ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Hacksaw Ridge


Hacksaw Ridge » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒക്കിനാവയിൽ വെച്ച് അമേരിക്കയും ജപ്പാനും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനിടയിൽ ഒരു തോക്ക്‌ പോലും കൈയ്യിലെടുക്കാതെ പരിക്കേറ്റ 75 അമേരിക്കൻ പട്ടാളക്കാരെ യുദ്ധമുഖത്ത് നിന്നും രക്ഷിച്ച അമേരിക്കൻ ആർമി മെഡിക്, ഡെസ്മണ്ട് ഡോസിന്റെ അസാധാരണ ജീവിത കഥ. അത് സിനിമയാക്കുമ്പോൾ സംവിധായക കസേരയിൽ ഇരിക്കുന്നത് "മെൽഗിബ്‌സൺ" കൂടിയാവുമ്പോൾ പടം ക്ലാസ്സാവാതെ വേറെ നിവർത്തിയില്ല. റോബർട്ട്‌ ഷെങ്കനും ആൻഡ്രൂ നൈറ്റും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈമൺ ഡഗ്ഗനാണ് ഛായാഗ്രഹണം. ചിത്രസംയോജനം ജോൺ ഗിൽബെർട്ടിന്റേതാണ്. റൂപെർട് ഗ്രെഗ്‌സൺ വില്യംസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

✍sʏɴᴏᴘsɪs             

■ കുട്ടിയായിരുന്ന ഡെസ്മണ്ട് ഡോസ്  കല്ലുകൊണ്ട് തലയ്ക്കടിച്ച് ഇളയസഹോദരൻ ഹാലിനെ മൃതപ്രായനാക്കുന്നു. അതിന് ശേഷം പക്വതയോടെ ജീവിക്കണമെന്ന് കരുതുന്ന അവന് അതിനും സാധിക്കുന്നില്ല. ഡെസ്മണ്ടിന്റെ കൗമാര പ്രായത്തിൽ മുൻസൈനികനായിരുന്ന അവന്റെ അച്ഛനും അമ്മയും തമ്മിൽ വഴക്ക് നടക്കുന്നതിനിടയിൽ അമ്മയെ രക്ഷിക്കാനായി അവൻ അച്ഛന് നേരെ തോക്കുചൂണ്ടുന്നു. അതിന് ശേഷം തീരാത്ത കുറ്റബോധം കാരണം ഇനിയൊരിക്കലും ജീവിതത്തിൽ തോക്ക് കൈയ്യിലെടുക്കില്ല എന്ന് അവൻ പ്രതിജ്ഞയെടുക്കുന്നു. മറ്റുള്ളവരെ സഹായിച്ചും പരിചരിച്ചുമായിരുന്നു അവന്റെ യൗവനം. പരിക്കുപറ്റിയ ഒരാളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തുന്ന അവൻ ദൊറോത്തി എന്ന നഴ്‌സിനെ പരിചയപ്പെടുന്നു. അവർ തമ്മിൽ പ്രണയത്തിലാകുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ പേൾഹാർബർ ആക്രമിച്ചതിന് ശേഷം ഡെസ്മണ്ട് അമേരിക്കൻ സൈന്യത്തിൽ നിയമനം കിട്ടുന്നു. സെർജെന്റ് ഹോവെലിന്റെ കീഴിലുള്ള തന്റെ ട്രൈനിങ്ങിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ഡെസ്മണ്ട് പക്ഷേ തോക്ക് ഉപയോഗിക്കുന്നതിന് വിസമ്മതിക്കുന്നു. ഒരു മെഡിക് ആവുകയാണ് തന്റെ ലക്ഷ്യമെന്ന ഡെസ്മണ്ടിന്റെ വിശദീകരണം ഹോവെലിനെ തൃപ്തനാക്കുന്നില്ല. അയാൾ ക്രൂരമായ ശിക്ഷകൾ ഡെസ്മണ്ടിനു വിധിച്ചു. സഹപ്രവർത്തകരുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് ശേഷവും ഡെസ്മണ്ട് തീരുമാനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. പക്ഷേ തോക്ക് ഉപയോഗിക്കാൻ നിഷേധിച്ചതിലൂടെ പട്ടാള അച്ചടക്ക ലംഘനം ആരോപിച്ച് ഡെസ്മണ്ട് അറസ്റ്റ് ചെയ്യപ്പെടുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഡെസ്മണ്ട് ഡോസായി അഭിനയിച്ചിരിക്കുന്നത് ആൻഡ്രൂ ഗാർഫീൽഡാണ്. അറിയില്ലേ ഗാർഫീൽഡിനെ? അമേസിങ് സ്‌പൈഡർമാൻ സീരീസിലെ നായകൻ തന്നെ. പക്ഷേ, ഈ എലുമ്പൻ പയ്യന് ഒരു പട്ടാള ചിത്രത്തിൽ എന്തുകാര്യം എന്നത് പല പ്രേക്ഷകരെയും പോലെ എന്റെയും സംശയമായിരുന്നു. എന്നാൽ ഗാർഫീൽഡിന്റേത് അതെല്ലാം ആസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു. തനിക്ക് നന്നായി അഭിനയിക്കാനറിയാം എന്ന് ആൻഡ്രൂ തെളിയിച്ച സിനിമ എന്ന് തന്നെ പറയാം. തെരേസ പാൽമറാണ് ഡെസ്മണ്ട് ഡോസിന്റെ പ്രണയിനിയായ നഴ്സ് ദൊറോത്തി സ്‌ക്യൂട്ടിന്റെ വേഷമിട്ടിരിക്കുന്നത്. വിൻസ് വോൻ (സെർജെന്റ് ഹോവെൽ), സാം വർത്തിങ്ങ്ടൺ (ക്യാപ്റ്റൻ ജാക്ക് ഗ്ലോവർ), ലൂക്ക് ബ്രാസി (സ്‌മിറ്റി റൈക്കർ), ഹ്യൂഗോ വീവിങ് (ടോം ഡോസ്, ഡെസ്മണ്ടിന്റെ അച്ഛൻ), റയാൻ കോർ (ലെഫ്റ്റനന്റ് മാൻവിൽ), റേച്ചൽ ഗ്രിഫിത്ത്സ് (ബെർത ഡോസ്, ഡെസ്മണ്ടിന്റെ അമ്മ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ആൻഡ്രൂ ഗാർഫീൽഡിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ആദ്യമായി ലഭിച്ചത് ഈ സിനിമയിലൂടെയാണ്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച സൗണ്ട് എഡിറ്റിങ്ങിനുമുള്ള ഓസ്കാർ തലനാരിഴയ്ക്കാണ് നഷ്ടപ്പെട്ടത്. എങ്കിലും മികച്ച ശബ്ദ മിശ്രണത്തിനും മികച്ച ചിത്രസംയോജനത്തിനുമുള്ള ഓസ്കാർ പുരസ്കാരങ്ങൾ നേടാനായി.

                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...