ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Irréversible


Irréversible » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആദ്യമേ പറയട്ടെ, ഇതൊരു തലതിരിഞ്ഞ പടമാണ്. തലചുറ്റിക്കുന്ന ഛായാഗ്രഹണവും. സിനിമയിലുള്ളത് ആകെ പതിമൂന്ന് സീനുകൾ. അവയെല്ലാം റിവേഴ്‌സ് ഓർഡറിലാക്കിയുള്ള ക്രോണോളജിക്കൽ കഥാപറച്ചിൽ രീതിയാണ് ഈ സിനിമയിൽ അവലംബിച്ചിട്ടുള്ളത്. ക്രിസ്റ്റഫർ നോളന്റെ തലതിരിഞ്ഞ പടമായ മെമെന്റോയ്ക്ക് കിട്ടിയ പോപ്പുലാരിറ്റി  ചിലപ്പോൾ ഈ സിനിമയുടെയും തലതിരിഞ്ഞ പടം പിടുത്തത്തിന് ഒരു കാരണമായിരുന്നിരിക്കാം. വിൻസെന്റ് കസീലിനെയും മോണിക്ക ബെലൂച്ചിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗാസ്പെർ നോ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ഹൊറർ ഫ്രഞ്ച് ചിത്രമാണ് ഇറിവേഴ്സിബിൾ. ഗാസ്പെർ നോ തന്നെയാണ് ഛായാഗ്രണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ഭൂരിഭാഗവും രാത്രിയിൽ നടക്കുന്ന കഥയായതുകൊണ്ട് തന്നെ ഇതിലെ ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുണ്ട്. ബെനോയ്റ്റ് ഡെബിയാണ് ലൈറ്റിങ് സംവിധാനിച്ചിട്ടുള്ളത്. തോമസ് ബംഗാൽറ്ററുടേതാണ് പശ്ചാത്തല സംഗീതം.

Statutory Warning : Highly Violent & Sexual Content Follows. Keep Away From Children & Pregnant Women.

✍sʏɴᴏᴘsɪs               

■ സബ്‌വേ നടപ്പാതയിൽ വെച്ച് തന്റെ കാമുകിയെ (അലക്സ്) ക്രൂരമായി ബലാത്സംഗം ചെയ്തു മൃതപ്രായയാക്കിയ ക്രിമിനലിനെ കണ്ടെത്തി പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന നായകൻ മാർക്കസ്. അയാൾ തന്റെ ഉറ്റസുഹൃത്ത് പിയറിയെയും കൊണ്ട് രണ്ട് ഗുണ്ടകളുടെ സഹായത്തോടെ കുറ്റവാളിയായ ലെ ടെനിയയെത്തേടി റെക്റ്റം നൈറ്റ് ക്ലബ്ബിലെത്തുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മോണിക്ക ബെലൂച്ചിയാണ് നായികാ കഥാപാത്രമായ അലക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ ബെലൂച്ചിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഒരു വേഷമായിരുന്നിരിക്കണം അലക്സ് എന്ന അലക്‌സാൻഡ്ര. അലക്സിന്റെ കാമുകൻ മാർക്കസായി അഭിനയിച്ചിരിക്കുന്നത് ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ വിൻസെന്റ് കസീലാണ്. ആൽബർട്ട് ഡ്യൂപോന്റൽ രണ്ടുപേരുടെയും സുഹൃത്ത് പിയറിയായി എത്തുന്നു. ജോ പ്രെസ്റ്റ്യ (ലെ ടെന്യ), ഫിലിപ്പെ നഹോൻ (എൽ ഹോമി), സ്റ്റീഫൻ ഡ്രൂവോട്ട് (സ്റ്റീഫൻ), മിച്ചൽ ഗോണ്ടോയിൻ (മിക്ക്), മൗറാഡ് ഖിമ (മൗറാഡ്), ഹിലാൽ (ലയ്ഡേ), നാറ്റോ (കമ്മിഷണർ), ഫെഷേ (ടാക്സി ഡ്രൈവർ), ജാറ മില്ലോ (കോഞ്ഞ), ഫാത്തിമ അഡൗം (ഫാത്തിമ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ സ്റ്റോക്ക്ഹോം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ന്യൂസിലാന്റിൽ സിനിമയ്ക്ക് നിരോധനമുണ്ടായിരുന്നു ആദ്യം. പിന്നീട് മുന്നറിയിപ്പ് കൂട്ടിച്ചേർത്തിട്ടാണ് സിനിമയുടെ റിലീസിംഗ് അനുവദിച്ചത്. സിനിമയിലെ പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ക്രൂരമായ ബലാത്സംഗ രംഗം കാരണം സ്ത്രീകൾ പാതിവഴിയിൽ സിനിമയുപേക്ഷിച്ച് തിയറ്റർ വിട്ടത് വാർത്തയായിരുന്നു.  ലോകത്ത് ഇന്നുവരെ ഇറങ്ങിയതിൽ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന അൻപത് സിനിമകളിൽ ഒന്നാണ് ഇറിവേഴ്‌സിബിൾ.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...