The Wailing » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ക്വക് ഡോ വോനിനെ കേന്ദ്രകഥാപാത്രമാക്കി നാ ഹോങ് ജിൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഹൊറർ മിസ്റ്ററി ത്രില്ലർ കൊറിയൻ ചിത്രമാണ് ദി വൈലിങ്. ഹോങ് ക്യുങ് പ്യോ ഛായാഗ്രഹണവും കിം സുൻ മിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജാങ് യോങ് പ്യൂവിന്റേതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ ഒരു ചെറിയ ഗ്രാമത്തിലേക്ക് ജപ്പാൻകാരനായ ഒരു അപരിചിതൻ വരുന്നതോടെ ഗ്രാമത്തിന്റെ സമാധാനാന്തരീക്ഷം തകരുന്നു. ഗ്രാമത്തിൽ ദുരൂഹമായ ഒരു രോഗവും തുടർന്നുള്ള ദുരൂഹ കൊലപാതകങ്ങളും പതിവാകുന്നു. ദുരൂഹമായ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജോങ് ഗൂ എന്നൊരു പോലീസുദ്യോഗസ്ഥൻ എത്തുന്നു. ഒരു മലമുകളിലെ കൊച്ചു വീട്ടിലാണ് ആ ജപ്പാൻകാരൻ താമസിക്കുന്നത്. അയാളൊരു പ്രേതമാണെന്നാണ് നാട്ടിൽ പ്രചരിക്കുന്നത്. പക്ഷേ, അതൊരു ഊഹാപോഹവും സ്വപ്നവുമാണെന്ന് വിശ്വസിക്കുന്ന ജോങ് ഗൂ ജപ്പാൻകാരനെ പിന്തുടരുന്നു. അതിനിടയിൽ ജോങ് ഗൂവിന്റെ മകളായ ഹ്യോ ജിനിനും അതേ അപൂർവ്വരോഗം ബാധിക്കുന്നു. ജോങ് ഗൂവിന് തന്റെ മകളെ രക്ഷിക്കാൻ ആ കേസ് തെളിയിച്ചേ തീരൂ. ഊഹാപോഹങ്ങൾ സത്യമാണോ അതോ മിഥ്യയോ..
"It's Okay... My baby. You Know Daddy's A Policeman. I'll Take Care Of Everything... Daddy Will.."
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ക്വക് ഡോ വോനാണ് പോലീസ് ഓഫീസർ ജോങ് ഗൂവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അച്ഛന് തന്റെ മകളോടുള്ള അടങ്ങാത്ത സ്നേഹവും ഒരു പോലീസുകാരന്റെ ധൈര്യമില്ലാത്ത ധൈര്യവും എല്ലാം ക്വക് ഡോ വോനിന്റെ കൈകളിൽ ഭദ്രമായിരുന്നു. മറ്റൊരു മുഖ്യകഥാപാത്രമായ അപരിചിതനായ ജപ്പാൻകാരന്റെ വേഷം ചെയ്തിരിക്കുന്നത് ജുൻ കുനിമുറയാണ്. ചുൻ വൂ ഹീ (മൂ മ്യുങ്), കിം ഹ്വാൻ ഹീ (ഹ്യോ ജിൻ), ഹ്വാങ് ജുങ് മിൻ (ഇൽ ഗ്വാങ്), ജാങ് സോ യോൻ (ഭാര്യ), ഹെർ ജിൻ (അമ്മായിയമ്മ), കിം ഡോ യൂൻ (യാങ് ഇൽ സാം), സോൺ കാങ് ഗൂക് (ഓഹ് സ്യോങ് ബോക്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച സംവിധാനം, മികച്ച സഹനടൻ (ജുൻ കുനിമുറ), ജനപ്രിയൻ (ജുൻ കുനിമുറ), മികച്ച എഡിറ്റിങ് (കിം സുൻ മിൻ), മികച്ച സംഗീതം (ജാങ് യോങ് ഗ്യൂ, ദൽപാരൻ) എന്നീ വിഭാഗങ്ങളായി ബ്ലൂ ഡ്രാഗൺ പുരസ്കാരങ്ങൾ നേടിയിരുന്നു. 35വർഷത്തിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിൽ ജുൻ കുനിമുറയുടെ ആദ്യത്തെ കൊറിയൻ ചിത്രമാണ് ദി വൈലിങ്.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