ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Watchmen


Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സൂപ്പർഹീറോ ചിത്രം എന്നതിലുപരി മറ്റെന്തോ ആണ് വാച്ച്മെൻ. സൂപ്പർഹീറോസിന്റെ കഥയാണെങ്കിലും ഇതിൽ സൂപ്പർഹ്യൂമൻ ആയി ഡോ. മൻഹാട്ടൻ എന്ന പേരിലറിയപ്പെടുന്ന ജോൺ ഓസ്റ്റർമാൻ മാത്രമേയുള്ളൂ. മറ്റുള്ള സൂപ്പർഹീറോസിനെയെല്ലാം ലോജിക്കുമായി നിഷ്പ്രയാസം കണക്റ്റ് ചെയ്യാൻ സാധിക്കും. ഡിസി ഫാൻസ്‌ പറയുന്ന പോലെ തന്നെ ഒരു കിടിലൻ സിനിമ തന്നെയാണ് വാച്ച്മെൻ.


ജാക്കി ഏർലി ഹാലി, പാട്രിക് വിൽ‌സൺ, മാലിൻ അക്കെർമാൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാക്ക് സ്‌നൈഡർ സംവിധാനം നിർവഹിച്ച മിസ്റ്ററി ആക്ഷൻ ത്രില്ലർ സൂപ്പർഹീറോ ഹോളിവുഡ് ചിത്രമാണ് വാച്ച്മെൻ. ഡിസി കോമിക്സ് 1986-87 കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്നെഴുതിയ ലിമിറ്റഡ് എഡിഷൻ കോമിക് പരമ്പരയെ ആസ്പദമാക്കി ഡേവിഡ് ഹയ്‌റ്ററും അലക്സ്‌ സെയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലാറി ഫോങ് ഛായാഗ്രഹണവും വില്യം ഹോയ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ടൈലർ ബേറ്റ്സാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ ചരിത്രവുമായി മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സൂപ്പർഹീറോസ് ചിത്രമാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുൻപ് അമേരിക്കയിൽ തിന്മയ്‌ക്കെതിരെ പോരാടാൻ കൗതുകകരമായി വസ്ത്രം ധരിച്ച മിനുട്സ്മെൻ എന്നറിയപ്പെട്ട സൂപ്പർഹീറോസ് ഉയർന്നു വരുന്നു. ആ കാലഘട്ടത്തിനു ശേഷം വിയറ്റ്‌നാം യുദ്ധത്തിന്റെയും അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെയും കാലത്ത് വാച്ച്മെൻ എന്നറിയപ്പെടുന്ന സൂപ്പർഹീറോസ് (റോർഷാക്, നൈറ്റ് ഓൾ 2, സിൽക്ക് സ്‌പെക്ടർ 2, ഡോ. മൻഹാട്ടൻ, ഒസെയ്മാൻഡിയാസ്, ദി കൊമേഡിയൻ) ഉയർന്നുവരുന്നു. ഡോ. മൻഹാട്ടൻറെ സഹായത്തോടെ അമേരിക്ക വിയറ്റ്നാമിലെ യുദ്ധം ജയിക്കുന്നു. പക്ഷേ, മുഖംമൂടി ധരിച്ച സൂപ്പർഹീറോസിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പ് ശക്തമാകുന്നതോടെ സർക്കാർ സൂപ്പർഹീറോസിനെ നിരോധിക്കുന്നു. ഡോ. മൻഹാട്ടനും കൊമേഡിയനും ഗവണ്മെന്റിന്റെ സഹായികളായി നിയമവിധേയമായി പ്രവർത്തിക്കുന്നു. റോർഷാക് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വിരമിക്കുന്നു, റോർഷാക് മാത്രം നിയമവിധേയമല്ലാതെ തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുന്നു. ഗവണ്മെന്റിന്റെ സഹായിയായിരുന്ന എഡ്വേർഡ് ബ്ലേക്കിന്റെ കൊലപാതകത്തിന് പിന്നിലുള്ള അന്വേഷണം റോർഷാക്കിന് ഞെട്ടിക്കുന്ന പല വിവരങ്ങളും നൽകുന്നു. എഡ്വേർഡ് ബ്ലേക് ആയിരുന്നു കൊമേഡിയൻ എന്ന് മനസ്സിലാക്കുന്ന റോർഷാക് കൊലപാതകത്തിന് പിന്നിലുള്ള ശക്തിയെക്കുറിച്ചറിയാൻ നിരന്തരമായ അന്വേഷണത്തിനിറങ്ങുന്നു. കൊലപാതകത്തിന് പിന്നിൽ സോവിയറ്റ് യൂണിയനോ പഴയ സൂപ്പർ വില്ലൻ മോളോഷോ..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജാക്കി ഏർലി ഹാലി (റോർഷാക് / വാൾട്ടർ കോവാക്സ്), പാട്രിക് വിൽ‌സൺ (നൈറ്റ് ഓൾ 2 / ഡാനിയേൽ ഡ്രീബെർഗ്), മാലിൻ അക്കെർമാൻ (സിൽക്ക് സ്‌പെക്ടർ 2 / ലോറി ജൂപിറ്റർ), ബില്ലി ക്രഡപ് (ഡോ. മൻഹാട്ടൻ / ജോൺ ഓസ്റ്റർമാൻ), മാത്യു ഗൂഡി (ഒസെയ്മാൻഡിയാസ് / അഡ്രിയാൻ വെയ്ഡ്), ജെഫ്‌റി ഡീൻ മോർഗൻ (ദി കൊമേഡിയൻ / എഡ്വേർഡ് ബ്ലേക്), കാർല ഗുഗിനോ (സിൽക്ക് സ്‌പെക്ടർ / സാലി ജൂപിറ്റർ), സ്റ്റീഫൻ മക്കാറ്റി (നൈറ്റ് ഓൾ / ഹോളിസ് മേസൺ), മാറ്റ് ഫ്രീവർ (മൊളോഷ്), ലോറ മെന്നൽ (ജാനി സ്ലേറ്റർ), ഡാനി വുഡ്‌ബേൺ (ബിഗ്‌ ഫിഗർ), റോബർട്ട്‌ വിസ്ഡൺ (റിച്ചാർഡ് നിക്സൺ), ടെഡ് കോൾ (ഡിക്ക് കവേറ്റ്), ക്രിസ് ഗോതിർ (സെയ്‌മോർ), സാലി സഫിയറ്റി (ആനി ലിബ്രോവിറ്റ്), ഡാൻ പെയ്‌നെ (ഡോളർ ബിൽ), നിയാൽ മാറ്റർ (മോത്മാൻ), അപ്പൊല്ലോണിയ വനോവ (ദി സിലോറ്റെ), ഗ്ലെൻ എന്നിസ് (ഹുഡഡ് ജസ്റ്റിസ്), ഡാരിൽ ഷീലർ (ക്യാപ്റ്റൻ മെട്രോപൊളിസ്) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ രണ്ട് പതിറ്റാണ്ടുകളോളമാണ് ഡിസി കോമിക്സ് പ്രേമികൾ വാച്ച്മെൻറെ ദൃശ്യാവിഷ്കാരത്തിനായി കാത്തിരുന്നത്. ആ കാത്തിരിപ്പ് എന്തായാലും വെറുതെയായില്ല. സാക്ക് സ്നൈഡറിലുള്ള പ്രതീക്ഷയും അസ്ഥാനത്തായില്ല. എൺപതുകൾ മനോഹരമായിത്തന്നെ സ്‌നൈഡർ പുനരാവിഷ്കരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ മനോഹരമായി പകർത്തിയ പോലെ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ F.കെന്നഡി, മുൻ ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ, മുൻ ചൈനീസ് തലവൻ മാവോ സേതൂങ് തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രമുഖരും ബിസിനസ് മാഗ്നറ്റുകളും പത്രപ്രമുഖരും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പടത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.


7.6/10 · IMDb
64% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...