ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Tae Guk Gi : The Brotherhood Of War


Tae Guk Gi : The Brotherhood Of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ദക്ഷിണ കൊറിയയുടെ ദേശീയ പതാകയെ വിശേഷിപ്പിക്കുന്ന പേരാണ് തയേഗ്യൂക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ ദയനീയമായി പരാജയപ്പെട്ടതോടെ 35 വർഷമായി ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയൻ ഉപദ്വീപ് സ്വതന്ത്രമായി. പക്ഷേ അതിന് ശേഷമായിരുന്നു കൊറിയൻ ജനതയുടെ യഥാർത്ഥ കഷ്ടകാലം തുടങ്ങിയത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉടലെടുത്ത ശീതയുദ്ധകാലത്ത് കൊറിയയുടെ ഉത്തരഭാഗം സോവിയറ്റ് യൂണിയനും തെക്ക് ഭാഗം അമേരിക്കയും കൈവശം വെച്ചു. 1948ൽ UN ഇടപെട്ടു ഏകീകൃത കൊറിയക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് UNന്റെ  മേൽനോട്ടത്തിൽ കൊറിയയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. പക്ഷേ അമേരിക്കയുടെ സഹായത്തോടെ ദക്ഷിണകൊറിയയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചുള്ളൂ.  സിങ്മാൻ റീയുടെ നേതൃത്വത്തിൽ ദക്ഷിണകൊറിയയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധസർക്കാർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സോവിയറ്റിന്റെ തലവൻ ജോസെഫ് സ്റ്റാലിൻ ഉത്തരകൊറിയയുടെ ഭരണം കിം ഇൽ സുങ്ങിനെ ഏൽപ്പിച്ചു. അന്ന് തുടങ്ങിയതാണ്  പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മുറിവുണങ്ങാത്ത ശത്രുത. 1950ൽ തുടങ്ങിയ കൊറിയൻ യുദ്ധം  പശ്ചാത്തലമാക്കി കാങ് ജേ ഗ്യു സംവിധാനം ചെയ്ത ചിത്രമാണ് തയേഗ്യൂക്കി : ദി ബ്രദർഹുഡ് ഓഫ് വാർ. യുദ്ധപശ്ചാത്തലത്തിൽ രണ്ടുസഹോദരങ്ങൾ തമ്മിലുള്ള മനോഹരമായ സ്നേഹത്തിന്റെ കഥകൂടി പറയുന്നു ഈ സിനിമ. കാങ് ജേ ഗ്യു, ഹാൻ ജി ഹുൻ, കിം സാങ് ഡോൺ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഹോങ് ക്യുങ് പ്യോ ഛായാഗ്രഹണവും ക്യോങ് ഹേ ചോയ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ലീ ഡോങ് ജുനിന്റെതാണ് സംഗീതം. പ്രോലോഗ് എന്ന മുഖ്യപശ്ചാത്തല സംഗീതം അതിമനോഹരം.

✍sʏɴᴏᴘsɪs               

■ ഷൂ പോളീഷിംഗിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് തന്റെ അനിയന്റെ പഠനവും കുടുംബവും നോക്കി നടത്തിയിരുന്ന ജ്യേഷ്ഠൻ. ജ്യേഷ്ഠനെ അതിരറ്റ് സ്നേഹിക്കുന്ന അനിയൻ. അവരുടെ സംസാരശേഷി നഷ്ടപ്പെട്ട അമ്മയും ജ്യേഷ്ഠന്റെ പ്രതിശ്രുത വധുവും അടങ്ങുന്ന ആ കൊച്ചുകുടുംബം സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചുകൊണ്ടിരിക്കവെയാണ് മുഴുവൻ കൊറിയൻ ജനതയുടെയും ജീവിതം താറുമാറാക്കിയ കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. നിർബന്ധിത സൈനിക സേവനത്തിന് വിധിച്ച് ദക്ഷിണകൊറിയൻ സൈന്യം കൊണ്ടുപോയ തന്റെ സഹോദരനെ രക്ഷിക്കാനായി ക്യാംപിൽ എത്തുന്ന ജ്യേഷ്ഠനും അവസാനം സൈന്യത്തിന്റെ ഭാഗമാകേണ്ടി വരുന്നു. തന്റെ സഹോദരനെ എങ്ങനെയെങ്കിലും തിരികെ വീട്ടിലേക്ക് വിടണമെന്ന് മേലുദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ജ്യേഷ്ഠന് മുൻപിൽ മേലുദ്യോഗസ്ഥൻ ഒരു ഓഫർ വെക്കുന്നു. സൈന്യത്തിന് അഭിമാനിക്കാനുതകുന്ന തരത്തിലുള്ളൊരു പ്രകടനം ജ്യേഷ്ഠനിൽ നിന്നുണ്ടായാൽ അനിയനെ വീട്ടിലേക്കയക്കാം. അങ്ങനെ സ്വന്തം അനിയനെ രക്ഷിക്കാനായി ജ്യേഷ്ഠൻ എല്ലാവിധ അപകടകരമായ മിഷനും ഏറ്റെടുക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജാങ് ഡോങ് ഗുനാണ് ലീ ജിൻ തേ എന്ന ജ്യേഷ്ഠന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. വോൻ ബിൻ; ലീ ജിൻ സ്യോക് എന്ന അനിയന്റെ വേഷവും ചെയ്തിരിക്കുന്നു. ലീ ഊൻ ജു (കിം യോങ് ഷിൻ - പ്രതിശ്രുതവധു), ലീ റാൻ യോങ് (അമ്മ), ചോയ് മിൻസിക് (ഉത്തരകൊറിയൻ കമാന്റർ), ഗോങ് ഹ്യോങ് ജിൻ (യോങ് മാൻ), ആൻ ഗിൽ കാങ് (സെർജെന്റ് ഹ്യോ), ജ്യോൻ ജേ ഹ്യോങ് (യോങ് സ്യോക്), ജോ യൂൻ ഹീ (ലീ ജിൻ സ്യോകിന്റെ പേരമകൾ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കി. ഭൂരിപക്ഷം സമയവും ദക്ഷിണകൊറിയയുടെ ഭാഗത്തുനിന്നാണ് കൊറിയൻ യുദ്ധം വിവരിച്ചതെങ്കിലും ഇരുകൊറിയൻ സൈന്യവും കാണിച്ച ക്രൂരതകൾ തുറന്നു കാണിച്ചിട്ടുണ്ട് ഈ സിനിമയിൽ.


                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...