ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Cast Away



Cast Away » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ സിനിമയാണ് റോബർട്ട് സെമാക്കിസ് സംവിധാനം നിർവ്വഹിച്ച് ടോം ഹാങ്ക്സ് നായകനായ കാസ്റ്റ് എവേ എന്ന ചിത്രം. മനുഷ്യന്റെ അതിജീവനം പ്രമേയമാക്കിയുള്ള വേറെയും ധാരാളം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും (ദി റെവനന്റ്, ലൈഫ് ഓഫ് പൈ, സാൻക്റ്റം, ദി ബ്ലൂ ലഗൂൺ, അപ്പോകാലിപ്റ്റോ, കിങ്‌കോങ്, Etc..) ഇത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ടോം ഹാങ്ക്സ് എന്ന നടന്റെ സാന്നിധ്യം തന്നെയായിരുന്നു എന്നെ ആകർഷിച്ചത് എന്നും പറയാം. മനുഷ്യൻ തീയുണ്ടാക്കാൻ പഠിച്ചതാണ് മനുഷ്യപുരോഗതിക്ക് നാമ്പിട്ടത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ നാളത്തെ പരിശ്രമത്തിന് ശേഷം താനുണ്ടാക്കിയ
തീനാളം  കാണുമ്പോൾ ടോമിന്റെ കഥാപാത്രത്തിനുണ്ടാകുന്ന ഒരു ഭ്രാന്തമായ വികാരമുണ്ടായിരുന്നു, സന്തോഷവും സങ്കടവുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു. ആദ്യമായി തീയുണ്ടാക്കാൻ പഠിച്ച മനുഷ്യനുണ്ടായ സന്തോഷം എന്ത്രമാത്രമായിരിക്കും എന്നായിരുന്നു ഞാൻ ആ രംഗം കാണുന്ന വേളയിൽ ആലോചിച്ചത്. വില്യം ബ്രോയിൽസാണ് ചിത്രത്തിൻറെ കഥ രചിച്ചിരിക്കുന്നത്.


✍sʏɴᴏᴘsɪs           
    
■ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊറിയർ സ്ഥാപനമായ അമേരിക്കൻ കമ്പനി, ഫെഡക്സിന്റെ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ചക്ക് നോലൻഡ്‌. സമയനിഷ്‌ഠയിൽ കണിശതപുലർത്തിയിരുന്ന അയാൾ തന്റെ പ്രണയിനി കെല്ലി ഫ്രിയേഴ്‌സിനൊപ്പം ടെന്നസി സ്റ്റേറ്റിലെ മെംഫിസിലായിരുന്നു താമസിച്ചിരുന്നത്. ചക്കിന്റെ തിരക്കുപിടിച്ച ബിസിനസ് ജീവിതത്തിനിടയിൽ ശരിക്കൊന്ന് പ്രണയിക്കാൻ പോലും അവർക്ക് സമയം ലഭിച്ചിരുന്നില്ല.
ക്രിസ്മസ് രാത്രിക്ക് മുൻപ് തിരിച്ചെത്താമെന്ന ഉറപ്പോടെ ധാരാളം ഉപഹാരങ്ങൾ തന്റെ പ്രണയിനിക്ക് സമ്മാനിച്ച് ചക്ക് നോലൻഡ് മലേഷ്യയിലേക്കുള്ള തന്റെ ഒദ്യോഗിക യാത്രയ്ക്കുവേണ്ടി വിമാനം കയറി.  കാർഗോയുമായിപ്പോവുന്ന ഫെഡെക്സിന്റെ തന്നെ പ്രൈവറ്റ് വിമാനമായിരുന്ന അതിൽ പൈലറ്റുമാരും ചക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭയങ്കരമായ കൊടുങ്കാറ്റിൽ അകപ്പെട്ട് നിയന്ത്രണം നഷ്ടമായി പസഫിക് സമുദ്രത്തിൽ ആ വിമാനം തകർന്നു വീഴുന്നു. അപകടത്തെ അതിജീവിച്ച ചക്ക് മാത്രം ഒരു ദ്വീപിൽ എത്തിപ്പെടുന്നു. അവിടെ അയാൾക്ക് കൂട്ടിനുണ്ടായിരുന്നത് തകർന്ന വിമാനത്തിൽ നിന്നും ഒഴുകിയെത്തിയ ഫെഡെക്സിന്റെ പാഴ്സലുകളും തന്റെ പ്രണയിനി സമ്മാനിച്ച അവളുടെ ചിത്രമുള്ള ഒരു വാച്ചും മാത്രം. ആൾത്താമസമില്ലാത്ത ദ്വീപിൽ നാലുവർഷത്തോളം തനിച്ച് ജീവിക്കേണ്ടി വരുന്ന ഒരു മനിഷ്യന്റെ അതിജീവന കഥയാണ് കാസ്റ്റ് എവേ നമ്മോട് പറയുന്നത്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs   
    
