ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Bad Genius


Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനിയസ് (Chalard Games Goeng).


■ നറ്റാവുറ്റ് പൂൻപിരിയ സംവിധാനം നിർവഹിച്ച ക്രൈം കോമഡി ഹീസ്റ്റ് ത്രില്ലർ തായ് ചിത്രമാണ് ബാഡ് ജീനിയസ്. സംവിധായകൻ നറ്റാവുറ്റ്, തനിട ഹന്റവീവടാന, വസുദോൺ പിയാരോംന എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫാക്‌ലാവോ ജിറോങ്കൂൻകുൻ ഛായാഗ്രഹണവും ചോൻലാസിറ്റ് ഉപാനിഗ്കിറ്റ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഹ്വാലമ്പോങ് റിഡിമാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
(ഇതിന് മുൻപ് കൊറിയൻ സിനിമകളിലെ അഭിനേതാക്കളുടെയും പിന്നണിപ്രവർത്തകരുടെയും പേരുകളെഴുതാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത്. തായ് പേരുകൾ വെച്ച് നോക്കുമ്പോൾ കൊറിയൻ പേരുകൾ ഒക്കെ എന്ത്).


✍sʏɴᴏᴘsɪs               

■ പഠനത്തിൽ വളരെയധികം മികവ് തെളിയിച്ച വിദ്യാർത്ഥിനിയായിരുന്നു ലിൻ. അവളുടെ മികവ് ഒന്നുകൊണ്ട് മാത്രമാണ് നഗരത്തിലെ ഏറ്റവും മികച്ച സ്കൂളിൽ തന്നെ അവൾക്ക് അഡ്മിഷൻ ലഭിക്കുന്നത്. അവിടെ അവൾക്ക് ഗ്രേസ് എന്നൊരു പെൺകുട്ടിയെ കൂട്ടുകാരിയായിക്കിട്ടുന്നു. നല്ല സ്വഭാവവിശേഷമുള്ള ഗ്രേസ് പക്ഷേ പഠനത്തിൽ പിന്നിലായിരുന്നു. പരീക്ഷയിൽ ഗ്രേസ് ബുദ്ധിമുട്ടുന്നത് കണ്ട് ലിൻ വളരെ വിദഗ്ദമായി അവളെ കോപ്പിയടിക്കാൻ സഹായിക്കുന്നു. പക്ഷേ, ഗ്രേസിന്റെ അതിസമ്പന്നനായ ബോയ്‌ഫ്രണ്ട്‌ പാറ്റും അവന്റെ സുഹൃത്തുക്കളും അവരെ പരീക്ഷയിൽ സഹായിച്ചാൽ വലിയൊരു തുക ലിന്നിന് ഓഫർ ചെയ്തുകൊണ്ട് എത്തുന്നു. ഒരു സാധാരണ സ്കൂൾ ടീച്ചറുടെ മകളായ ലിൻ അതിൽ വീഴുന്നു. പുതുപുത്തൻ കോപ്പിയടിയുടെ കഥ അവിടെ ആരംഭിക്കുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ചുട്ടിമോൻ ചുവെഞ്ചറോൺസ്യൂക്കിങ്ങാണ് ലിൻ എന്ന അതിബുദ്ധിമതിയായ വിദ്യാർത്ഥിനിയുടെ വേഷത്തിലെത്തിയിരിക്കുന്നത്. ഐസെയ ഹോസുവാൻ (ഗ്രേസ്), റ്റീറഡോൺ സുപാപിൻപിന്യോ (പാറ്റ്), ചനോൻ സാന്റിനാടോൺകുൽ (ബാങ്ക്), താനേത് വരാകുൽനുക്രോ (ലിന്നിന്റെ അച്ഛൻ), സറിൻറേത് തോമസ് (ഹെഡ്മിസ്ട്രസ്സ്), ഇഗോ മികിറ്റസ് (STIC സൂപ്പർവൈസർ), സഹജക് ബൂന്തനാക്കിട് (പാറ്റിന്റെ അച്ഛൻ), കഞ്ജന വിനയ്പനിഡ് (പാറ്റിന്റെ അമ്മ), വലേരി ബെന്റ്‌സൺ (STIC ഓഫീസർ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.. 


📎 ʙᴀᴄᴋwᴀsʜ

■ തായ്‌ലാന്റിലും ഓസ്‌ട്രേലിയയിലുമായി ചിത്രീകരിച്ച ബാഡ് ജീനിയസ് പല രാജ്യങ്ങളിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തായ് ചിത്രം എന്ന ഖ്യാതി നേടി. 2017ലെ തായ് ബോക്സ് ഓഫീസ് റെക്കോർഡ് ഹോൾഡറായിരുന്നു ഈ ചിത്രം. ചുട്ടിമോന്റെ ആദ്യ സിനിമയായിരുന്നു ഇത്. ലിൻ സിനിമയിൽ ഇടതുകൈ കൊണ്ടാണ് എഴുതുന്നത്. ഇടതുകൈയ്യന്മാർ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നു കാണിക്കാനുള്ള സംവിധായകബുദ്ധിയായിരുന്നു അത്. പാറ്റിൻറെ നേതൃത്വത്തിലുള്ള കോപ്പിയടി ഗൂഡാലോചന സീൻ ഹോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ സ്റ്റീവ് ജോബ്സ്, ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്നീ സിനിമകളിൽ നിന്നും ഇൻസ്പയർ ചെയ്തതാണ്.



 7.7/10 . IMDb
92% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...