ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kingdom


Kingdom » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ബ്രേക്കിങ് ബാഡ് പോലെയോ മണി ഹീസ്റ്റ് പോലെയോ ഉള്ള മറ്റൊരു ത്രില്ലർ സീരീസ് ഒരുപാട് പേർ സജഷൻ ചോദിച്ചിരുന്നു. പക്ഷേ, സമയക്കുറവ് കാരണം സീരീസുകൾ കുറച്ചുകാലത്തേക്ക് മാറ്റി നിർത്താൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഒരുപാട് മികച്ച അഭിപ്രായങ്ങൾ കേട്ടിട്ടും കിങ്‌ഡം എന്ന കൊറിയൻ സീരീസ് ഇത്രനാളും കാണാതിരുന്നത്. പക്ഷേ, രണ്ട് സീസണുകളിലായി വെറും പന്ത്രണ്ട് എപ്പിസോഡുകൾ മാത്രമാണ് ഇതുവരെ കിങ്‌ഡത്തിനുള്ളതെന്നും പെട്ടെന്ന് തീർക്കാൻ സാധിക്കുമെന്നും ഒരു സുഹൃത്ത് സാക്ഷ്യംപറഞ്ഞപ്പോൾ കണ്ടുകളയാം എന്നായി. കണ്ടുതീർത്തപ്പോൾ എനിക്ക് സാക്ഷ്യം പറയാനുള്ളത് മറ്റൊരു കിടിലൻ സീരീസ് തന്നെയാണ് കിങ്‌ഡം എന്നുള്ളതാണ്. കിങ്‌ഡത്തിന് സാമ്യത പക്ഷേ മണി ഹീസ്റ്റുമായോ ബ്രേക്കിങ് ബാഡുമായോ ഒന്നുമല്ല, അത് സാക്ഷാൽ ഗെയിം ഓഫ് ത്രോൺസുമായാണ്. ഗെയിം ഓഫ് ത്രോൺസ് ഒരു മുഴുനീള ഫാന്റസി ത്രില്ലറായിരുന്നെങ്കിൽ കിങ്‌ഡം, കൊറിയയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ജോസിയോൻ സാമ്രാജ്യത്തിന്റെ കഥയിലേക്ക് ഫാന്റസിയും ഫിക്ഷനും ചേർത്ത് സൃഷ്ടിച്ചതാണ്. പാടിപ്പഴകി തേഞ്ഞു തുടങ്ങി എന്ന് ഞാൻ ധരിച്ചു വെച്ച സോംബി ജോണർ എത്ര മനോഹരമായിട്ടാണ് കിങ്‌ഡം എന്ന ഈ സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. മരിച്ചിട്ടും ഉയിർത്തു വരുന്ന ഭീകരരൂപികളുടെ കഥ, സിനിമയിൽ പറഞ്ഞുതുടങ്ങിയത് 1932ൽ  വൈറ്റ് സോംബി എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ്. അതുകഴിഞ്ഞിങ്ങോട്ട് നൂറ് കണക്കിന് സിനിമകളിലും സീരീസുകളിലുമായി സോംബികൾ വന്ന് പ്രേക്ഷകനെ ഭയപ്പെടുത്തി. ബ്രാഡ് പിറ്റിന്റെ വേൾഡ് വാർ Zഉം ട്രെയിൻ ടു ബുസാൻ എന്ന കൊറിയൻ സിനിമയുമാണ് സോംബി ജോണറിൽ എനിക്കിഷ്ടപ്പെട്ട സിനിമകൾ. ജയം രവിയെ നായകനാക്കി തമിഴിലിറങ്ങിയ മിരുതൻ ഈ ജോണറിലെ മികച്ച ഒരു ശ്രമമായിരുന്നു. പക്ഷേ, മിരുതൻ ഇന്ത്യയിലെ ആദ്യത്തെ സോംബി മൂവി ഒന്നുമല്ല കേട്ടോ. നൂറിലധികം തവണ ഉപയോഗിക്കപ്പെട്ട സോംബി എന്ന പ്രമേയം ഒട്ടും ബോറടികളില്ലാതെയാണ്‌ കിങ്‌ഡത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത്  ബോറടിച്ചിരിക്കുന്നവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു അഡാറ് സീരീസാണ് കിങ്‌ഡം. ഇതിലെ ഒരു എപ്പിസോഡ് പോലും നിങ്ങളെ നിരാശപ്പെടുത്തില്ല. എന്തിന്, സോംബി എന്ന ജോണർ ഇഷ്ടപ്പെടാത്തവർക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിലാണ് കിങ്‌ഡത്തിന്റെ മെയ്ക്കിങ്.


