ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The Invisible Guest

The Invisible Guest » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദി ബോഡി എന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ് എന്നെ ഈ ചിത്രത്തിൽ കൊണ്ടെത്തിച്ചത് എന്ന് പറയാം. ദി ബോഡിയുടെ സംവിധായകൻ തന്നെയാണ് ഏകദേശം അതേ തീമിലുള്ള ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷേ, തിരക്കഥ തികച്ചും വ്യത്യസ്തം തന്നെയാണ്. ദി ബോഡിയിലെ പോലെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ആകർഷണം. ■ ഒറിയോൾ പൗലോ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലർ സ്പാനിഷ് ചിത്രത്തിൻറെ ഛായാഗ്രഹണം സാവി ജിമെനേസും എഡിറ്റിങ് ജൗമേ മാർട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. ഫെർണാണ്ടോ വെലാസ്‌ക്വേസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ശൂന്യതയിൽ നിന്നും തന്റെ കഠിനാദ്ധ്വാനം കൊണ്ട് ഉയർന്നു വന്ന യുവ വ്യവസായിയായിരുന്നു അഡ്രിയാൻ ഡോറിയ. വിവാഹിതനായ അദ്ദേഹം തന്റെ കാമുകി, ലൗറ വിദാലിനെ കൊന്ന കുറ്റത്തിന് അന്വേഷണം നേരിടുന്നു. ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് അഡ്രിയാനെ പോലീസ്,  ലൗറയുടെ മൃതശരീരത്തിനൊപ്പം  പിടികൂടുന്നത്. തെളിവുകളെല്ലാം അയാൾക്കെതിരായിരുന്നു. മറ്റൊരാളാണ്

The Usual Suspects

The Usual Suspects » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പിള്ളേര് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ "ഭക്ഷണം കഴിച്ചില്ലേൽ കോക്കാച്ചിക്ക് പിടിച്ച് കൊടുക്കും" എന്ന് പറഞ്ഞ് പേടിപ്പിച്ചു ഭക്ഷണം തീറ്റിക്കുന്ന പതിവ് തൊണ്ണൂറുകളിലെ മാതാപിതാക്കൾക്കുണ്ടായിരുന്നു. നമ്മളൊക്കെ അത് അനുഭവിച്ചതാണല്ലോ (നൊസ്റ്റു) 😜 പക്ഷേ, യഥാർത്ഥത്തിൽ ഈ കോക്കാച്ചി എന്ന ഭീകരനെ കണ്ടവരുണ്ടോ. പഴയ അമ്മൂമ്മമാർ സാങ്കല്പികമായി സൃഷ്ടിച്ച ഭീകരനെ പിന്നെ തലമുറകൾ ഏറ്റെടുത്തു. പണ്ട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാരിന്റെ ബിജിഎം പോലെ "സത്യമോ.. അതോ മിഥ്യയോ.." എന്ന് തിരിച്ചറിയാതെ പിള്ളേര് പേടിച്ച് ചോറും കഴിച്ചു. ഇതൊക്കെ ഇവിടെ പറയാനുള്ള കാരണം; ഈ സിനിമയിലെ "കൈസർ സോസേ" എന്ന ഭീകരന്റെ സാന്നിധ്യമാണ്. കൊടുംക്രിമിനലുകൾ പോലും കൈസർ സോസേ എന്ന പേര് കേട്ടാൽ ഞെട്ടി വിറയ്ക്കും. അങ്ങനെയൊരാൾ യഥാർത്ഥത്തിൽ ഉണ്ടോ ഇല്ലേ എന്ന് ആർക്കും ശരിയായി അറിയില്ലെങ്കിലും കൈസർ പോലീസുകാർക്കും ക്രിമിനലുകൾക്കും ഒരേപോലെ പേടിസ്വപ്നമായി നിലകൊണ്ടു. യഥാർത്ഥത്തിൽ കൈസർ സോസേ ആരാണ്..? സത്യമോ.. അതോ മിഥ്യയോ..? ■ ബ്രയാൻ സിംഗർ സംവിധാനം നിർവഹിച്ച നിയോ ന

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന നിഗമനത്തിൽ അയാളെത്തുന്നു. കോമയിൽ കിടക്ക

Snatch

Snatch » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അമർചിത്രകഥകളിലും ഈസോപ്പ് കഥകളിലും, എന്തിന്; പുരാണങ്ങളിലും ചരിത്രത്തിൽപ്പോലും ഏറ്റവും കൂടുതൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് അത്യാഗ്രഹം എന്ന സ്വഭാവദൂഷ്യത്തെക്കുറിച്ചാണ്. അത്യാഗ്രഹവും സ്വാർത്ഥതയും മൂത്ത് സ്വജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന മനുഷ്യരുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടു. അതുകൊണ്ട് തന്നെ അത്യാഗ്രഹത്തെ അവലംബിച്ചിട്ടുള്ള കഥകൾ ലോകസിനിമാ തിരക്കഥകളിലേക്കും ആശയമായി കുടിയേറി. ധനത്തിന് വേണ്ടിയുള്ള കൊള്ളയുടെയും കൊലയുടെയും കഥ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഗയ്‌ റിച്ചി ഇവിടെ. മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച ജയസൂര്യ നായകനായ "ആട്" ഒന്നാം ഭാഗത്തിലെ നീലക്കൊടുവേലി തിന്ന ആടുമായി ഈ സിനിമയുടെ ക്ലൈമാക്സിലെ പട്ടിക്ക് എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് 😉 ■ തന്റെ തൊട്ടുമുമ്പത്തെ "ലോക്ക്, സ്റ്റോക്ക് & റ്റൂ സ്‌മോക്കിങ് ബാരൽസ്‌" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഏകദേശം അതേ തീമിലും കളർ ടോണിലും ഗയ് റിച്ചി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം കോമഡി ഹോളിവുഡ് ചിത്രമാണ് സ്‌നാച്ച്. അഭി