ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Good, The Bad & The Ugly


The Good, The Bad & The Ugly » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന പേര് മാത്രം മതി ഈ ഹിസ്റ്റോറിക്/ത്രില്ലർ ചിത്രത്തിൻറെ മഹിമയറിയാൻ. സെർജിയോ ലിയോണിയാണ് ദി ഗുഡ്, ദി ബാഡ് & ദി അഗ്ലിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എയ്ജ് & സ്കാർപെല്ലി, ലൂസിയാനോ വിൻസെൻസോണി, സംവിധായകൻ സെർജിയോ ലിയോണി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത് സെർജിയോ ഡൊണാറ്റിയാണ്.

✍sʏɴᴏᴘsɪs               

■ 1800കളുടെ മധ്യത്തിലെ അമേരിക്കൻ ആഭ്യന്തര യുദ്ധങ്ങളാണ് കഥാപശ്ചാത്തലം. കോൺഫെഡറേറ്റ് സ്റ്റേറ്റിന്റെ മുൻസൈനികോദ്യോഗസ്ഥനായ സ്റ്റീവൻസിനെ കൊല്ലാൻ ബേക്കറയച്ച വാടക കൊലയാളിയായിരുന്നു എയ്ഞ്ചൽ ഐയ്‌സ്. അയാളെ ചോദ്യം ചെയ്യുന്നതിനിടക്കാണ് കോൺഫെഡറേറ്റ് സ്റ്റേറ്റിന്റെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണ നിധി അപഹരിച്ച് കടന്നുകളഞ്ഞ ബിൽ ‌കാഴ്‌സനെക്കുറിച്ച് എയ്ഞ്ചൽ ഐയ്‌സ് അറിയുന്നത്. തന്നെ കൊല്ലാനയച്ച ബേക്കറി കൊന്നാൽ ആയിരം ഡോളർ തരാമെന്ന് സ്റ്റീവൻസ് എയ്ഞ്ചൽ ഐയ്‌സിനോട് പറയുന്നു. കരാർ ഏറ്റെടുക്കുന്ന എയ്ഞ്ചൽ ഐയ്‌സ് പക്ഷേ ബേക്കറിൽപ്പിച്ച ദൗത്യം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. സ്റ്റീവൻസിനെ കൊള്ളുന്ന എയ്ഞ്ചൽ ഐയ്‌സ് സ്റ്റീവൻസിന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ബേക്കറെയും കൊല്ലുന്നു. എയ്ഞ്ചൽ ഐയ്‌സിനെ നമുക്കീ സിനിമയിലെ "ദി ബാഡ്" എന്ന് വിളിക്കാം. കോൺഫെഡറേറ്റ് സ്റ്റേറ്റ് 2000 ഡോളർ തലയ്ക്ക് വിലയിട്ട മെക്സിക്കൻ കൊള്ളക്കാരനായിരുന്നു ടൂക്കോ റാമിറെസ്. പ്രസ്തുത പാരിതോഷികത്തിനായി ടൂകോയെ കൊല്ലാൻ ശ്രമിക്കുന്ന മൂന്ന് പേരിൽ നിന്നും "ബ്ലോണ്ടി" എന്ന പേരിൽ അറിയപ്പെടുന്ന നായകൻ രക്ഷിക്കുന്നു. ടൂകോയെ നമുക്കീ സിനിമയിലെ "ദി അഗ്ലി" എന്നും ബ്ലോണ്ടിയെ "ദി ഗുഡ് എന്നും വിളിക്കാം. പിന്നീട് പല പ്രവിശ്യകളിൽ നിന്നും പണം കൈപ്പറ്റി ടൂകോയെ പിടിച്ചു കൊടുക്കുന്ന ബ്ലോണ്ടി തൂക്കുകയറിന് വെടിവെച്ച് ടൂകോയെ രക്ഷപ്പെടുത്തി തട്ടിപ്പ് നടത്തുന്നു. തനിക്ക് കിട്ടുന്ന വിഹിതം പോരാ എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കുന്ന ടൂകോയെ ബ്ലോണ്ടി വെള്ളംപോലും ലഭിക്കാത്ത ഒരു മരുഭൂമിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നു. പക്ഷേ മരുഭൂമിയിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട ടൗണിലെത്തുന്ന ടൂക്കോ പ്രതികാര ദാഹത്തോടെ ബ്ലോണ്ടിയെ കണ്ടെത്തി ആ മരുഭൂമിയിലെ അതേ പ്രദേശത്ത് ഉപേക്ഷിക്കാൻ കൊണ്ടുവരുന്നു. പക്ഷേ അവിടെ വെച്ചാണ് ഒരു കുതിരവണ്ടിയിൽ മൃതപ്രായനായി കിടക്കുന്ന ബിൽ കാഴ്‌സണെ അവർ കാണുന്നത്. സ്വർണ്ണ നിധിയെക്കുറിച്ച വെളിപ്പെടുത്തുന്ന ബിൽ കാഴ്‌സൺ, സാഡ് ഹിൽ സെമിത്തേരിയിലെ ഒരു കുഴിമാടത്തിൽ അത് കുഴിച്ചിട്ടിട്ടുണ്ടെന്ന് ടൂക്കോയോട് പറയുന്നു. തന്നെ രക്ഷിച്ചാൽ അത് ടൂകോയ്ക്ക് നൽകാമെന്നുറപ്പ് നൽകുന്ന ബിൽ കാഴ്‌സണെ രക്ഷിക്കാൻ വെള്ളത്തിനായി പോവുന്ന ടൂക്കോ മടങ്ങി വരുമ്പോൾ കാണുന്നത് മരിച്ചു കിടക്കുന്ന കാഴ്‌സനെന്നും അതിനടുത്ത് കിടക്കുന്ന ബ്ലോണ്ടിയെയുമാണ്. ബ്ലോണ്ടിയോട് കാഴ്‌സൺ കുഴിമാടത്തിൽ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്ന ടൂക്കോ ബ്ലോണ്ടിയുടെ ജീവൻ രക്ഷിക്കാൻ നിർബന്ധിതനാവുന്നു. സെമിത്തേരിയുടെ പേരറിയുന്ന ടൂകോയും കുഴിമാടത്തിന്റെ പേരറിയുന്ന ബ്ലോണ്ടിയും നിധി സ്വന്തമാക്കാനായി ഒന്നിക്കുന്നു.

