The Handmaiden » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കിം മിൻ ഹീ, കിം തേ രി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പാർക് ചാൻ വൂക് സംവിധാനം നിർവ്വഹിച്ച ഇറോട്ടിക് സൈക്കോളജിക്കൽ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ഹാൻഡ്‌മൈഡൻ. സാറാ വാട്ടേഴ്സ് എന്ന വെൽഷ് നോവലിസ്റ്റിന്റെ ഫിംഗർസ്മിത്ത് എന്ന നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പാർക് ചാൻ വൂകും ചുങ് സ്യോ ക്യുങുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ബ്രിട്ടനിലെ വിക്റ്റോറിയൻ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലെഴുതിയ സാറയുടെ നോവൽ ജപ്പാന്റെ കൊറിയൻ അധിനിവേശകാലഘത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റിയാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ചുങ് ചുങ് ഹൂൻ ഛായാഗ്രഹണവും കിം ജേ ബും, കിം സാങ് ബും എന്നിവർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ജോ യോങ് വൂക് മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു.
Statutory Warning : Highly Explicit Content
✍sʏɴᴏᴘsɪs
■ ഒരു ജാപ്പനീസ് അതിസമ്പന്ന കുടുംബത്തിലെ കുമാരിയുടെ തോഴിയായി ഒരു കൊറിയൻ പെൺകുട്ടി പുതിയതായി ജോലിയിൽ പ്രവേശിക്കുന്നു. കുമാരിയെ നല്ലപോലെ പരിചരിച്ചിരുന്ന അവൾ സത്യത്തിൽ ഒരു കൊറിയൻ തട്ടിപ്പുകാരനയച്ച ചാരയായിരുന്നു. ഒരു പ്രഭുവായി നടിക്കുന്ന അയാൾ തോഴിയെക്കൊണ്ട് കുമാരിയെ സ്വാധീനിച്ച് കുമാരിയുടെ സ്നേഹം നേടിയെടുക്കാൻ തന്ത്രപൂർവ്വം കരുക്കൾ നീക്കുന്നു. കുമാരിയെ വിവാഹം കഴിച്ചു അവളുടെ എണ്ണമറ്റ സ്വത്ത് തട്ടിയെടുക്കലാണ് അയാളുടെ ഉദ്ദേശം. പക്ഷേ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കിം മിൻ ഹീയാണ് കുമാരി ഹിഡെക്കോയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. സൂക് ഹീ (തമാകോ) എന്ന തോഴിയായി കിം തേ രിയും അഭിനയിച്ചിരിക്കുന്നു. ഹാ ജുങ് വൂ (ഫുജിവാര പ്രഭു), ചോ ജിൻ വൂങ് (ഇളയച്ഛൻ കൗസുകി), കിം ഹേ സൂക് (മാഡം സസാക്കി), മൂൺ സോ രി (ചെറിയമ്മ), ജോ യൂൻ ഹ്യുങ് (ഹിഡെക്കോയുടെ ബാല്യം), റീന തഗാക്കി (ഹിഡെക്കോയുടെ അമ്മ), ഹൻ ഹന (ജുൻകോ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച നടി (കിം മിൻ ഹീ), മികച്ച പുതുമുഖ നടി (കിം തേ രി), മികച്ച കലാസംവിധാനം (റ്യു സ്യോങ് ഹീ) എന്നീ വിഭാഗങ്ങളിൽ ബ്ലൂ ഡ്രാഗൺ പുരസ്കാരങ്ങൾ സ്വന്തമാക്കി.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