ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Pianist


The Pianist » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ "രണ്ടുലോകമഹായുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഹോളിവുഡിനെ ആശയദാരിദ്ര്യം ബാധിച്ചേനെ" എന്ന് ഏതോ ഒരു സിനിമാപ്രേമി പറഞ്ഞത് ഓർമ്മിക്കുന്നു. കാരണം അത്രത്തോളം സിനിമകളാണ് രണ്ട് ലോകമഹായുദ്ധങ്ങളെയും പ്രമേയമാക്കി ലോകസിനിമകളിൽ വന്നിട്ടുള്ളത്. അതിൽ തന്നെ രണ്ടാം ലോകമഹായുദ്ധമാണ് ഏറ്റവും കൂടുതൽ സിനിമകൾക്ക് വിഷയമായിട്ടുള്ളത്. യുദ്ധത്തിന്റെ ഭീകരതയെക്കാൾ ഹിറ്റ്ലറുടെ നാസി ഗവൺമെന്റ് ജൂതന്മാർക്കെതിരെ നടത്തിയ മനുഷ്വത്വ രഹിതമായ നരവേട്ടയുടെ ക്രൂരമുഖമാണ് ദി പിയാനിസ്റ്റിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മനുഷ്യനെ കഷ്ണം കഷ്ണമായി നുറുക്കുന്ന SAW സീരീസ്, Wrong Turn സീരീസ് മുതലായവ പോലോത്ത ഒരുപാട് ക്രൂരമുഖമുള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയത് ദി പിയാനിസ്റ്റ് തന്നെയാണ്. കണ്മുന്നിൽ വിശപ്പിന്റെ കാഠിന്യത്താൽ ജീവൻ പൊലിഞ്ഞു വീഴുന്ന കുരുന്നുകളെപ്പോലും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോവേണ്ടി വരുന്ന നായകൻറെ നിസ്സഹായത നമ്മെ ഒരുപാട് ചിന്തിപ്പിക്കും.


അഡ്രിയൻ ബ്രോഡിയെ കേന്ദ്രകഥാപാത്രമാക്കി റോമൻ പൊളാൻസ്കി സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ & ഹിസ്റ്റോറിക്കൽ എപിക് വാർ ഹോളിവുഡ് ചിത്രമാണ് ദി പിയാനിസ്റ്റ്. വ്ലാഡിസ്‌ലോ സ്പിൽമാൻ എന്ന വിഖ്യാത പോളിഷ് പിയാനിസ്റ്റിന്റെ "ദി പിയാനിസ്റ്റ്" എന്ന പേരിൽ തന്നെയുള്ള ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി റൊണാൾഡ്‌ ഹാർവുഡാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പാവേൽ എഡെൽമാൻ ഛായാഗ്രഹണവും ഹെർവ് ഡി ലൂസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs             

