ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Flu


Flu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ദുരന്തങ്ങൾ നമ്മുടെ വാതിൽപ്പടിയിൽ എത്തുന്നതുവരെ നമ്മൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ഒരു ഭൂകമ്പമോ സുനാമിയോ ഉരുൾപൊട്ടലോ പകർച്ച വ്യാധിയോ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നങ്ങു ആശ്വാസം കണ്ടെത്തും. ഇത്രയും കാലം ഏറെക്കുറെ പല ദുരന്തങ്ങളിൽ നിന്നും നമ്മൾ മലയാളികൾ സുരക്ഷിതരായിരുന്നു എന്നത് യാഥാർഥ്യമാണ് താനും. ഇന്നിപ്പോൾ അതല്ല സ്ഥിതി. നിപ്പ വൈറസ് സൃഷ്ടിച്ച ഭീതിയുടെ മുൾമുനയിലാണ് നമ്മളിപ്പോൾ. പനി ഒരു രോഗമല്ല, ഒരു രോഗ ലക്ഷണമാണ് എന്ന് പലപ്പോഴായി ശാസ്ത്രം പറഞ്ഞതാണ്. നിപ്പ വിതച്ച പനി ഒരു മഹാവ്യാധിയായി മനുഷ്യരുടെ ജീവനെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഡെങ്കിപ്പനിക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ അതൊരു മഹാവ്യാധിയായിരുന്നു, മരുന്ന് കണ്ടുപിടിച്ച ശേഷം അതും നിസാരമായി. നിപ്പയ്ക്ക് മറുമരുന്ന് കണ്ടുപിടിക്കുന്നത് വരെ അതൊരു മഹാവ്യാധി തന്നെയാണ്. ദൈനംദിനം ഭീതിപടർത്തിക്കൊണ്ടുള്ള നിപ്പ വൈറസിന്റെ വാർത്തകളാണ് കുറച്ചു മാസങ്ങൾക്കു മുൻപേ ഞാൻ കണ്ട ഈ കൊറിയൻ ചിത്രത്തെക്കുറിച്ചു എഴുതണം എന്ന് തോന്നിപ്പിച്ചത്. തീർച്ചയായും "ഫ്ലൂ" എന്ന ഈ കൊറിയൻ സിനിമയിൽ നിന്നും നിപ്പയ്‌ക്കെതിരെ ആരോഗ്യവകുപ്പിന് കൈക്കൊള്ളാൻ സാധിക്കുന്ന ഒരുപാട് റെഫെറൻസുകൾ ലഭിക്കും. മനുഷ്യർ വ്യത്യസ്ത ആരോഗ്യ ഘടനയുള്ളവരാണ്. ചിലരുടെ ശരീരത്തിൽ പല അപൂർവ രോഗങ്ങളെയും പ്രതിരോധിക്കുന്ന ആന്റിബോഡികൾ പ്രകൃതിയായി തന്നെ നൽകാറുണ്ട്. അതാണ് ചിലർക്ക് (പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത) ചിക്കൻ പോക്സ്, ചെങ്കണ്ണ് പോലോത്ത രോഗങ്ങൾ ഒരു വിധേനയും പകരാത്തത്. നിപ്പ വൈറസ് കാരണം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത് സമീപദിവസങ്ങളിലാണ്. പക്ഷേ അവരെ ശുശ്രൂഷിച്ച അവരുടെ രണ്ട് കുടുംബാംഗങ്ങൾക്ക് (തീർച്ചയില്ല) ഇതുവരെയും വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് കേട്ടു. അത് നേരാണെങ്കിൽ അവരുടെ ശരീരത്തിൽ നിപ്പ വൈറസിനെതിരായ ആന്റിബോഡി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരുടെ രക്തത്തിൽ നിന്നും നിപ്പയ്‌ക്കെതിരായ പ്രതിരോധ മരുന്നുകൾ ശാസ്ത്രീയമായി നിർമ്മിക്കാവുന്നതാണ്. സിനിമ കണ്ടുള്ള നിസാരമായ അറിവ് മാത്രമേ ഈയുള്ളവനുള്ളൂ. ശാസ്ത്രരംഗത്തെ അതികായന്മാർ തീരുമാനമെടുക്കട്ടെ.


ജാങ് ഹ്യുക്, സൂ ഏ, പാർക് മിൻഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കിം സുങ് സു തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഡിസാസ്റ്റർ ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് "ഫ്ലൂ" (ഗാംഗി). ലീ മോ-ഗേ ഛായാഗ്രഹണവും നാം നാ-യോങ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കിം തേ-സ്യോങാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്‌നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം ആ ഭയാനകമായ കാഴ്ച്ച കണ്ടു ഞെട്ടുന്നു. കുടിയേറ്റക്കാർ മുഴുവൻ അജ്ഞാതമായ ഏതോ രോഗം ബാധിച്ചു മരിച്ചു കിടക്കുന്നു. സഹോദരങ്ങളായ മനുഷ്യക്കടത്ത് സംഘത്തിലെ ഇളയ സഹോദരൻ ഈ വിവരം അവരുടെ ബോസിനെ അറിയിക്കാൻ മൊബൈലിൽ പകർത്തുന്നതിനിടെ ദുരന്തത്തെ അത്ഭുതകരമാംവിധം അതിജീവിച്ച ഒരു വ്യക്തി സഹായത്തിനായി തന്റെ കരമുയർത്തുന്നു. ഞെട്ടിത്തരിച്ചു പോകുന്ന അവന്റെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ രക്തത്തിൽ കുളിച്ചുകിടക്കുന്ന കബന്ധങ്ങളിലേക്ക് വീഴുന്നു. ദുരന്തത്തെ അതിജീവിച്ച യുവാവിനെയും കൊണ്ട് നഗരത്തിലെത്തുന്ന അവരുടെ പക്കൽ നിന്നും ആ യുവാവ് രക്ഷപ്പെടുന്നു. അക്കാലത്ത് "പക്ഷിപ്പനി" എന്നറിയപ്പെട്ട H5N1 എന്ന പകർച്ചപ്പനിയുടെ വിളയാട്ടം തുടങ്ങുകയായിരുന്നു ആ കൊറിയൻ നഗരത്തിൽ..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കിം ഇൻ-ഹേ എന്ന സിംഗിൾ പേരന്റ് അമ്മയായ യുവഡോക്ടറായി സൂ ഏ നല്ല അഭിനയപ്രകടനമാണ് കാഴ്ച്ചവെച്ചത്. കിം ഇൻ-ഹേയോട് പ്രണയം തോന്നുന്ന ബുദാങ് എമർജൻസി റെസ്പോൺസ് ടീമിലെ അംഗം കാം ജി-ഗൂയുടെ വേഷം ജാങ് ഹ്യുക് ഉജ്ജ്വലമാക്കി. പക്ഷേ, ഞെട്ടിക്കുന്ന പ്രകടനം നടത്തിയത് ഇവരൊന്നുമായിരുന്നില്ല, കിം ഇൻ-ഹേയുടെ മകളായ കിം മി-രൂവിന്റെ വേഷത്തിലെത്തിയ പാർക് മിൻ-ഹ എന്ന ആറു വയസ്സുകാരിയായിരുന്നു അമ്പരപ്പിക്കുന്ന പ്രകടനവുമായി വിസ്മയിപ്പിച്ചത് (ഇപ്പോൾ പത്ത് വയസ്സ്). ലെസ്റ്റർ അവാൻ ആൻഡ്രാഡ (മോൻസായ്), യൂ ഹേ-ജിൻ (ബേ ക്യുങ്-ഉബ്‌), മാ ഡോങ്-സ്യോക് (ജ്യോൻ ഗൂക്-ഹ്വാൻ), ലീ ഹീ-ജൂൻ (ജു ബ്യുങ്-കി), കിം കി-ഹ്യോൻ (ദക്ഷിണകൊറിയൻ പ്രധാനമന്ത്രി), ചാ ഇൻ-പ്യോ (ദക്ഷിണകൊറിയൻ പ്രസിഡന്റ്), ലീ സാങ്-യോബ് (ജു ബ്യുങ്-വൂ), പാർക് ഹ്യോ-ജൂ (ടീച്ചർ ജുങ്), പാർക് ജുങ്-മിൻ (ചുൽ-ഗ്യോ), ബോറിസ് സ്റ്റൗട്ട് (ലിയോ സ്‌നൈഡർ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ "ഫ്ലൂ"യിലെ വിസ്മയ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ഗ്രാൻഡ് ബെൽ പുരസ്‌കാരത്തിന് തൊട്ടടുത്തെത്തിയിരുന്നു (നോമിനേഷൻ) പാർക് മിൻ-ഹ എന്ന ആറു വയസ്സുകാരി. IMDb, Rotten Tomatoes റേറ്റിങ്ങുകളെടുത്ത് കിണറ്റിലിടാൻ തോന്നിയ നിമിഷം..
(അഭിപ്രായം വ്യക്തിപരം).


6.8/10 · IMDb
45% · Rotten Tomatoes
8.5/10 · MyDramaList

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...