Oldboy » ᴀ ʀᴇᴛᴀʟɪᴀᴛᴇ
🔄2003ൽ പാർക് ചാൻ വുക് സംവിധാനം ചെയ്ത കൊറിയൻ മിസ്റ്ററി ത്രില്ലറാണ് ഓൾഡ് ബോയ്.
■ഗാരോൺ ശുചിയ എന്ന ജാപ്പനീസ് നോവലിസ്റ്റ് എഴുതിയ ഓൾഡ് ബോയ് എന്ന പേരിൽ തന്നെയുള്ള കോമിക് സീരീസിൽ നിന്നും ആശയം ഉൾക്കൊണ്ട് ഹുവാങ് ജൂ യുൻ, ഇം ജുൻ ഹുയാങ്, പാർക് ചാൻ വുക് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത്.
■വെഞ്ചൻസ് ട്രൈയോളജിയിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ഭാഗം "സിമ്പതി ഓഫ് മിസ്റ്റർ വെഞ്ചൻസും" മൂന്നാം ഭാഗം "സിമ്പതി ഓഫ് ലേഡി വെഞ്ചൻസും" ആയിരുന്നു.
■2004ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ ചിത്രം ജൂറി പ്രസിഡന്റായ പ്രശസ്ത ഹോളിവുഡ് സംവിധായൻ ക്വാന്റിൻ ടാറന്റീനോയുടെ പ്രത്യേക അഭിനന്ദനത്തിനും പാത്രമായി. പ്രശസ്ത സിനിമാ നിരൂപകൻ റോജർ എബെർട്ടിന്റെ ഭാഷയിൽ പറഞ്ഞാൽ "ശക്തമായ സിനിമ, ചിത്രീകരണത്തിന്റെ മികവുമാത്രം കൊണ്ടല്ല.. സിനിമ കൈകാര്യം ചെയ്തിരിക്കുന്ന കഥ മനുഷ്യ ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതുകൊണ്ട് കൂടിയാണ്". ഇത് കൂടാതെ ഏഷ്യയിലെ പല അവാർഡുകളും ചിത്രം വാരിക്കൂട്ടി.
■സിന്ദ എന്ന പേരിൽ ബോളിവുഡിലേക്കും ഓൾഡ് ബോയ് എന്ന പേരിൽ തന്നെ ഹോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത സഞ്ജയ് ദത്തും ജോൺ എബ്രഹാമും ലാറ ദത്തയും മുഖ്യവേഷങ്ങൾ അഭിനയിച്ച സിന്ദയുടെ റീമേക്ക് നിയമപരമായിട്ടോ ഔദ്യോകികമായിട്ടോ അല്ലായിരുന്നതിനാൽ പകർപ്പവകാശ നിയമം ലംഘിച്ചതിന്റെ പേരിൽ ഒരുപാട് കേസുകൾ അതിനു പിന്നാലെ ഉണ്ടായിരുന്നു.
✍sʏɴᴏᴘsɪs
■1988ൽ കൊറിയയിലെ ഒരു ബിസിനെസ്സുകാരനായിരുന്ന ദേ സൂ തന്റെ മകളുടെ നാലാം പിറന്നാളിന് സമ്മാനവും വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് കിഡ്നാപ്പ് ചെയ്യപ്പെടുന്നു. ഒരു ഹോട്ടൽ റൂമിൽ നീണ്ട പതിനഞ്ച് വർഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെടുന്ന ദേ സൂവിന് തന്നെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ചത് ആരെന്നോ എന്തിനാണെന്നോ മനസ്സിലാകുന്നില്ല. 2003ൽ പതിനഞ്ച് വർഷങ്ങൾക്കു ശേഷം തടവിൽ നിന്നും മോചിതനാകുന്ന ദേ സൂ തന്റെ ഏകാന്ത തടവിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്തി പ്രതികാരം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നു. ഒരു ഹോട്ടലിൽ വെച്ച് ബോധം നഷ്ടപ്പെട്ട ദേ സൂവിനെ മിഡോ എന്ന യുവതി സംരക്ഷിക്കുന്നു. ദേ സൂ തന്റെ മകളെയും തന്നെ തടവിൽ പാർപ്പിക്കപ്പെട്ട ഹോട്ടലും കണ്ടെത്താൻ ശ്രമിക്കുന്നു. തന്റെ മകളെ സ്വീഡിഷ് ദമ്പതികൾ ദത്തെടുത്ത് കൊണ്ടുപോയതായി ദേ സൂ മനസ്സിലാക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ചോയ് മിൻ സിക് ആണ് ദേ സൂ എന്ന മുഖ്യകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നു അദ്ദേഹം. കാങ് ഹൈ ജൂങാണ് മിഡോ എന്ന യുവതിയുടെ വേഷം ചെയ്തിരിക്കുന്നത്. യൂ ജി ടായ് ആണ് ദേ സൂവിന്റെ തടവിന് പിന്നിൽ പ്രവർത്തിച്ച ലീ വൂ ജിൻ എന്ന മുഖ്യവില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ജി ദേ ഹാൻ (നോ ജൂ ഹാൻ : ദേ സൂവിന്റെ സുഹൃത്ത്), കിം ബിയോങ് ഓക് (മിസ്റ്റർ ഹാൻ), ഓഹ് തേ ക്യുങ് (ദേ സൂവിന്റെ ചെറുപ്പം), ആൻ യോൻ സ്യോക് (വൂ ജിന്റെ ചെറുപ്പം), യൂ ജിൻ സ്യോ (ലീ സുവാഹ് : വൂ ജിന്റെ സഹോദരി), ഓഹ് ദാൽസൂ (പാർക് ച്യോൽ വുങ്) തുടങ്ങിയവരാണ് മറ്റു മുഖ്യ താരങ്ങൾ..
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ചുങ് ചുങ് ഹുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കൊറിയൻ ഫിലിം ക്രിട്ടിക്സ് അവാർഡടക്കം പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
■കിം സാങ് ബും ആണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ഓൾഡ് ബോയിയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റിങ്ങിനുള്ള ചുൻസ ഫിലിം ആർട്ട് അവാർഡും ഗ്രാൻഡ് ബെൽ അവാർഡും നേടി..
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ജോ യോങ് വുക് ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഓൾഡ് ബോയിയിലെ സംഗീതത്തിന് മികച്ച സംഗീതത്തിനുള്ള ഗ്രാൻഡ് ബെൽ അവാർഡും കൊറിയൻ ഫിലിം അവാർഡും നേടി.
📎 ʙᴀᴄᴋwᴀsʜ
■ മൂന്ന് മില്യൺ ഡോളർ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം പതിനഞ്ച് മില്യൺ ഡോളറോളം ബോക്സ് ഓഫീസിൽ നേടി. കൊറിയയിലെ ഏറ്റവും മികച്ച ചിത്രമായി എണ്ണപ്പെടുന്ന ഓൾഡ് ബോയ് കൊറിയൻ സിനിമക്ക് തന്നെ ഒരു വഴിത്തിരിവാണ് സമ്മാനിച്ചത്. നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൊറിയൻ സിനിമയെ ഹോളിവുഡിനോട് കിടപിടിക്കുന്നതായി വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

Riγαs Ρυliκκαl

SUpar
മറുപടിഇല്ലാതാക്കൂOld boy ..malayalam...translate
മറുപടിഇല്ലാതാക്കൂ