■ കിം യൂൻ-ഹീയും യാങ് ക്യുങ്-ഇലും ചേർന്ന് രചിച്ച ദി കിങ്‌ഡം ഓഫ് ഗോഡ്സ് എന്ന കോമിക് സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട കിങ്‌ഡത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കിം യൂൻ-ഹീ തന്നെയാണ്. പക്ഷേ കിങ്‌ഡം, കോമിക്സിന്റെ അതേപടിയിലുള്ള പകർത്തിയെഴുത്തല്ല. നായകനായ യി മൂൺ രാജകുമാരനും സോംബീസും രണ്ടിലുമുണ്ടെങ്കിലും രണ്ടിന്റെയും പ്ലോട്ടുകൾ തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ കിങ്‌ഡത്തെ, ബേസ്ഡ് ഓൺ ദി കിങ്ഡം ഗോഡ്സ് എന്ന് വിളിക്കുന്നതിനേക്കാളും നല്ലത് ഇൻസ്പയേഡ് ഓൺ ദി കിങ്‌ഡം ഓഫ് ഗോഡ്സ് എന്ന് വിളിക്കുന്നതായിരിക്കും. കിം സ്യോങ്-ഹുനും പാർക്ക് ഇൻ-ജെയും സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ഫാന്റസി ഹൊറർ ത്രില്ലർ കൊറിയൻ സീരീസാണ് കിങ്‌ഡം. കിങ്‌ഡത്തെക്കുറിച്ച് പറയുമ്പോൾ അതിലെ ഛായാഗ്രഹണ ഭംഗിയെക്കുറിച്ച് പറയാതെ ഒരിക്കലുമത് പൂർണ്ണമാവില്ല. അത്രയ്ക്ക് മനോഹരമായിരുന്നു കിങ്‌ഡത്തിലെ ചില ഫ്രെയിമുകൾ. മോക് യോങ്-ജിൻ ഒരുക്കിയ പശ്ചാത്തല സംഗീതവും അതിമനോഹരമായിരുന്നു.