"Blondie : One, two, three, four, five and six. Six, the perfect number.
Angel Eyes : I thought three was the perfect number.
Blondie : I've got six more bullets in my gun."

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്ലിന്റ് ഈസ്റ്റ്‌വുഡാണ് "ബ്ലോണ്ടി, ദി ഗുഡ്" എന്ന പേരില്ലാത്ത നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലിന്റിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള കാൽവെയ്പ്പായിരുന്നു ദി ഗുഡ്, ദി ബാഡ് & ദി അഗ്ലിയിലെ നായക കഥാപാത്രം. ലീ വാൻ ക്ലീഫാണ് ചിത്രത്തിലെ വില്ലൻ സ്വഭാവമുള്ള വാടക കൊലയാളി "എയ്ഞ്ചൽ ഐയ്‌സ്, ദി ബാഡ്"നെ അവതരിപ്പിച്ചിരിക്കുന്നത്. എലി വലാച്ചാണ് മെക്സിക്കൻ കൊള്ളക്കാരൻ "ടൂക്കോ റാമിറെസ്, ദി അഗ്ലി"യുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അന്റോണിയോ കസാസ്‌ (സ്റ്റീവൻസ്), അന്റോണിയോ കസെയ്ൽ (ബിൽ കാഴ്‌സൺ), കെലോ അലോൺസോ (സ്റ്റീവൻസിന്റെ ഭാര്യ), എൻസോ പെറ്റിറ്റോ (തോക്ക് കടക്കാരൻ), അന്റോണിയോ മൊലീനോ റോജോ (ക്യാപ്റ്റൻ ഹാർപ്പർ), ആൽഡോ ഗുഫ്രി (ക്യാപ്റ്റൻ ക്ലിന്റൺ), മരിയോ ബ്രെഗ (കോർപ്പറൽ വാലസ്) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ..

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ടോണിനോ ഡെല്ലി കൊലിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അസാധാരണമായ വൈഡ് ആംഗിൾ ഷോട്ടുകളും ക്ലോസപ്പ് ഷോട്ടുകളും പ്രശസ്തമായിരുന്നു. ക്ലിന്റിന്റെ സ്റ്റൈലൻ ഗൺ ഷോട്ടുകളും സുന്ദരമായി ക്യാമറയിലാക്കാൻ ടോണിനോക്ക് കഴിഞ്ഞു. ലോകസിനിമയിലെ ഛായാഗ്രാഹകരുടെ മാതൃകാപുരുഷൻ.

■ യൂജിൻയോ അലാബിസോയും നിനോ ബറാഗ്ലിയും ചേർന്നാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ എന്യോ മോറിക്കോണിയാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം മനോഹമാക്കിയിരിക്കുന്നത്. ലോക ചരിത്രത്തിൽ തന്നെ ഇത്രയേറെ തവണ അനുകരിക്കപ്പെട്ടിട്ടുള്ളൊരു പാശ്ചാത്തല സംഗീതമുണ്ടോ എന്നുള്ളത് തന്നെ സംശയം. ക്ലിന്റിന്റെ ഇൻട്രോയിലുള്ള ബിജിഎം ഇപ്പോഴും കാതിൽ അലയടിക്കുന്നു.

📎 ʙᴀᴄᴋwᴀsʜ

■ നിങ്ങളൊരു സിനിമാപ്രേമിയാണെങ്കിൽ നിങ്ങളുടെ ജീവിതകാലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകളിൽ ഒന്നാണ് ദി ഗുഡ്, ദി ബാഡ് & ദി അഗ്ലി. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിന് എന്തുകൊണ്ട് ഒരൊറ്റ ഓസ്കാർ അവാർഡും കിട്ടിയില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...