ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Don't Breathe


Don't Breathe » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്വാസമടക്കി കണ്ടിരിക്കേണ്ട സിനിമ. അതാണ് ഫെഡെ അൽവാരസിന്റെയും റൊഡോ സയാഗസിന്റെയും തിരക്കഥയിൽ ഫെഡെ അൽവാരസ് തന്നെ സംവിധാനം ചെയ്ത "ഡോണ്ട് ബ്രീത്ത്"എന്ന ഹൊറർ ത്രില്ലർ.

✍sʏɴᴏᴘsɪs               

■ അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി ജീവിക്കുന്ന റോക്കി, അലക്സ്, മണി എന്നീ മൂന്ന് യുവാക്കൾ. അത്യാവശ്യം വലിയൊരു മോഷണം നടത്തി ലൈഫ് സെറ്റിൽ ചെയ്യാനാണവരുടെ തീരുമാനം. അതിനായി അവർ തെരഞ്ഞെടുക്കുന്നത് ഒരു അന്ധനായ വൃദ്ധൻ തനിച്ച് താമസിക്കുന്ന ഒറ്റപ്പെട്ട ബംഗ്ലാവായിരുന്നു. അയൽ വീടുകളിലാരുമില്ല, പോലീസ് പട്രോളിംഗില്ല, ഒരു ഉൾപ്രദേശം. അനായാസമെന്ന് കരുതിയ പ്ലാൻ പക്ഷേ അവർക്ക് അധികഠിനമാകുന്നു. ഗൾഫ് യുദ്ധത്തിൽ കാഴ്ച്ച നഷ്ടപ്പെട്ട ഒരു മുൻ സൈനികന്റേതായിരുന്നു ആ വീട്. വീട്ടിൽ അതിക്രമിച്ചു കടന്ന മൂവർ സംഘത്തെ കൊല്ലാൻ തന്നെ അയാൾ തീരുമാനിക്കുന്നു.  ജീവൻ തിരിച്ചു കിട്ടാൻ എങ്ങനെയെങ്കിലും പുറത്തു കടക്കാനായിരുന്നു പിന്നീടുള്ള അവരുടെ ശ്രമം.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജെയ്ൻ ലെവി (റോക്കി), ഡിലൻ മിനറ്റെ (അലക്സ്), ഡാനിയേൽ സോവെറ്റോ (മണി) എന്നിവരാണ് മോഷ്ടാക്കളായ യുവാക്കളുടെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ ലാങ്ങാണ് അന്ധനായ വൃദ്ധൻ, നോർമൻ നോഡ്സ്ട്രോമായി അഭിനയിച്ചിരിക്കുന്നത്. ഫ്രാന്സിസ്ക ടൊറോക്സിക് (സിൻഡി റോബെർട്സ്), എമ്മ ബെർകോവ്‌കി (ഡിഡ്ഡി), ക്രിസ്ത്യൻ സാഗ്യ (റൗൾ), കാറ്റ്യ ബോകോർ (ജിഞ്ചർ), സെർജ്ജ് ഒനോപ്‌കോ (ട്രെവർ) തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ പെഡ്രോ ലൂക്കാണ്‌ ചിത്രത്തിൻറെ ഛായാഗ്രാഹകൻ.
■ എറിക് എൽ.ബിസൺ, ലൂയിസ് ഫോർഡ്, ഗാർഡ്നർ ഗൗൾഡ് എന്നിവർ ചേർന്നാണ് ഡോണ്ട് ബ്രീത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ റോക് ബാനോസ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു.

📎 ʙᴀᴄᴋwᴀsʜ

■ വിക്രമിനെ നായകനാക്കി ഡോണ്ട് ബ്രീത്തിന്റെ തമിഴ് റീമേക്ക് ഉടനുണ്ടായേക്കും. ഡോണ്ട് ബ്രീത്തിന്റെ രണ്ടാം ഭാഗവും ഉടൻ പ്രതീക്ഷിക്കുന്നു.

                     
Riyas Pulikkal

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...