ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Oldboy

Oldboy » ᴀ ʀᴇᴛᴀʟɪᴀᴛᴇ

🔄2003ൽ പാർക് ചാൻ വുക് സംവിധാനം ചെയ്ത കൊറിയൻ മിസ്റ്ററി ത്രില്ലറാണ് ഓൾഡ് ബോയ്.

■ഗാരോൺ ശുചിയ എന്ന ജാപ്പനീസ് നോവലിസ്റ്റ് എഴുതിയ ഓൾഡ് ബോയ് എന്ന പേരിൽ തന്നെയുള്ള കോമിക് സീരീസിൽ നിന്നും ആശയം ഉൾക്കൊണ്ട് ഹുവാങ് ജൂ യുൻ, ഇം ജുൻ ഹുയാങ്, പാർക് ചാൻ വുക് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത്.
■വെഞ്ചൻസ് ട്രൈയോളജിയിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ഭാഗം "സിമ്പതി ഓഫ് മിസ്റ്റർ വെഞ്ചൻസും" മൂന്നാം ഭാഗം "സിമ്പതി ഓഫ് ലേഡി വെഞ്ചൻസും" ആയിരുന്നു.
■2004ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ ചിത്രം ജൂറി പ്രസിഡന്റായ പ്രശസ്ത ഹോളിവുഡ് സംവിധായൻ ക്വാന്റിൻ ടാറന്റീനോയുടെ പ്രത്യേക അഭിനന്ദനത്തിനും പാത്രമായി. പ്രശസ്ത സിനിമാ നിരൂപകൻ റോജർ എബെർട്ടിന്റെ ഭാഷയിൽ പറഞ്ഞാൽ "ശക്തമായ സിനിമ, ചിത്രീകരണത്തിന്റെ മികവുമാത്രം കൊണ്ടല്ല.. സിനിമ കൈകാര്യം ചെയ്തിരിക്കുന്ന കഥ മനുഷ്യ ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതുകൊണ്ട് കൂടിയാണ്". ഇത് കൂടാതെ ഏഷ്യയിലെ പല അവാർഡുകളും ചിത്രം വാരിക്കൂട്ടി.
■സിന്ദ എന്ന പേരിൽ ബോളിവുഡിലേക്കും ഓൾഡ് ബോയ് എന്ന പേരിൽ തന്നെ ഹോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത സഞ്ജയ് ദത്തും ജോൺ എബ്രഹാമും ലാറ ദത്തയും മുഖ്യവേഷങ്ങൾ അഭിനയിച്ച സിന്ദയുടെ റീമേക്ക് നിയമപരമായിട്ടോ ഔദ്യോകികമായിട്ടോ അല്ലായിരുന്നതിനാൽ പകർപ്പവകാശ നിയമം ലംഘിച്ചതിന്റെ പേരിൽ ഒരുപാട് കേസുകൾ അതിനു പിന്നാലെ ഉണ്ടായിരുന്നു.

✍sʏɴᴏᴘsɪs               

■1988ൽ കൊറിയയിലെ ഒരു ബിസിനെസ്സുകാരനായിരുന്ന ദേ സൂ തന്റെ മകളുടെ നാലാം പിറന്നാളിന് സമ്മാനവും വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് കിഡ്നാപ്പ് ചെയ്യപ്പെടുന്നു. ഒരു ഹോട്ടൽ റൂമിൽ നീണ്ട പതിനഞ്ച് വർഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെടുന്ന ദേ സൂവിന്‌ തന്നെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ചത് ആരെന്നോ എന്തിനാണെന്നോ മനസ്സിലാകുന്നില്ല. 2003ൽ പതിനഞ്ച് വർഷങ്ങൾക്കു ശേഷം തടവിൽ നിന്നും മോചിതനാകുന്ന ദേ സൂ തന്റെ ഏകാന്ത തടവിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്തി പ്രതികാരം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നു. ഒരു ഹോട്ടലിൽ വെച്ച്‌ ബോധം നഷ്ടപ്പെട്ട ദേ സൂവിനെ മിഡോ എന്ന യുവതി സംരക്ഷിക്കുന്നു. ദേ സൂ തന്റെ മകളെയും തന്നെ തടവിൽ പാർപ്പിക്കപ്പെട്ട ഹോട്ടലും കണ്ടെത്താൻ ശ്രമിക്കുന്നു. തന്റെ മകളെ സ്വീഡിഷ് ദമ്പതികൾ ദത്തെടുത്ത് കൊണ്ടുപോയതായി ദേ സൂ മനസ്സിലാക്കുന്നു..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ചോയ് മിൻ സിക് ആണ് ദേ സൂ എന്ന മുഖ്യകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നു അദ്ദേഹം. കാങ് ഹൈ ജൂങാണ് മിഡോ എന്ന യുവതിയുടെ വേഷം ചെയ്തിരിക്കുന്നത്. യൂ ജി ടായ് ആണ് ദേ സൂവിന്റെ തടവിന് പിന്നിൽ പ്രവർത്തിച്ച ലീ വൂ ജിൻ എന്ന മുഖ്യവില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ജി ദേ ഹാൻ (നോ ജൂ ഹാൻ : ദേ സൂവിന്റെ സുഹൃത്ത്), കിം ബിയോങ് ഓക് (മിസ്റ്റർ ഹാൻ), ഓഹ്‌ തേ ക്യുങ് (ദേ സൂവിന്റെ ചെറുപ്പം), ആൻ യോൻ സ്യോക് (വൂ ജിന്റെ ചെറുപ്പം), യൂ ജിൻ സ്യോ (ലീ സുവാഹ്‌ : വൂ ജിന്റെ സഹോദരി), ഓഹ് ദാൽസൂ (പാർക് ച്യോൽ വുങ്) തുടങ്ങിയവരാണ് മറ്റു മുഖ്യ താരങ്ങൾ..

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ചുങ് ചുങ് ഹുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കൊറിയൻ ഫിലിം ക്രിട്ടിക്സ് അവാർഡടക്കം പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
■കിം സാങ് ബും ആണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ഓൾഡ് ബോയിയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റിങ്ങിനുള്ള ചുൻസ ഫിലിം ആർട്ട് അവാർഡും ഗ്രാൻഡ് ബെൽ അവാർഡും നേടി..

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ജോ യോങ് വുക് ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഓൾഡ് ബോയിയിലെ സംഗീതത്തിന് മികച്ച സംഗീതത്തിനുള്ള ഗ്രാൻഡ് ബെൽ അവാർഡും കൊറിയൻ ഫിലിം അവാർഡും നേടി.

📎 ʙᴀᴄᴋwᴀsʜ

■ മൂന്ന് മില്യൺ ഡോളർ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം പതിനഞ്ച് മില്യൺ ഡോളറോളം ബോക്സ് ഓഫീസിൽ നേടി. കൊറിയയിലെ ഏറ്റവും മികച്ച ചിത്രമായി എണ്ണപ്പെടുന്ന ഓൾഡ് ബോയ് കൊറിയൻ സിനിമക്ക് തന്നെ ഒരു വഴിത്തിരിവാണ് സമ്മാനിച്ചത്. നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൊറിയൻ സിനിമയെ ഹോളിവുഡിനോട് കിടപിടിക്കുന്നതായി വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...