ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

District 9


District 9 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഒരുപക്ഷേ ഗൾഫ് നാടുകളിലാകും. നാട്ടിൽ എത്ര അലസനായ മലയാളിയും ഗൾഫിൽ ചെന്നാൽ പട്ടിയെപ്പോലെ പണിയെടുക്കും എന്ന് പലരും തമാശപറയുന്നത് കേൾക്കാം. ഒരുപക്ഷേ അത് ശരിയായിരിക്കാം. അതുകൊണ്ടാണല്ലോ ബംഗാളികൾക്ക് നമ്മുടെ നാട്ടിൽ ഇത്രയ്ക്കും മാർക്കറ്റ്. നാട്ടിൽ ജോലി ചെയ്യുന്നവർക്ക് ഗൾഫും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാടുമാണ് സ്വപ്നം. പക്ഷേ, സ്വന്തം നാട്ടിലെ പരിഗണന എത്ര ഉന്നതിയിൽ ജോലി ചെയ്യുന്നവരാണെങ്കിലും ഗൾഫ് പോലത്തെ നാടുകളിൽ ലഭിക്കാറുണ്ടോ. എന്തായാലും അവിടെ നമ്മൾ രണ്ടാംനിര പൗരന്മാരാണ് എന്നുള്ള സത്യം നമ്മളെന്തിന് വിസ്മരിക്കുന്നു. സ്വദേശിക്കും വിദേശിക്കും രണ്ട് നിയമങ്ങളാണ് എല്ലാ രാജ്യങ്ങളിലും, നമ്മുടെ ഇന്ത്യയിൽ പോലും. നമ്മുടെ നാട്ടിൽ പണിയെടുക്കാൻ വന്ന ബംഗാളികളെപ്പോലും നമ്മൾ രണ്ടാംനിര പൗരന്മാരായാണ് കാണുന്നത്, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവർക്ക് ഇവിടെ പരിപൂർണ്ണ അവകാശങ്ങൾ ഉണ്ടെങ്കിൽപ്പോലും. ഇതൊക്കെ ഇവിടെ പറയാൻ കാരണം എന്താണെന്നാവും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. ഇതൊരു കൂട്ടം അഭയാർഥികളുടെ കഥയാണ്. പക്ഷേ, അഭയാർത്ഥികൾ മനുഷ്യരല്ല.. അന്യഗ്രഹജീവികളാണ്. സ്വന്തം ഗ്രഹത്തിൽ നിന്നും ഭൂമിയിൽ വന്നുപെട്ട് രണ്ടാം നിര പൗരന്മാരായി പതിറ്റാണ്ടുകളോളം ജീവിക്കേണ്ടിവരുന്നവർ..


■ നീൽ ബ്ലോങ്കാമ്പ്‌ സംവിധാനം നിർവഹിച്ച ഫാന്റസി ആക്ഷൻ ത്രില്ലർ സൗത്ത് ആഫ്രിക്കൻ ചിത്രമാണ് ഡിസ്ട്രിക് 9. ബ്ലോങ്കാമ്പിന്റെ തന്നെ Alive In Joburg എന്ന ഹൃസ്വചിത്രത്തെ പ്രമേയമാക്കി ബ്ലോങ്കാമ്പും ടെറി റ്റാഷെലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ട്രെന്റ് ഒപ്പലോഷ് ഛായാഗ്രഹണവും ജൂലിയൻ ക്ലാർക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്ലിന്റൺ ഷോർട്ടറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs             