■ വാഴ്സായിൽ കുടുംബത്തോടൊപ്പം സന്തുഷ്ടനായി കഴിഞ്ഞിരുന്ന ഒരു ജൂത പിയാനിസ്റ്റായിരുന്നു വ്ലാഡിസ്‌ലോ സ്പിൽമാൻ. വാഴ്സാ റേഡിയോ സ്റ്റേഷനിൽ അദ്ദേഹം പിയാനോ വായിച്ചുകൊണ്ടിരിക്കുമ്പഴാണ് ജർമ്മൻ നാസി പട്ടാളം സ്റ്റേഷനിൽ ബോംബ് വർഷിക്കുന്നത്. ജർമ്മനിയുടെ പോളണ്ട് അധിനിവേശത്തിന്റെ ആരംഭമായിരുന്നു അത്. ആക്രമണത്തിൽ നിന്നും നിസാരപരിക്കുകളോടെ രക്ഷപ്പെടുന്ന സ്പിൽമാൻ വീട്ടിലെത്തുമ്പോൾ കാണുന്നത് തന്റെ കുടുംബം പലായനം ചെയ്യാൻ ഒരുങ്ങുന്നതായിട്ടായിരുന്നു. അച്ഛനും അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരുമടങ്ങിയ ആ ചെറിയ ജൂത കുടുംബത്തിന്റെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു. പോളണ്ട് ജർമ്മനിയുടെ അധിനിവേശത്തിന് കീഴിലാവുന്നതോടെ ഹിറ്റ്ലറുടെ ഗെസ്റ്റപ്പോ പോലീസ് ജൂതന്മാരെ വേർതിരിക്കാൻ ആരംഭിക്കുന്നു, വാഴ്സാ ഗെറ്റോ എന്ന പ്രത്യേക ജൂത ജില്ലയുണ്ടാക്കി ജൂതന്മാരെയെല്ലാം അവിടെ പാർപ്പിക്കുന്നു. വിശപ്പും ദാഹവും മൂലം ജൂതർ ഒന്നൊന്നായി പൊലിയാൻ തുടങ്ങുകയായിരുന്നു പിന്നീട്. സ്പിൽമാന്റെ ജീവിതത്തിൽ നിന്ന് സുഖവും സന്തുഷ്‌ടിയും ഉറ്റവരും ഉടയവരും എന്തിന്, ഭക്ഷണം വരെ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. സ്പിൽമാൻ എന്ന പിയാനിസ്റ്റിന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ അഡ്രിയെൻ ബ്രോഡിയാണ് വ്ലാഡിസ്‌ലോ സ്പിൽമാനായി അഭിനയിച്ചിരിക്കുന്നത്. അഡ്രിയനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല, അസാമാന്യ പ്രകനമായിരുന്നു അദ്ദേഹത്തിന്റേത്. ഉറ്റവരെ നഷ്ടപ്പെട്ടതിനു ശേഷം ശവശരീരങ്ങൾക്കു നടുവിലൂടെ വികാരാധീനനായുള്ള ആ നടപ്പ് മാത്രം മതി അഡ്രിയാനിലുള്ള നടന്റെ പ്രതിഭ വായിച്ചറിയാൻ. തോമസ് ക്രെഷ്മാൻ (ക്യാപ്റ്റൻ വിൽം ഹോസൻഫീൽഡ്), ഫ്രാങ്ക് ഫിൻലെ (സാമുവേൽ സ്പിൽമാൻ), മൗറീൻ ലിപ്മാൻ (എഡ്വേർഡ സ്പിൽമാൻ), എമിലിയ ഫോക്സ് (ദൊറോത്ത), എഡ് സ്റ്റോപ്പാഡ് (ഹെൻറിക് സ്പിൽമാൻ), ജൂലിയ റെയ്‌നർ (റെജിന സ്പിൽമാൻ), ജെസീക്ക കെയ്റ്റ് മെയർ (ഹലീന സ്പിൽമാൻ), റൊണാൻ വിബെർട്ട് (ആന്ദ്രേജ് ബോഗുക്കി), റൂത്ത് പ്ലാറ്റ് (ജനീന ബോഗുക്കി), ആന്ദ്രേവ് ടീർനൻ (സലാസ്), മിച്ചൽ സെബ്രോവ്സ്കി (ജുറേക്), റോയ് സ്‌മൈൽസ് (ഇസ്‌ഹാഖ്‌ ഹെല്ലർ), റിച്ചാർഡ് റൈഡിങ്സ് (മി. ലിപ), ഡാനിയേൽ കൽറ്റാഗിറോൺ (മജോറിക്), വാലൻന്റൈൻ പെൽക (ദൊറോത്തയുടെ ഭർത്താവ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ വോഷി കിലറാണ് പശ്ചാത്തല സംഗീതം നൽകി ദി പിയാനിസ്റ്റിന്റെ പ്രേക്ഷകരെ ഇത്രയധികം വികാരാധീനരാക്കിയിരിക്കുന്നത്. ഫ്രഡറിക് ഫ്രാങ്കോയിസ് ചോപ്‌മാൻ എന്ന വിഖ്യാത പോളിഷ് പിയാനിസ്റ്റിന്റെയും ബീതോവന്റെയും സംഗീതശകലങ്ങളാണ് ചിത്രത്തിലെ പിയാനോ വായനകൾ ഹൃദ്യമാക്കുന്നത്. ചിത്രത്തിൽ ഒരേയൊരു തവണ ദൊറോത്ത വായിക്കുന്ന സോളോ സംഗീതം ജൊഹാൻ സെബാസ്റ്റ്യൻ ബാഷ് എന്ന ജർമ്മൻ സംഗീതജ്ഞന്റെതാണ്.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച നടൻ (അഡ്രിയെൻ ബ്രോഡി), മികച്ച സംവിധായകൻ (റോമൻ പൊളാൻസ്കി), മികച്ച തിരക്കഥ (റൊണാൾഡ്‌ ഹാർവുഡ്) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങളാണ് ദി പിയാനിസ്റ്റ് സ്വന്തമാക്കിയത്. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും സ്വന്തമാക്കി. സിനിമയിൽ തന്റെ പിയാനോ വായനക്ക് ഒറിജിനാലിറ്റി ലഭിക്കുന്നതിനായി മാസങ്ങളോളമാണ് അഡ്രിയെൻ പിയാനോ പഠിച്ചത്. ശരിക്കും അദ്ദേഹം തന്നെ പിയാനോ വായിക്കുന്നതായി പ്രേക്ഷകർക്ക് തോന്നാനുള്ള കാരണം അതായിരുന്നു. ബ്രോഡിയുടെ പിയാനോ വായന പിന്നീട് വിഖ്യാത പോളിഷ് പിയാനിസ്റ്റും നടനുമായ ജാനുസ് ഒലെനിസാക് ഡബ്ബ് ചെയ്തതാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.


8.5/10 · IMDb
95% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...