✍sʏɴᴏᴘsɪs               

■ പതിനാറാം നൂറ്റാണ്ടിലെ ജോസിയോൻ സാമ്രാജ്യമാണ് കഥാപശ്ചാത്തലം. "ജോസിയോൻ രാജാവ് മരണപ്പെട്ടു, അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ലീ ചാങ് ഇനി സാമ്രാജ്യം ഭരിക്കും" എന്ന ലഘുലേഖയിൽ നിന്നുമാണ് കിങ്‌ഡത്തിന്റെ തുടക്കം. തന്റെ പിതാവിന് എന്ത് സംഭവിച്ചു എന്നറിയാൻ ലീ ചാങ് രാജകുമാരൻ രാജാവിനെ കാണാനുള്ള അനുവാദവും ചോദിച്ചു രാജകൊട്ടാരത്തിലെത്തിലെത്തുന്നു. രാജാവ് ജീവനോടെയുണ്ടെന്നും അതീവ രോഗാവസ്ഥയിലായതിനാൽ കാണാൻ ആരെയും അനുവദിക്കാനാവില്ലെന്നും പറഞ്ഞു രാഞ്ജിയും മന്ത്രി ചോ ഹാക്-ജുവിന്റെ പുത്രിയും കൂടിയായ ചോ അയാളെ മടക്കിയയക്കുന്നു. മന്ത്രിയും രാഞ്ജിയുമടങ്ങുന്ന ചോ-ക്ലാൻ രാജവംശം എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന രാജകുമാരൻ സത്യമെന്തെന്നറിയാൻ രാജാവിന്റെ അന്തപുരത്തിലേക്ക് ഒളിച്ചു കയറുന്നു. അവിടെയൊരു ഭീകരരൂപിയെക്കണ്ടത് അദ്ദേഹത്തെ കൂടുതൽ സംശയാലുവാക്കുന്നു. രാജാവിനെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി അതീവ രഹസ്യമായി ചികിത്സിച്ചത് ജിയുൽഹോനിൽ നിന്നുള്ള ഒരു വൈദ്യനാണെന്ന് മനസ്സിലാക്കുന്ന ലീ ചാങ് അയാളെ തേടി തന്റെ അംഗരക്ഷകൻ മു-യോങിനൊപ്പം ജിയുൽഹോനിലേക്ക് പുറപ്പെടുന്നു. അവിടെ അവരെ കാത്തിരിക്കുന്ന സത്യമെന്തായിരിക്കും..?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലീ ചാങ് യുവരാജാവായി അഭിനയിച്ചിരിക്കുന്നത് ജു ജി-ഹുനാണ്. പ്രിൻസസ് ഹവേഴ്സ് എന്ന കൊറിയൻ സീരീസിലൂടെ പ്രശസ്തനായ ജു, ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊറിയൻ സിനിമകളിൽ വില്ലനായും നായകനായും വന്ന് അമ്പരിപ്പിച്ചിട്ടുള്ള റ്യു സ്യുങ്-റിയോങാണ് കിങ്‌ഡത്തിലെ മുഖ്യ വില്ലനായ മന്ത്രി ചോ ഹാക്-ജുവിന്റെ വേഷമവതരിപ്പിച്ചിരിക്കുന്നത്. മിറക്കിൾ ഇൻ സെൽ നമ്പർ 7, എക്സ്ട്രീം ജോബ് തുടങ്ങിയ സിനിമകളിലെ നായകവേഷങ്ങൾ പ്രേക്ഷകർ മറക്കാനിടയില്ല. മാത്രവുമല്ല, ദി അഡ്‌മിറൽ : റോറിങ് കറൻറ്സ് എന്ന ചിത്രത്തിൽ ചോയ് മിൻസിക് എന്ന ഇതിഹാസത്തോട് ബലാബലത്തിൽ മുട്ടിനിൽക്കുന്ന വില്ലൻ വേഷമവതരിപ്പിക്കണമെങ്കിൽ ഒരു റെയ്ഞ്ച് വേണം. അതാണ് സാക്ഷാൽ റ്യു സ്യുങ്-റിയോങ്. കിം സുങ്-ക്യുവാണ് മറ്റൊരു പ്രധാന കഥാപാത്രമായ യോങ് ഷിൻ-ജെനായി വേഷമിട്ടിരിക്കുന്നത്. ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിലെ ദി ഡെവിൾ ഇദ്ദേഹമായിരുന്നു. ജിയുൽഹോനിലെ മുഖ്യശുശ്രൂഷക സ്യോ-ബിയായി ബേ ദൂനയും ലീ ചാങ് യുവരാജാവിന്റെ അംഗരക്ഷകൻ മു-യോങ്ങായി കിം സാങ്-ഹോയും എത്തിയിരിക്കുന്നു. ചോ റാണിയായി അഭിനയിച്ചിരിക്കുന്നത് കിം ഹ്യേ-ജുനാണ്.


📎 ʙᴀᴄᴋwᴀsʜ

■ A Werewolf Boy എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സോങ് ജൂങ്-കിക്ക് വെച്ചുനീട്ടിയ നായക വേഷം അദ്ദേഹം നിരസിക്കുകയായിരുന്നു. അങ്ങനെയാണത് ദി മോസ്റ്റ് സ്റ്റൈലിഷ് ആക്ടർ എന്നൊക്കെ അറിയപ്പെട്ട ജു ജി-ഹുനിലേക്ക് എത്തുന്നത്. മറ്റൊരു യാദൃശ്ചികത, മുൻപ് സോംബി ജോണറുമായി വന്ന് വിസ്മയിപ്പിച്ച കൊറിയൻ ചിത്രം ട്രെയിൻ ടു ബുസാനും കിങ്‌ഡവും തമ്മിലുള്ളതായിരുന്നു. ട്രെയിൻ ടു ബുസാനിൽ സോംബികൾ എത്തിപ്പെടാത്ത സുരക്ഷിതമായ നഗരം ബുസാൻ ആയിരുന്നെങ്കിൽ കിങ്‌ഡത്തിൽ സോംബി ഉത്ഭവിക്കുന്നത് ഡോങ്ങ്നെയിലായിരുന്നു. ബുസാൻറെ പഴയ പേരായിരുന്നു ഡോങ്ങ്നെ.




8.3/10 . IMDb
96% . Rotten Tomatoes





                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...