Django Unchained » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഹോളിവുഡിലെ ഏറ്റവും മികച്ച പത്ത് സംവിധായകരുടെ പേര് പറയാൻ പറഞ്ഞാൽ അതിലൊരാൾ "ക്വന്റിൻ ടാരന്റിനോ" ആവും. അദ്ദേഹം സംവിധാനം ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് "ജാങ്കോ അൺചെയിൻഡ്". 1800കളിലെ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അടിമത്വത്തിന്റെയും അവരുടെ പോരാട്ടങ്ങളുടെയും കഥ പറഞ്ഞ സിനിമ. ഒരു കാലത്ത് ഹോളിവുഡിന്റെ രോമാഞ്ചമായിരുന്ന സ്പാഗെറ്റി വെസ്റ്റേൺ ജോണറിന് ഒരു ട്രിബ്യൂട്ടാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഇതിന്റെ പേര് സെർജിയോ കൊബുസ്സി സംവിധാനം നിർവഹിച്ച സ്പാഗെറ്റി വെസ്റ്റേൺ ഇറ്റാലിയൻ ചിത്രം "ജാങ്കോ"യിൽ നിന്നും ഉൾക്കൊണ്ടതാണ്..
■ തിരക്കഥ രചിച്ചിരിക്കുന്നതും ക്വന്റിൻ ടാറന്റീനോ തന്നെയാണ്. റോബർട്ട് റിച്ചാർഡ്സൺ ഛായാഗ്രഹണവും ഫ്രെഡ് റാസ്‌കിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇതിലെ ഓരോ പാട്ടുകളും വ്യത്യസ്ത സംഗീതജ്ഞർ സംഗീതസംവിധാനം നിർവ്വഹിച്ചതാണ്. "Django" എന്ന് തുടങ്ങുന്ന മുഖ്യ തീം സോങ് 1966ലെ "Django" എന്ന സിനിമയിലേത് തന്നെ എടുത്തുപയോഗിച്ചതാണ്. "100 Black Coffins" എന്ന പാട്ടിന് സംഗീതം നിർവഹിച്ചിരിക്കുന്നത് റിക്ക് റോസാണ്. "Ancora Qui" എന്ന പാട്ടിന്റെ സംഗീതം എന്യോ മോറിക്കോണിയും എലിസയും ചേർന്നാണ് ചെയ്തിരിക്കുന്നത്. "Freedom" സംഗീതം ചെയ്തിരിക്കുന്നത് ആന്തണി ഹാമിൽട്ടണും എലൈന ബോയ്‌ന്റണുമാണ്. ബീതോവന്റെ "Für Elise", ഗിസപ്പി വേർഡിയുടെ "Dies Irae" എന്നീ സംഗീതശകലങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
✍sʏɴᴏᴘsɪs
■ ജാങ്കോ എന്ന കറുത്ത വർഗക്കാരനായ അടിമയെ ഡോ.കിംഗ് ഷൂൾസ് എന്ന ജർമൻ ഡെന്റിസ്റ്റ്, ഉടമസ്ഥന് മോചനദ്രവ്യം നൽകി മോചിപ്പിക്കുന്നു. ഷൂൾസ് ഒരു ബൗണ്ടി ഹണ്ടറായിരുന്നു. ഗവണ്മെന്റ് തലയ്ക്ക് വിലയിട്ട കുറ്റവാളികളെ കൊലചെയ്താൽ കിട്ടുന്ന ഇനാം കൊണ്ട് ജീവിതം പുലർത്തിയിരുന്ന ബൗണ്ടി ഹണ്ടേഴ്സ് അക്കാലത്തെ അമേരിക്കക്കാരുടെ ഇടയിൽ സർവ്വസാധാരണമായിരുന്നു. കുറച്ചു കുറ്റവാളികളെ പിടിക്കാൻ ഡോ.ഷൂൾസ് ജാങ്കോയുടെ സഹായം തേടുന്നു. ജാങ്കോയുടെ കാണാതായ ഭാര്യ ബ്രൂംഹിൽഡയെ കണ്ടെത്തി മോചിപ്പിച്ചു കൊടുക്കാം എന്ന് ഡോ.