■ 1982ൽ ഒരു പറക്കുംതളിക ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിന് മുകളിൽ പ്രത്യക്ഷപ്പെടുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒരു കൂട്ടം അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നു. ചെമ്മീനിന്റെ ശരീരപ്രക്തിയുള്ള അവരെ ജനങ്ങൾ ആ പേരിട്ടു തന്നെ വിളിക്കാൻ തുടങ്ങി. പക്ഷേ, അന്യഗ്രഹജീവികളെ സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ജോഹന്നാസ്ബർഗിന്റെ പ്രാന്തപ്രദേശത്തു തന്നെ അന്യഗ്രജീവികൾക്ക് താമസിക്കാൻ സർക്കാർ ഇടം നൽകുന്നു. അതായിരുന്നു ഡിസ്ട്രിക് 9. പതിറ്റാണ്ടുകൾ അവർ അവിടെ സ്വസ്ഥമായി ജീവിക്കുന്നു. 2010ൽ അന്യഗ്രജീവികളും നഗരവാസികളും തമ്മിൽ ഇടയ്ക്കിടക്കുണ്ടാകുന്ന തമ്മിലടിയും ആക്രമണവും അവസാനിപ്പിക്കാൻ സർക്കാർ അന്യഗ്രജീവികളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുന്നു. അതിനായി MNU എന്ന സ്വകാര്യ മിലിട്ടറി ഏജൻസിയെ സർക്കാർ സമീപിക്കുന്നു. MNU ഡയറക്ടർ പീറ്റ് സ്മിത്ത് തന്റെ മരുമകൻ വിക്കസ് വാൻ ഡി മെർവിനെ അന്യഗ്രഹജീവികളെ പുതിയ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ചുമതലയേൽപ്പിക്കുന്നു. ഒരു ഡോക്യുമെന്ററി മൂഡിൽ തുടങ്ങിയ ചിത്രം പതിയെ ത്രില്ലർ മൂഡിലേക്ക് മാറുകയായിരുന്നു പിന്നീട്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഷാർലറ്റോ കോപ്ലിയാണ് വിക്കസ് വാൻ ഡി മെർവെന്ന നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ഷാർലറ്റോ ഷോ തന്നെയായിരുന്നു ചിത്രം. അന്യഗ്രഹജീവികൾ മുഖ്യകഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ക്രിസ്റ്റഫർ ജോൺസൻ എന്ന അന്യഗ്രഹജീവിയുടെ വേഷമിട്ടിരിക്കുന്നത് ജേസൺ കോപ്പാണ് (ഏറെക്കുറെ ശബ്ദം, പടത്തിന്റെ ആദ്യത്തിൽ ചീഫ് കറസ്‌പോണ്ടന്റ് ഗ്രേ ബ്രാഡ്നമായി അഭിനയിച്ചിരിക്കുന്നതും കോപ്പ് തന്നെയാണ്). വനേസ്സ ഹേവുഡ് വിക്കസിന്റെ ഭാര്യ ടാനിയ വാൻ ഡി മെർവായി വേഷമിട്ടിരിക്കുന്നു. ഡേവിഡ് ജെയിംസ് (കേണൽ കൂബസ് വെന്റർ), യൂജിൻ ഖുമ്പന്യിവ (നൈജീരിയൻ ഗ്യാങ് ലീഡർ ഒബൈസാൻജോ), ലൂയിസ് മിന്നാർ (MNU ഡയറക്ടർ പീറ്റ് സ്മിത്ത്, വിക്കസിന്റെ ഭാര്യാപിതാവ്), വില്യം അല്ലൻ യങ് (ഡിർക് മൈക്കൽസ്, MNU CEO), നതാലി ബോൾട്ട് (സോഷ്യോളജിസ്റ്റ് സാറാ ലിവിങ്സ്റ്റൺ), സിൽവയ്ൻ സ്ട്രൈക്ക് (ഡോ. കത്രീന മക്കൻസി), ജൊഹാൻ വാൻ സ്‌കൂർ (നിക്കൊളാസ് വാൻ ഡി മെർവ്വ്, വിക്കസിന്റെ പിതാവ്), മരിയൻ ഹുമാൻ (സാന്ദ്ര വാൻ ഡി മെർവ്വ്, വിക്കസിന്റെ അമ്മ), നിക്ക് ബോറയ്ൻ (ലെഫ്. വെൽഡൺ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രത്തിനുള്ളതടക്കം നാല് ഓസ്കാർ നാമനിർദേശം നേടിയ ചിത്രമാണ് ഡിസ്ട്രിക് 9. മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച വിഷ്വൽ എഫെക്ട്സ് എന്നിവയാണ് മറ്റ് മൂന്നെണ്ണം. അന്യഗ്രഹ ജീവികളുടെ സംസാരം കേവലം മത്തങ്ങകൾ തമ്മിലുരച്ചു ഉണ്ടാക്കിയതായിരുന്നു. ഈ സിനിമ നൈജീരിയയിൽ നിരോധിച്ചതാണ്. കാരണമെന്തെന്ന് ചിത്രം കണ്ടാൽ വ്യക്തമാകും..



8/10 . IMDb
90% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...