NO MERCY» ᴀ ʀᴇᴛᴀʟɪᴀᴛᴇ*
∆2010ൽ കിം ഹ്യോങ് ജൂൺ സംവിധാനം ചെയ്ത കൊറിയൻ ക്രൈം ത്രില്ലർ ചിത്രം.
■കിം തന്നെയാണ് ചിത്രത്തിൻറെ കഥയും രചിച്ചിട്ടുള്ളത്. ലീ ജ്യോങ് ഹോ തിരക്കഥ എഴുതിയിരിക്കുന്നു.
■ചിത്രത്തിലെ തന്റെ അഭിനയ പാടവം കൊണ്ട് സോൾ ക്യുങ് ഗു മികച്ച നടനുള്ള ചുൻസ ഫിലിം ആർട്ട് അവാർഡ് കരസ്ഥമാക്കി.
✍sʏɴᴏᴘsɪs
■കൊറിയയിലെ മികച്ച ഫോറൻസിക് വിദഗ്ധരിൽ ഒരാളായ പ്രൊഫസർ കാങ് മിൻഹോ ജോലി വിരമിച്ച് ശിഷ്ട ജീവിതം തന്റെ മകളോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. നദിക്കരയിൽ ആറ് കഷ്ണങ്ങളായി കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിന് പിന്നിലുള്ള ഫോറൻസിക് തെളിവുകൾ കണ്ടെത്താനുള്ള ജോലി തന്റെ അവസാനത്തെ ജോലിയായി പ്രൊ.കാങ് സ്വീകരിക്കുന്നു. അദ്ദേഹത്തിന്റെ മുൻവിദ്യാർത്ഥിയായിരുന്ന പുതുമുഖ ഡിറ്റക്ടീവ് മിൻ സ്യോ യങ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷകനായ ലീ സങ് ഹോയെ കുറ്റക്കാരനെന്നു കരുതി അറസ്റ്റ് ചെയ്യുന്നു. കുറ്റം സമ്മതിക്കുന്ന ലീ പ്രഫസറുടെ മകളെ താൻ കിഡ്നാപ്പ് ചെയ്തിട്ടുണ്ടെന്നും തന്നെ മൂന്ന് ദിവസത്തിനുള്ളിൽ കേസിൽ നിന്നും മോചിപ്പിച്ചാൽ മകളെ കൊല്ലാതെ വിടാമെന്നും പ്രൊ.കാങ്ങിനെ ഭീഷണിപ്പെടുത്തുന്നു. പ്രൊ.കാങ്; ലീയെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■പ്രൊഫസർ കാങ്ങിന്റെ മനഃസംഘർഷങ്ങൾ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ച സോൾ ക്യുങ് ഗു നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. വികളാങ്കനായ കുറ്റവാളി ലീ സുങ് ഹോയായി റ്യൂ സ്യുങ് ബുമും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ലേഡി ഡിറ്റക്ടീവ് മിൻ സ്യോ യങായി ഹാൻ ഹൈ ജിനും കലക്കി. കിം യോൾ (കാങ് ഹൈ വോൻ), പാർക് സാങ് വൂക് (പാർക് പ്യങ് സിക്), ജങ് സി യോൻ (അഹ്‌രി), ജോ സൂ ജങ് (ഓ യുൻ ആ) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■കിം വൂ ഹ്യുങ്ങാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.
■കിം സുൻ മിൻ വളരെ കൃത്യമായി എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു.
■ഗ്രാഫിക്സിൽ ചിത്രം വളരെ മികവ് പുലർത്തി. പോസ്റ്റ്‌മോർട്ടം രംഗങ്ങളും മറ്റും ഗംഭീരമായിരുന്നു.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■പാർക് ജി മാനാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. സന്ദർഭത്തിനനുയോജ്യമായ മികച്ച സംഗീതമായിരുന്നു ചിത്രത്തിലേത്.
📎 ʙᴀᴄᴋwᴀsʜ
■7.5മില്യൺ ഡോളറോളം ബോക്സ്ഓഫീസിൽ നേടാൻ കഴിഞ്ഞു ചിത്രത്തിന്. ക്രൂരമായ കൊലപാതക ദൃശ്യങ്ങളുടെ ചിത്രീകരണവും പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങളും തിരക്കഥ ആവശ്യപ്പെടുന്ന രംഗങ്ങളും ഉള്ളതുകൊണ്ട് കുട്ടികളും ഗർഭിണികളും ഈ ചിത്രം കാണരുത്.
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