ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Orphan


Orphan » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം നാട്ടുകാരായ "തെണ്ടികൾ" എയ്തുവിടുന്ന ചോദ്യശരങ്ങളാണ്. പഠിത്തം കഴിഞ്ഞാൽ ജോലി ഇതുവരെ ആയില്ലേ എന്ന ചോദ്യം വരും. ജോലി കിട്ടിയാൽ അടുത്ത ചോദ്യം പിന്നെ ഇതാകും "കല്യാണമൊന്നുമായില്ലേ." കല്ല്യാണം കഴിച്ചു കുറച്ചുനാൾ കഴിഞ്ഞാൽ "വിശേഷമൊന്നുമായില്ലേ" എന്നാകും ചോദ്യം. ഏതൊരു ദമ്പതികളുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നാണല്ലോ ഒരു കുഞ്ഞിക്കാൽ കാണുക എന്നത്. അതിന് താമസം വരുമ്പോഴുള്ള ഇജ്ജാതി ചോദ്യം പലരെയും മാനസികമായി തളർത്തും എന്നത് ഈ ചോദിക്കുന്ന പോയൻമാർക്ക് തിരിയണ്ടേ. കുട്ടികളിതുവരെ ആകാത്തത് കൊണ്ട് കല്യാണവീടുകളിൽ പോകാൻ പോലും വിസമ്മതിച്ചു ഉൾവലിഞ്ഞുകഴിയുന്ന പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. പ്രശ്നം നിങ്ങൾക്കോ മറ്റേ ആളിനോ എന്ന് പരസ്യമായി ചോദിച്ചു കളയും ഈ ഊളന്മാർ. ഒരു കുഞ്ഞുണ്ടാകുക എന്ന സ്വപ്നം സഫലമാകാതെ വരുമ്പോൾ പലരുടെയും അവസാനത്തെ ആശ്രയമായിരിക്കും ഒരു കുഞ്ഞിനെ വല്ല അനാഥാലയങ്ങളിൽ നിന്നും ദത്തെടുക്കുക എന്നത്. ഒരു കുഞ്ഞിനെ ഓമനിക്കാനുള്ള കൊതി അത് കിട്ടാക്കനിയായവരോട് ചോദിച്ചാൽ മാത്രമേ അറിയൂ. അല്ലെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം. പാശ്ചാത്യ നാടുകളിൽ പല സെലിബ്രിറ്റികളും ആഫ്രിക്കയിൽ നിന്നും മറ്റു ദരിദ്രരാജ്യങ്ങളിൽ നിന്നുമൊക്കെ കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കാറുണ്ട്. ഇതൊരു അനാഥയുടെ കഥയാണ്. ഓമനത്തം തുളുമ്പുന്ന മുഖവും പുഞ്ചിരിയുമായി കടന്നു വന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തിയ ഒരു ഒമ്പതുവയസ്സുകാരി അനാഥ ബാലികയുടെ കഥ.