ഷൂൾസ് ജാങ്കോയ്ക്ക് വാക്ക് കൊടുക്കുന്നു, ഒപ്പം ഇനാം തുകയുടെ ഒരു ഭാഗവും..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ജാമി ഫോക്സ് 'ജാങ്കോ'യെന്ന ടൈറ്റിൽ കഥാപാത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ലിയനാർഡോ ഡികാപ്രിയോ 'കാൽവിൻ കാൻഡി' എന്ന വില്ലൻ കഥാപാത്രവും അനശ്വരമാക്കിയിരിക്കുന്നു. ക്വന്റിൻ ടാറന്റീനോയുടെ സിനിമകളിലെ പതിവുകാരനായ ക്രിസ്റ്റഫ് വാൾട്സ് ഡോ.കിംഗ് ഷൂൾസ് എന്ന മറ്റൊരു പ്രധാന കഥാപാത്രവും അവതരിപ്പിച്ചിരിക്കുന്നു. കെറി വാഷിംഗ്ടണാണ് ജാങ്കോയുടെ ഭാര്യയായ ബ്രൂംഹിൽഡയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സാമുവൽ എൽ.ജാക്സൺ (സ്റ്റീഫൻ), ഡാന ഗോറ്യർ (കോറ), ഡോൺ ജോൺസൻ (ബിഗ് ഡാഡി ബെന്നെറ്റ് ), വാൾട്ടൻ ഗോഗിൻസ് (ബില്ലി ക്രാഷ്), ജെയിംസ് റെമാർ (എയ്‌സ് പെക്ക്), ഡെന്നിസ് ക്രിസ്റ്റഫർ (ലിയോ മൊഗെയ്), ജെയിംസ് റൂസോ (ഡിക്കി സ്പെക്), ഡേവിഡ് സ്റ്റീൻ (മി. സ്റ്റോൺസൈഫർ), ടോം വൊപ്പാട്ട് (മാർഷൽ ഗിൽ ടാട്ടം), നിക്കോളി ഗലീസ്യ (ഷീബ), ലോറ കെയൗട്ട് (ലാറ ലീ കാൻഡി), അറ്റൊ എസൻഡോ (ടാർട്ടഗ്നൻ), സമ്മി റോട്ടിബി (റോഡ്‌നി), ക്ലേ ഡോണാഹോ (ഫോണ്ടിനോട്ട്), എസ്കലെന്റെ ലുണ്ടി (ബിഗ് ഫ്രെഡ്), മിറിയം F.ഗ്ലോവർ (ബെറ്റിന), ഒമർ J.ഡോർസി (ചിക്കൻ ചാർളി), ഫ്രാങ്കോ നീറോ (അമേരിഗോ വെസെപ്പി), ക്വന്റിൻ ടാറന്റീനോ (റോബർട്ട്, ഫ്രാങ്കി) തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച സഹനടനും (ക്രിസ്റ്റഫ് വാൾട്ട്സ്) മികച്ച തിരക്കഥയ്ക്കുമുള്ള (ക്വന്റിൻ ടാറന്റീനോ) ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു ജാങ്കോ അൺചെയിൻഡ്. കാൽവിൻ കാൻഡി (ഡികാപ്ര്യോ) ഡിന്നർ ടേബിളിൽ ആഞ്ഞടിക്കുന്ന സീനിൽ യഥാർത്ഥത്തിൽ ഡികാപ്രിയോയുടെ കൈ മുറിഞ്ഞിരുന്നു. ചോരവാർന്ന കൈയുമായി ഡികാപ്രിയോ ആ സീൻ മുഴുമിക്കുകയായിരുന്നു. ക്വന്റിനാകട്ടെ ആ സീൻ സിനിമയ്ക്ക് മുതൽക്കൂട്ടാക്കുകയും ചെയ്തു. ജെയ്മി ഫോക്സ് (ജാങ്കോ) ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കുതിര അദ്ദേഹത്തിന്റെ സ്വന്തം തന്നെയായിരുന്നു..
8.5/10 . IMDb
87% . Rotten Tomatoes
Riγαs Ρυliκκαl
Malayalam sub link idoo please
മറുപടിഇല്ലാതാക്കൂ