■ ചക്ക് നോലൻഡായി അസാമാന്യ പ്രകടനം നടത്തിയ ടോം ഹാങ്ക്സിന്റെ കൂടെ പ്രേക്ഷകരും ആ ദ്വീപിൽ ഒറ്റപ്പെട്ടുപോയി എന്ന് പറഞ്ഞാൽ അതൊരു തെറ്റാവില്ല. തന്റെ കഥാപാത്രത്തിന് വേണ്ടി ശരീരഭാര വ്യത്യാസത്തിലും ടോം ശ്രദ്ധിച്ചിട്ടുണ്ട്. ദ്വീപിൽ എത്തിപ്പെടുന്ന നോലൻഡും നാലുവർഷങ്ങൾക്ക് ശേഷമുള്ള നോലൻഡും വ്യത്യസ്തനായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസിലാക്കാം. ഹെലൻ ഹണ്ടാണ് ചക്കിന്റെ പ്രണയിനി കെല്ലി ഫ്രിയേഴ്സായി അഭിനയിച്ചിരിക്കുന്നത്. നിക്ക് സേർസി (സ്റ്റാൻ), ജെന്നിഫർ ലെവിസ് (ബെക്ക ട്വിഗ്), ക്രിസ് നോത് (ജെറി ലോവേറ്റ്), ലാറി വൈറ്റ് (ബെറ്റിന പീറ്റേഴ്‌സൺ), വിൻസ് മാർട്ടിൻ (ആൽബർട്ട് അൽ മില്ലെർ), ജോഫ്രി ബ്ലെയ്ക്ക് (മെയ്നാഡ് ഗ്രഹാം), മൈക്കൽ ഫോറസ്ററ് (ജാക്ക്‌), ജയ് അക്കോവോൻ (പെട്രോവ്) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..


📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ഡോൺ ബർഗസ്സാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ദ്വീപിന്റെ ഭംഗിയും രാത്രിയുടെ ഭീകരതയും അദ്ദേഹത്തിൻറെ ക്യാമറയിൽ ഭദ്രമായിരുന്നു.
■ ആർതർ സ്‌കിമ്മിഡാണ്‌ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ അലൻ സിൽവെസ്ട്രിയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മനോഹരം എന്ന് ഒറ്റവാക്കിൽ പറയാം.


📎 ʙᴀᴄᴋwᴀsʜ

■ കാസ്റ്റ് എവേയിലെ അഭിനയത്തിന് ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചുവെങ്കിലും മികച്ച ചിത്രത്തിന്റേതടക്കം അഞ്ച്‌ ഓസ്കാറുകൾ വാരിക്കൂട്ടിയ ഗ്ലാഡിയേറ്ററിന്റെ വർഷമായിരുന്നു അന്ന്. ഗ്ലാഡിയേറ്ററിലെ നായകൻ റസൽ ക്രോവാണ് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ നേടിയത്.



7.8/10 · IMDb
90% · Rotten Tomatoes

                       
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...