■ ജോമി കൊലേറ്റ്സെറ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഓർഫൻ. അലക്സ്‌ മാസിയുടെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഡേവിഡ് ലെസ്ലി ജോൺസണാണ്. ജെഫ് കട്ടർ ഛായാഗ്രഹണവും തിമോത്തി അൽവേഴ്സൺ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഉദ്വേഗം തുളുമ്പുന്ന പശ്ചാത്തല സംഗീതമൊരുക്കി ജോൺ ഒട്ട്മാനും ചിത്രത്തിന് നിറഞ്ഞ പിന്തുണയാണ് നൽകിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ തങ്ങളുടെ പന്ത്രണ്ടുവയസ്സുകാരൻ മകനും അഞ്ചുവയസ്സുകാരി മകൾക്കുമൊപ്പം സന്തുഷ്ടകുടുംബജീവിതം നയിക്കുകയായിരുന്നു കെയ്റ്റ്-ജോൺ കോൾമാൻ ദമ്പതികൾ. അവരുടെ മൂന്നാമത്തെ കുട്ടി എന്ന സ്വപ്നം ഗർഭത്തിലേ അലസിപ്പോയതുകാരണം കെയ്റ്റ് വിഷാദരോഗത്തിലേക്കും മദ്യാസക്തിയിലേക്കും വീഴുന്നു. ഇവയിൽ നിന്നും കെയ്റ്റിനെ മോചിപ്പിക്കാനായിരുന്നു ജോൺ, ഒരു പെൺകുട്ടിയെ ദത്തെടുക്കുക എന്ന തീരുമാനത്തിലെത്തുന്നത്. ഒരു അനാഥാലയത്തിൽ വെച്ച് നിറഞ്ഞപുഞ്ചിരിയുമായി എസ്തർ എന്ന ഒമ്പതുവയസ്സുകാരി റഷ്യൻ പെൺകുട്ടി ഇരുവരുടെയും മനംകവരുന്നു. അവരുടെ ബധിരയും മൂകയുമായ മകൾ മാക്സുമായി എളുപ്പത്തിൽ ചങ്ങാത്തത്തിലാവുന്ന എസ്തറിനെ പക്ഷേ മകൻ ഡാനിയേലിന് അത്രയ്ക്ക് പിടിക്കുന്നില്ല. കെയ്റ്റുമായി ഒരു അമ്മ-മകൾ ബന്ധം ഉണ്ടാക്കാൻ എസ്തറിന് വളരെ എളുപ്പത്തിൽ സാധിക്കുന്നു. എല്ലാവരുടെയും ഹൃദയം കവർന്ന് എസ്തർ അവരുടെ കൂടെ വളരുന്നു. പക്ഷേ, പിന്നീട് എസ്തറിന്റെ പെരുമാറ്റത്തിൽ കെയ്റ്റ് സംശയാലുവാകുന്നു. എസ്തറിന്റെ പുഞ്ചിരിയിലൊളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഢതയെന്താണ്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ഒമ്പതുവയസ്സുകാരിയായ എസ്തറായി പ്രേക്ഷകരെയും ഒപ്പം നിരൂപകരെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു തന്റെ പന്ത്രണ്ടാം വയസ്സിൽ ഇസബെലി ഫുർമാൻ. ലോകപ്രശസ്ത ഹൊറർ ത്രില്ലറുകളായ ദി എക്‌സോർസിസ്റ്റിലെ ലിൻഡ ബ്ലയറുമായും ദി ബാഡ് സീഡിലെ പാറ്റി മക്കോർമാകുമായുമാണ് ഇസബെല്ലിയെ അവർ താരതമ്യപ്പെടുത്തിയത്. കൊഞ്ചുറിങ് സീരീസിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനേടിയ വേര ഫെർമികയാണ്‌ കെയ്റ്റ് കോൾമാന്റെ വേഷത്തിലെത്തിയിരിക്കുന്നത്. പീറ്റർ സർഗാർഡ് (ജോൺ കോൾമാൻ), C.C.H.പൗണ്ടർ (സിസ്റ്റർ അബിഗെയ്ൽ), ജിമ്മി ബെന്നെറ്റ് (ഡാനിയേൽ കോൾമാൻ), ആര്യാന എഞ്ചിനീയർ (മാക്സ് കോൾമാൻ), റോസ്മേരി ഡൻസ്‌മോർ (ബാർബറ കോൾമാൻ), മാർഗോ മാർട്ടീൻഡെയ്ൽ (ഡോ. ബ്രൗണിങ്), കാരൾ റോഡാൻ (ഡോ. വരാവ), ജനീല വില്യംസ് (സിസ്റ്റർ ജൂഡിത്ത്), ലോറി അയേഴ്‌സ് (ജോയ്‌സ്), ബ്രെണ്ടൻ വാൾ (ഡിറ്റക്റ്റീവ്), ജാമി യങ് (ബ്രെണ്ട), ലണ്ടൻ നോറിസ് (ഓസ്റ്റിൻ), മുസ്തഫ അബ്ദിൽകരീം (ട്രെവർ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ കുട്ടികളെ ദത്ത് നൽകുന്ന സംഘടനകളുടെയും ദത്തെടുത്ത രക്ഷിതാക്കളുടെയും പ്രതിഷേധം കാരണം നിർമാതാക്കളായ വാർണർ ബ്രോസിന് ചിത്രത്തിൻറെ ടാഗ്‌ലൈനായ "It must be hard to love an adopted child as much as your own" എന്നത് മാറ്റി "I don't think Mommy likes me very much" എന്നാക്കേണ്ടി വന്നിരുന്നു. നിർമ്മാതാക്കളിൽ ഒരാൾ വിശ്വപ്രസിദ്ധ നടൻ ലിയനാർഡോ ഡികാപ്രിയോ ആയിരുന്നു എന്നതും ഈ ചിത്രം ശ്രദ്ധിക്കപ്പെടാൻ കാരണമായി. ബധിരയും മൂകയുമായ മാക്സ് ആയി അഭിനയിച്ച ആര്യാന എഞ്ചിനീയർ യഥാർത്ഥ ജീവിതത്തിലും ബധിര തന്നെയായിരുന്നു. ചിത്രത്തിൽ ഒരു പിയാനോ ടീച്ചർ കൂടിയായ കെയ്റ്റിനെ അവതരിപ്പിച്ച വേര ശരിക്കുമൊരു പിയാനോ വിദഗ്ദയാണ്.



7/10 . IMDb
55% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...