ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Mulholland Drive


Mulholland Drive » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഈ സിനിമ കണ്ടുതീർത്തപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമായി ഓടിയെത്തിയത് പ്രിത്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം നിർവ്വഹിച്ച മുംബൈ പോലീസ് എന്ന മലയാള സിനിമയാണ്. ഒരു അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓർമ്മ നഷ്ടപ്പെടുന്ന ആന്റണി മോസ്സസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ തന്റെ ഉറ്റസുഹൃത്തിന്റെ കൊലപാതകത്തിന് പിന്നിലുള്ള നിഗൂഢതയുടെ ചുരുളഴിക്കാൻ ഏൽപ്പിക്കുന്ന അസാധാരണ കഥ സിനിമയാക്കിയ മുംബൈ പോലീസും രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച മുൾഹോളണ്ട് ഡ്രൈവ് എന്ന ഹോളിവുഡ് സിനിമയും തമ്മിൽ പലയിടത്തും സാമ്യം തോന്നിയത് ചിലപ്പോൾ യാദൃശ്ചികമായിരിക്കാം (അഭിപ്രായം വ്യക്തിപരം). നവോമി വാട്ട്സിനെയും ലോറ ഹാരിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ലിഞ്ച് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ-നോയിർ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഹോളിവുഡ് ചിത്രമാണ് മുൾഹോളണ്ട്. പീറ്റർ ഡെമിങ് ഛായാഗ്രഹണവും മേരി സ്വീനി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ആദ്യാന്ത്യം നിഗൂഢതമുറ്റുന്ന പശ്ചാത്തല സംഗീതം കൊണ്ട് സിനിമയുടെ മൂഡ് സന്തുലിതമാക്കിയിരിക്കുന്നത് ആഞ്ചെലോ ബദലമെന്റിയാണ്‌.


✍sʏɴᴏᴘsɪs               

■ മുൾഹോളണ്ട് ഡ്രൈവിൽ നടന്ന ഒരു കാർ അപകടത്തിൽ നിന്നും നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു പെൺകുട്ടി രക്ഷപ്പെടാൻ വേണ്ടി ഹോളിവുഡിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് ഒളിച്ചു കടക്കുന്നു. തന്റെ അമ്മായിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റായ അവിടേക്ക് സിനിമാ മോഹവുമായി ബെറ്റി എൽംസ്‌ എന്ന പെൺകുട്ടി താമസിക്കാൻ വരുന്നു. പരിക്കുപറ്റി അപ്പാർട്ട്മെന്റിൽ അഭയംതേടിയ പെൺകുട്ടിയെ കണ്ടെത്തുന്ന ബെറ്റിയോട് അവൾ അപകടത്തിൽ തലയ്ക്ക് പരിക്കുപറ്റിയതിനു ശേഷം താൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഓർമ്മ വരുന്നില്ലെന്ന് പറയുന്നു. ബെറ്റി അവളുടെ ഐഡന്റിറ്റി കണ്ടെത്താൻ സഹായിക്കാമെന്ന് ഉറപ്പ് കൊടുക്കുന്നു. മറ്റൊരിടത്ത്, തന്റെ ചിത്രത്തിൽ കമീല റോഡ്‌സ് എന്ന പെൺകുട്ടിയെ പ്രധാന വേഷത്തിൽ അഭിനയിപ്പിക്കണമെന്ന് കൽപ്പിക്കുന്ന മാഫിയാ അംഗങ്ങളോട് ദേഷ്യപ്പെട്ട് സംവിധായകൻ ആദം കെഷെർ ചർച്ചാമുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ നവോമി വാട്ട്സ് (ബെറ്റി എൽംസ്‌), ലോറ ഹാരിങ്‌ (റിറ്റ) എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ആദം കെഷെറിന്റെ വേഷത്തിലെത്തിയിരിക്കുന്നത് ജസ്റ്റിൻ തെറോക്ക്‌സാണ്. ആഞ്ചെലോ ബദലമെന്റി (ലൂയിജി കാസ്റ്റിഗ്ലിയനെ), റോബർട്ട്‌ ഫോർസ്റ്റർ (ഡിറ്റക്റ്റീവ് ഹാരി മക്നൈറ്റ്), ആൻ മില്ലർ (കൊക്കോ), മൈക്കൽ J.ആൻഡേഴ്സൺ (മി. റോക്ക്), ബില്ലി റേ സൈറസ് (ജീനി), ചാഡ് എവെരെറ്റ് (ജിമ്മി കാറ്റ്സ്), മെല്ലിസ ജോർജ്ജ് (കമീല റോഡ്‌സ്), ഡാൻ ഹെഡയ (വിൻസെൻസോ കാസ്റ്റിഗ്ലിയനെ), ജിയനെ ബെയ്റ്റ്‌സ് (ഐറീൻ), ലീ ഗ്രാൻഡ് (ലൂയിസ് ബോന്നർ), ബ്രെന്റ് ബ്രിസ്‌കോ (ഡിറ്റക്റ്റീവ് നീൽ), പാട്രിക് ഫിഷ്ലർ (ഡാൻ), മോണ്ടി മോണ്ട്ഗോമെറി (കൗബോയ്), ബൊന്നി ആരോൻസ് (ബം), കാതറിൻ ടൗണി (സിന്തിയ ജെൻസൺ), മാർക്ക്‌ പെല്ലെഗ്രിനോ (ജോ മെസ്സിങ്), ലോറി ഹെറിങ് (ലോറൈൻ കെഷർ), റെന റിഫൽ (ലാനി), റിറ്റ തഗർട്ട് (ലിന്നി ജെയിംസ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ഡേവിഡ് ലിഞ്ചിന് മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.ഇരുപത്താം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു ഡേവിഡ് ലിഞ്ചിന്റെ ഈ ചിത്രം. വെറും ഫോട്ടോഗ്രാഫ്സ് കൊണ്ടുമാത്രമാണ് ലിഞ്ച് തന്റെ സിനിമയിലെ നായികമാരെ തെരഞ്ഞെടുത്തത്. എങ്കിലും നവോമിയുടേതും ലോറയുടേതും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. സംവിധായകനുമായുള്ള അഭിമുഖത്തിനായി വരുന്നതിനിടയിൽ തന്റെ കഥാപാത്രം പോലെ തന്നെ ലോറയും കാറപകടത്തിൽപ്പെട്ടു എന്നത് യാദൃശ്ചികതയാണ്.

IMDb ⭐ 8/10
Rotten Tomatoes 🍅 83%

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...