌സിങ് ഹിസ് ഹോഴ്സ് (സ്‌മൈൽസ് ഏ ലോട്ട്), മൈക്കൽ സ്പിയേഴ്‌സ് (ഒട്ടർ), ജേസൺ R.ലോൺഹിൽ (വേം), ചാൾസ് റോക്കറ്റ് (ലെഫ്റ്റനന്റ് എൽജിൻ), റോബർട്ട്‌ പാസ്റ്റൊറെല്ലി (ടിമ്മൺസ്), ടോണി പിയേഴ്സ് (സ്പൈവി), കിർക് ബാൾട്സ് (എഡ്വേഡ്‌സ്), ടോം എവെരെറ്റ് (സെർജന്റ് പെപ്പർ), മോറി ചെയ്കിൻ (മേജർ ഫാംബ്രോ), വെസ് സ്റ്റുഡി (പോണി), മൈക്കൽ ഹോർട്ടൻ (ക്യാപ്റ്റൻ കാർഗിൽ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സംവിധായകൻ (കെവിൻ കോസ്റ്റ്നർ), മികച്ച തിരക്കഥ (മൈക്കൽ ബ്ലേക്ക്), മികച്ച ഛായാഗ്രഹണം (ഡീൻ സെംലെർ), മികച്ച ശബ്ദം (റസ്സൽ വില്യംസ്, ജെഫ്രി പെർകിൻസ്, ബിൽ W.ബെന്റൻ, ഗ്രിഗറി H.വാട്ട്കിൻസ്), മികച്ച എഡിറ്റിംഗ് (നീൽ ട്രാവിസ്), മികച്ച സംഗീതം (ജോൺ ബാരി) എന്നീ വിഭാഗങ്ങളിലായി ഏഴ് ഓസ്കാറുകളാണ് ഡാൻസെസ് വിത്ത് വോൾവ്സ് വാരിക്കൂട്ടിയത്. ഭൂരിഭാഗം സംഭാഷണങ്ങളും ലക്കോട്ട ഭാഷയിലായിരുന്നു എന്നൊരു പ്രത്യേകതയുണ്ട് ചിത്രത്തിന്. പോണി ഭാഷയും ഉപയോഗിച്ചിട്ടുണ്ട്. 2007ൽ അമേരിക്കയുടെ നാഷണൽ ഫിലിം രെജിസ്ട്രിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1800കളുടെ മധ്യത്തിൽ പോണി ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ജോൺ ഡൻബാർ എന്നൊരു പാതിരിയുണ്ടായിരുന്നു. പോണികളെ ക്രൂരന്മാരും ലക്കോട്ടകളെ നല്ലവരുമായി ഏകപക്ഷീയമായി ചിത്രീകരിച്ചതിൽ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് ചിത്രത്തിന്. ശക്തരായ ലക്കോട്ടകളുടെ ഇരകളാവാൻ വിധിക്കപ്പെട്ടവരായിരുന്നു പോണികൾ എന്നായിരുന്നു ചരിത്രത്തിൽ ഭൂരിഭാഗവും വിലയിരുത്തപ്പെട്ടിട്ടുള്ളത്.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...