ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Se7en


Se7en » ᴀ ʀᴇᴛᴀʟɪᴀᴛᴇ

∆ ബ്രാഡ് പിറ്റിനെയും മോർഗൻ ഫ്രീമാനെയും കേന്ദ്രഥാപാത്രങ്ങളാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് സെവൻ. ആൻഡ്രൂ കെവിൻ വാക്കറാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

■ ചിത്രത്തിലെ ഇരുണ്ട ഫ്രെയിമുകളുടെയും ക്രൂരരംഗങ്ങളുടെയും ചിത്രീകരണം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.

✍sʏɴᴏᴘsɪs             

■ ഡേവിഡ് മിൽസ് എന്ന യുവ ഡിറ്റക്ടീവും വില്യം സോമർസെറ്റ് എന്ന വിരമിക്കാറായ ഡിറ്റക്ടീവും ഒരു തുടർകൊലപാതകിയുടെ കൊലപാതകകൃത്യങ്ങളുടെ അന്വേഷണ വഴിയിൽ ഒന്നിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള ഏഴ് വൻപാപങ്ങൾ എന്ന ആശയങ്ങൾ തന്റെ കൊലപാതകങ്ങളുടെ പ്രവർത്തനരീതിയാക്കിയിട്ടുള്ള ക്രൂരനായ കൊലപാതകിയാണ് ഇതിന് പിന്നിൽ എന്ന് ഡിറ്റക്ടീവ് സോമർസെറ്റ് മനസ്സിലാക്കുന്നു. കൊലപാതക സ്ഥലത്ത് സെവൻ ഡെഡ്ലി സിൻസിലെ മുഖ്യ വാചകങ്ങൾ ഓരോന്നായി എഴുതിവെക്കാറുണ്ടായിരുന്നു. Gluttony (അത്യാർത്തി), Greed (അത്യാഗ്രഹം) എന്നിങ്ങനെ തന്റെ രണ്ടു കൊലപാതകങ്ങളിലും എഴുതിവെച്ച കൊലയാളി ബാക്കിയുള്ള അഞ്ച് വാചകങ്ങൾക്കായി (Sloth-അലസത, Envy-അസൂയ, Wrath-കോപം, Pride-അഹങ്കാരം, Lust-കാമം) അഞ്ച് കൊലപാതകങ്ങൾക്കൂടി ചെയ്യുമെന്ന നിഗമനത്തിൽ ഡിറ്റക്ടീവ് സോമർസെറ്റ് എത്തുന്നു. ഡിറ്റക്ടീവ് ഡേവിഡ് മിൽസിന്റെ കൂടെ അപകടകരമായ തുടരന്വേഷണത്തിന് സോമർസെറ്റ് ഇറങ്ങിത്തിരിക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഡിറ്റക്ടീവ് ഡേവിഡ് മിൽസ് ആയി ബ്രാഡ് പിറ്റും ഡിറ്റക്ടീവ് വില്യം സോമർസെറ്റായി മോർഗൻ ഫ്രീമാനും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഗ്വിനെറ്റ് പാൽട്രോവ് (ട്രേസി മിൽസ്), കെവിൻ സ്‌പേസി (ജോൺ ഡോ), ഡാനിയേൽ സകാപ (ഡിറ്റക്ടീവ് ടെയ്‌ലർ) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ദാരിയസ് ഖോഞ്ചി എന്ന ഇറാനിയൻ ഛായാഗ്രാഹകനാണ് സെവന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
■ റിച്ചാർഡ് ഫ്രാൻസിസ് ബ്രൂസ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ മൂന്ന് തവണ ഓസ്കാർ നേടിയിട്ടുള്ള [മികച്ച ഒറിജിനൽ സ്‌കോർ - ദി ലോർഡ് ഓഫ് ദി റിങ്‌സ് : ദി ഫെല്ലോഷിപ്പ് ഓഫ് ദി റിങ് (2001), ദി ലോർഡ് ഓഫ് ദി റിങ്‌സ് : ദി റിട്ടേൺ ഓഫ് ദി കിംഗ് (2003), മികച്ച ഒറിജിനൽ സോങ് - ദി ലോർഡ് ഓഫ് ദി റിങ്‌സ് : ദി റിട്ടേൺ ഓഫ് ദി കിങ്ങിലെ "ഇൻടു ദി വെസ്റ്റ്" എന്ന പാട്ടിന്‌] സംഗീതജ്ഞൻ ഹൊവാർഡ് ഷോർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുള്ളത്. ചിത്രത്തിൻറെ ടൈറ്റിൽ സ്കോറിന് വേണ്ടിയുള്ള പശ്ചാത്തല സംഗീതം മനോഹരമായിരുന്നു.

📎 ʙᴀᴄᴋwᴀsʜ

■ സെവൻ എന്ന പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ചിത്രമായി. മികച്ച ചിത്രസംയോജനത്തിനുള്ള   ഓസ്കാർ നാമനിർദ്ദേശം ലഭിച്ചെങ്കിലും അപ്പോളോ 13യോട് പരാജയപ്പെട്ടു. സിനിമയിൽ ബ്രാഡ് പിറ്റ് കൊലയാളിയെ പിന്തുടർന്ന് ഓടുന്നതിനടയിൽ വീണ് കൈയ്യൊടിയുന്നൊരു രംഗമുണ്ട്. അത് യഥാർത്ഥത്തിൽ ഒറിജിനലായിരുന്നു. അതിന് ശേഷം കൈകെട്ടി വെക്കേണ്ടി വന്ന ബ്രാഡ് പിറ്റിന് വേണ്ടി തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നു.

               
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...