ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

No Country For Old Men


No Country For Old Men » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കോർമക് മക്കാർത്തിയുടെ ഇതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ജോയൽ കൊയെനും ഏതൻ കൊയെനും ചേർന്ന് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ "നോ കൺട്രി ഫോർ ഓൾഡ് മെൻ". മനുഷ്യന്റെ പണത്തിനോടുള്ള അടങ്ങാത്ത ദാഹത്തിന് കൊടുക്കേണ്ട വില വരച്ചു കാട്ടിയിരിക്കുന്നു ചിത്രത്തിൽ.

✍sʏɴᴏᴘsɪs               

■ 1980കളിലെ ‌ടെക്‌സാസാണ് കഥാപശ്ചാത്തലം. ഡെപ്യൂട്ടി ഷെരീഫിന്റെ കസ്റ്റഡിയിൽ നിന്നും അയാളെ കൊലചെയ്തുകൊണ്ട് രക്ഷപ്പെടുന്ന ക്രൂരനായ സൈക്കോ കുറ്റവാളിയായിരുന്നു ആന്റൺ ഷിഗർ. തന്റെ സ്ഥിരം മൃഗവേട്ടയ്ക്കിടയിൽ, മുൻസൈനികനായിരുന്ന ലിവെലിൻ മോസ് ഒരു ലഹരി മാഫിയയുടെ ഗാങ് വാർ ബാക്കിയാക്കിയ വിജനമായ പ്രദേശം കാണാനിടയാകുന്നു. ധാരാളം മൃതശരീരങ്ങൾക്ക് നടുവിൽ ഒരു കാറിൽ ഒരു മെക്സിക്കൻ മാത്രമായിരുന്നു ജീവനോടെ അവശേഷിച്ചിരുന്നത്. ഒരിറ്റു ദാഹജലത്തിനായി കെഞ്ചുന്ന അയാൾക്കുകൊടുക്കാൻ ലിവലിന്റെ കൈയ്യിൽ ഒന്നുമില്ലായിരുന്നു. ഒരു പെട്ടി നിറയെ പണം അവിടുന്ന് ലഭിക്കുന്ന ലിവെലിൻ അതുമായി തന്റെ വീട്ടിലേക്ക് മടങ്ങുന്നു. പക്ഷേ, ഒരിറ്റ് വെള്ളത്തിനായുള്ള ഒരു മനുഷ്യജീവന്റെ യാചന അയാളുടെ മനസ്സിനെ അലട്ടുന്നു. കുറച്ച് വെള്ളവുമായി ലിവെലിൻ സംഭവസ്ഥലത്തേക്ക് മടങ്ങുന്നു. പക്ഷേ, അവിടെ അയാളെ കാത്തിരുന്നത് ലഹരിമരുന്ന് മാഫിയയുടെ അവശേഷിക്കുന്ന അംഗങ്ങളായിരുന്നു. ഷിഗറിനെ മെക്സിക്കൻ മാഫിയ പണം തിരിച്ചെടുക്കാൻ വാടകയ്‌ക്കെടുന്നു. പണം കവർന്നത് ലിവലിൻ മോസ് ആണെന്ന് മനസ്സിലാക്കുന്ന ആന്റൺ അയാളെ വേട്ടയാടാൻ ആരംഭിക്കുന്നു.

"Some of the old-time Sheriffs never ever wore a gun"

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജോഷ് ബ്രോലിനാണ് ലിവെലിൻ മോസ്സായി വേഷമിട്ടിരിക്കുന്നത്. ജാവിയർ ബാർദെം ക്രൂരനായ കൊലയാളി ആന്റൺ ഷിഗെറായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. ടോമി ലി ജോൺസ് (ഷെരിഫ് എഡ് ടോംബേൽ), കെല്ലി മക്‌ഡൊണാൾഡ് (കാർല ജീൻ മോസ്), വുഡി ഹരേൽസൺ (കാഴ്സൺ വെൽസ്), ഗാരെത് ദിലാഹണ്ട് (ഡെപ്യൂട്ടി വെൽഡിൽ), ടെസ് ഹാർപർ (ലൊറേറ്റ ബെൽ) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ റോജർ ഡീകിൻസാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. 1980കളുടെ കഥാപശ്ചാത്തലം വ്യക്തമാക്കുന്ന ഫ്രയിമുകളൊരുക്കുന്നതിൽ റോജർ നൂറ്‌ ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം..

■ റോഡ്രിക് ജെയിൻസാണ് ചിത്രസംയോജകൻ.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ കാർട്ടർ ബർവെൽ മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു.

📎 ʙᴀᴄᴋwᴀsʜ

■ നാല് ഓസ്കാർ അവാർഡുകൾ സ്വന്തമാക്കിയ ചിത്രമാണ് നോ കൺട്രി ഫോർ ഓൾഡ് മെൻ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സഹനടൻ (ജാവിയർ ബർദെം), മികച്ച തിരക്കഥ(അഡാപ്റ്റഡ്) എന്നിവയ്ക്കായിരുന്നു ഓസ്കാർ പുരസ്കാരങ്ങൾ.

                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...