ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Mudhalvan


Mudhalvan » ᴀ ʀᴇᴛᴀʟɪᴀᴛᴇ

∆1999ൽ ശങ്കർ സംവിധാനം ചെയ്ത അർജുൻ നായകനായ പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ് മുതൽവൻ.. തന്റെ കന്നി ചിത്രമായ ജെന്റിൽമാനിലെ നായകൻ അർജുനെ തന്നെ നായകനാക്കി ശങ്കർ രചിച്ചത് മറ്റൊരു വൻഹിറ്റായിരുന്നു.

■തെലുങ്കിലേക്ക് ഒക്കെ ഒക്കഡു എന്ന പേരിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദിയിലേക്ക് നായക് എന്ന പേരിലും ബംഗാളിയിലേക്ക് മിനിസ്റ്റർ ഫറ്റാകെഷ്ടോ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു.
■1999ലെ മികച്ച നടൻ (അർജുൻ), മികച്ച വില്ലൻ (രഘുവരൻ), മികച്ച സംഗീത സംവിധായകൻ (എ.ആർ.റഹ്‌മാൻ), മികച്ച ഹാസ്യനടൻ (വടിവേലു) എന്നിവയ്ക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾക്ക് പുറമെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും മികച്ച കൊറിയോഗ്രാഫർക്കുള്ള (ചിന്നി പ്രകാശ്) ഫിലിം ഫെയർ അവാർഡും ചിത്രം കരസ്ഥമാക്കി.

✍sʏɴᴏᴘsɪs               

■1977കളിലെ നിക്‌സൺ ഫ്രോസ്റ്റ് ഇന്റർവ്യൂകളാണ് ചിത്രത്തിൻറെ മൂല പ്രമേയം. പണ്ടെന്നോ കേട്ട ഒരുനാൾ രാജാവ് എന്ന കുട്ടിക്കഥ പ്രമേയമാക്കി ശങ്കർ അണിയിച്ചൊരുക്കിയ ഈ ചിത്രം പിൽക്കാലത്ത് പലർക്കും പ്രചോദനമായിട്ടുണ്ട്. ഒരു ടെലിവിഷൻ റിപ്പോർട്ടറായ പുകഴേന്തിക്ക് തമിഴ്നാട് മുഖ്യമന്ത്രിയുമായി ഇന്റർവ്യൂ നടത്താൻ അവസരം ലഭിക്കുന്നു. ഭരണത്തിലെ പല വീഴ്ച്ചകളും അനാസ്ഥകളും തെളിവ് സഹിതം തുറന്നു കാട്ടുന്ന പുകഴേന്തിക്കു മുൻപിൽ മുഖ്യമന്ത്രി പതറുന്നു. തന്റെ ചമ്മലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഒരു ദിവസം മുഖ്യമന്ത്രിയായി ഭരിച്ചു കാണിക്കാൻ പുകഴേന്തിയെ വെല്ലുവിളിക്കുന്നു. പുകഴേന്തി ആ വെല്ലുവിളി സ്വീകരിക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ടിവി റിപ്പോർട്ടറായും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായും അർജുൻ സർജ അസാമാന്യ പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പുകഴേന്തിയുടെ പ്രണയിനിയായ നിഷ്കളങ്ക ഗ്രാമീണ യുവതിയായി (തേന്മൊഴി) മനീഷ കൊയ്‌രാള വേഷമിട്ടിരിക്കുന്നു. ശക്തനായ വില്ലൻ കഥാപാത്രമായി (മുഖ്യമന്ത്രി അരങ്കനാഥൻ) രഘുവരനും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. വടിവേലു (പലവേശം), മണിവണ്ണൻ (മായകൃഷ്ണൻ), വിജയകുമാർ (തേന്മൊഴിയുടെ അച്ഛൻ), ലൈല (ശുഭ) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■കെ.വി.ആനന്ദാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.. മനോഹരമായ ഗാനങ്ങൾക്കിണങ്ങിയ അതിമനോഹര ദൃശ്യങ്ങൾ ആനന്ദ് ക്യാമറയിൽ പകർത്തി. മലയാള ചലച്ചിത്രം തേന്മാവിൻ കൊമ്പത്തിന്‌ ക്യാമറ ചലിപ്പിച്ചു കൊണ്ടായിരുന്നു ആനന്ദിന്റെ തുടക്കം. അതിനദ്ദേഹത്തിന് ദേശീയ അവാർഡും ലഭിച്ചിരുന്നു.
■ബി.ലെനിനും വി.ടി.വിജയനും ചേർന്നാണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്.

