ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lock, Stock & Two Smoking Barrels


Lock, Stock & Two Smoking Barrels » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ക്രൈം, കോമഡി ജോണറിൽപ്പെടുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗയ്‌ റിച്ചിയാണ്. ടിം മോറിസ് ജോൺസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മഞ്ഞയും ബ്രൗണും ഗ്രേയും ചേർന്നുള്ള ഒരു പ്രത്യേക കളർടോണാണ് ഉപയോഗിച്ചിരിക്കുന്നത്. നിവൻ ഹോവെയാണ് ചിത്രസംയോജകൻ. ഡേവിഡ് എ.ഹ്യൂജസും ജോൺ മർഫിയും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അമേരിക്കൻ സംഗീതരാജ്ഞി മഡോണ ഇതിലെ സൗണ്ട് ട്രാക്കിൽ ആകൃഷ്ടയായി തന്റെ ആൽബത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി അവർ ചിത്രത്തിൻറെ സംവിധായകൻ റിച്ചിയെയും നിർമ്മാതാവ് മാത്യു വോണിനെയും കോൺടാക്ട് ചെയ്തു. പിന്നീട് സംവിധായകൻ റിച്ചിയുമായി മഡോണ പ്രണയത്തിലായതും അവർ തമ്മിൽ വിവാഹിതരായതും ചരിത്രം.

✍sʏɴᴏᴘsɪs               

■ അല്ലറ ചില്ലറ മോഷണവും മോഷണ മുതൽ വ്യവഹാരവുമായി നടക്കുന്ന നാല് യുവാക്കൾ; എഡ്ഡി, ടോം, സോപ്പ്, ബേക്കൺ.  എഡ്ഡി നഗരത്തിലെ ഒരു ബാറുടമയുടെ മകൻ. ചൂതുകളിയിൽ അഗ്രഗണ്യനായിരുന്ന എഡ്ഡി നാലുപേരുടെയും ആകെ സമ്പാദ്യമായ ഒരു ലക്ഷം പൗണ്ടുമായി നഗരത്തിലെ അധോലോക നേതാവ് ഹാഷെറ്റ് ഹാരിയുമായി ചൂതുകളിയിൽ ഏർപ്പെടുന്നു. ഹാരി പക്ഷേ ചതിയിലൂടെ എഡ്ഡിയെ തോൽപ്പിക്കുന്നു. അഞ്ചുലക്ഷം പൗണ്ടെന്ന വൻതുക കടബാധ്യതയിൽ പെട്ടുപോകുന്ന എഡ്ഡിക്ക് ഹാരി കടംവീട്ടാൻ ഒരാഴ്ച്ച സമയം നൽകുന്നു. ഹാരിക്ക് കൊടുക്കാനുള്ള വൻതുക സ്വരൂപിക്കാൻ നിവൃത്തിയില്ലാതാകുന്ന ആ നാല് യുവാക്കൾ അവരുടെ അയൽക്കാരായ കൊള്ളസംഘത്തിൽ നിന്നും പണം കൊള്ളയടിക്കാൻ പദ്ധതിയിടുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ നിക്ക് മോറൻ (എഡ്ഡി), ജെയ്‌സൺ ഫ്ലെമിംഗ് (ടോം), ഡെക്സ്റ്റർ ഫ്ലെച്ചർ (സോപ്പ്), ജെയ്‌സൺ സ്റ്റാതം (ബേക്കൺ), സ്റ്റീവൻ മക്കിന്റോഷ് (വിൻസ്റ്റൺ), വിന്നി ജോൺസ്‌ (ബിഗ് ക്രിസ്), നിക്കോളാസ് റോവേ (ജെ), ലെന്നി മക്‌മക്‌ലീൻ (ബാരി), പി.എച്ച്.മോറിയർട്ടി (ഹാഷെറ്റ് ഹാരി), ഫ്രാങ്ക് ഹാർപ്പർ (ഡോഗ്), സ്റ്റിങ് (ജെഡി), ഹഗ്ഗി ലീവർ (പോൾ), സ്റ്റീഫൻ മാർക്കസ് (നിക്ക്), വാസ് ബ്ലാക്ക്‌വുഡ് (റോറി ബ്രേക്കർ) വേര ഡേ (ടാന്യ), അലൻ ഫോർഡ് (അലൻ), ഡാനി ജോൺ ജൂൾസ് (ബാർഫ്ലൈ ജാക്ക്), വിക്ടർ മക്ഗൈർ (ഗാരി), റോബ് ബ്രൈഡൻ (ട്രാഫിക് വാർഡൻ) എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ഗയ്‌ റിച്ചി ജെയ്‌സൺ സ്റ്റാതമിനെ കണ്ടെത്തുമ്പോൾ സ്റ്റാതം; വ്യാജ ആഭരണങ്ങളും വ്യാജ പെർഫ്യൂമുകളും വിൽക്കുന്ന ഒരു തെരുവ് കച്ചവക്കാരനായിരുന്നു എന്നത് ഒരു രസകരമായ വസ്തുതയാണ്. സിനിമയുടെ തുടക്കത്തിൽ സ്റ്റാതമും ഒരു സുഹൃത്തും ചേർന്ന് ഇതേ കച്ചവടം നടത്തുന്ന രംഗമുണ്ട്. തൊണ്ണൂറുകളുടെ മധ്യത്തിൽ അൽപ്പസ്വൽപ്പം മോഡലിംഗും ചെയ്തു നടക്കുന്ന കാലത്ത് ജീവിതച്ചിലവ് നിയന്ത്രിക്കാൻ സ്റ്റാതം തന്റെ അച്ഛന്റെ തൊഴിലായിരുന്ന തെരുവ് കച്ചവടവും ചെയ്തിരുന്നു. അമേരിക്കയിൽ ഡിസ്ട്രിബിയൂട്ടേഴ്‌സിനെ കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ നടൻ ടോം ക്രൂയിസായിരുന്നു സഹായത്തിനെത്തിയത് എന്നും ഒരു കഥയുണ്ടായിരുന്നു.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...