💃🏻🤺ᴄʜᴏʀᴇᴏɢʀᴀᴘʜʏ & sᴛᴜɴᴛs

■ബോളിവുഡിൽ പ്രതിഭ തെളിയിച്ച ചിന്നി പ്രകാശാണ് ചിത്രത്തിന് വേണ്ടി നൃത്തച്ചുവടുകൾ ഒരുക്കിയത്. എ.ആർ.റഹ്‌മാന്റെ മനോഹരമായ ഗാനങ്ങൾക്കും കെ.വി.ആനന്ദിന്റെ സുന്ദരമായ ഛായാഗ്രഹണത്തിനും അനുയോജ്യമായി മനോഹരമായി നൃത്തമൊരുക്കിയ ചിന്നിയുടെ മികവിനുള്ള അംഗീകാരമായി ആ വർഷത്തെ മികച്ച കൊറിയോഗ്രാഫർക്കുള്ള ഫിലിം ഫെയർ അവാർഡ്. മലയാള ചിത്രം യോദ്ധയ്ക്കും ചിന്നി നൃത്തമൊരുക്കിയിരുന്നു.
■കനൽ കണ്ണനായിരുന്നു മുതൽവനിലെ ആക്ഷൻ രംഗങ്ങളൊരുക്കിയത്. ഇന്ത്യയിലെ ഇപ്പോഴത്തെ മൂല്യമേറിയ സ്റ്റണ്ട് മാസ്‌റ്ററായ പീറ്റർ ഹെയ്ൻ അസിസ്റ്റന്റ് ചെയ്തിരുന്നു ഈ ചിത്രത്തിൽ. അർജുൻ മണ്ണിൽ കുളിച്ചു സ്റ്റണ്ട് ചെയ്ത രംഗങ്ങൾ പ്രശസ്തമായിരുന്നു.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ശങ്കർ സിനിമകളിലെ സ്ഥിരം സംഗീത സംവിധായകനായ എ.ആർ.റഹ്‌മാൻ തന്നെയാണ് ചിത്രത്തിലെ ആറ് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത്. "കുറുക്കു ചിരുത്തവളേ, മുതൽവനെ, ഉപ്പുകറുവാഡ്, അഴകാന രാച്ചസിയെ, ഉലുന്ത് വിതക്കയിലെ, ഷകലക ബേബി" എന്നിങ്ങനെയുള്ള മുഴുവൻ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.

📎 ʙᴀᴄᴋwᴀsʜ

• ചിത്രത്തിലെ നായക കഥാപാത്രം പുകയേന്തിയെ ചെയ്യാനായി സംവിധായകൻ ആദ്യം സമീപിച്ചത് സൂപ്പർസ്റ്റാർ രജനീകാന്തിനെയായിരുന്നു. പക്ഷേ, കഥയിലെ രാഷ്ട്രീയക്കാരോടുള്ള വിരോധം തന്നെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയന്ന് രജനി അതിൽ നിന്നും പിന്മാറി. ഒരു പക്ഷേ രജനി അഭിനയിച്ചിരുന്നെങ്കിൽ മറ്റൊരു ചരിത്രമാവേണ്ട സിനിമ, ശങ്കർ തന്നെ താരപദവിലെത്തിച്ച അർജുന് മറ്റൊരു ബ്രേക്കാണ് സമ്മാനിച്ചത്.

                       

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...