ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Django Unchained


Django Unchained » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഹോളിവുഡിലെ ഏറ്റവും മികച്ച പത്ത് സംവിധായകരുടെ പേര് പറയാൻ പറഞ്ഞാൽ അതിലൊരാൾ "ക്വന്റിൻ ടാരന്റിനോ" ആവും. അദ്ദേഹം സംവിധാനം ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് "ജാങ്കോ അൺചെയിൻഡ്". 1800കളിലെ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അടിമത്വത്തിന്റെയും അവരുടെ പോരാട്ടങ്ങളുടെയും കഥ പറഞ്ഞ സിനിമ. ഒരു കാലത്ത് ഹോളിവുഡിന്റെ രോമാഞ്ചമായിരുന്ന സ്പാഗെറ്റി വെസ്റ്റേൺ ജോണറിന് ഒരു ട്രിബ്യൂട്ടാണ്‌ ഈ ചിത്രം. അതുകൊണ്ട് തന്നെ ഇതിന്റെ പേര് സെർജിയോ കൊബുസ്സി സംവിധാനം നിർവഹിച്ച സ്പാഗെറ്റി വെസ്റ്റേൺ ഇറ്റാലിയൻ ചിത്രം "ജാങ്കോ"യിൽ നിന്നും ഉൾക്കൊണ്ടതാണ്..


■ തിരക്കഥ രചിച്ചിരിക്കുന്നതും ക്വന്റിൻ ടാറന്റീനോ തന്നെയാണ്. റോബർട്ട് റിച്ചാർഡ്സൺ ഛായാഗ്രഹണവും ഫ്രെഡ് റാസ്‌കിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇതിലെ ഓരോ പാട്ടുകളും വ്യത്യസ്ത സംഗീതജ്ഞർ സംഗീതസംവിധാനം നിർവ്വഹിച്ചതാണ്. "Django" എന്ന് തുടങ്ങുന്ന മുഖ്യ തീം സോങ് 1966ലെ "Django" എന്ന സിനിമയിലേത് തന്നെ എടുത്തുപയോഗിച്ചതാണ്. "100 Black Coffins" എന്ന പാട്ടിന് സംഗീതം നിർവഹിച്ചിരിക്കുന്നത് റിക്ക് റോസാണ്. "Ancora Qui" എന്ന പാട്ടിന്റെ സംഗീതം എന്യോ മോറിക്കോണിയും എലിസയും ചേർന്നാണ് ചെയ്തിരിക്കുന്നത്. "Freedom" സംഗീതം ചെയ്തിരിക്കുന്നത് ആന്തണി ഹാമിൽട്ടണും എലൈന ബോയ്‌ന്റണുമാണ്. ബീതോവന്റെ "Für Elise", ഗിസപ്പി വേർഡിയുടെ "Dies Irae" എന്നീ സംഗീതശകലങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ ജാങ്കോ എന്ന കറുത്ത വർഗക്കാരനായ അടിമയെ ഡോ.കിംഗ് ഷൂൾസ് എന്ന ജർമൻ ഡെന്റിസ്റ്റ്, ഉടമസ്ഥന് മോചനദ്രവ്യം നൽകി മോചിപ്പിക്കുന്നു. ഷൂൾസ് ഒരു ബൗണ്ടി ഹണ്ടറായിരുന്നു.  ഗവണ്മെന്റ് തലയ്ക്ക് വിലയിട്ട കുറ്റവാളികളെ കൊലചെയ്താൽ കിട്ടുന്ന ഇനാം കൊണ്ട് ജീവിതം പുലർത്തിയിരുന്ന ബൗണ്ടി ഹണ്ടേഴ്സ് അക്കാലത്തെ അമേരിക്കക്കാരുടെ ഇടയിൽ സർവ്വസാധാരണമായിരുന്നു. കുറച്ചു കുറ്റവാളികളെ പിടിക്കാൻ ഡോ.ഷൂൾസ് ജാങ്കോയുടെ സഹായം തേടുന്നു. ജാങ്കോയുടെ കാണാതായ ഭാര്യ ബ്രൂംഹിൽഡയെ കണ്ടെത്തി മോചിപ്പിച്ചു കൊടുക്കാം എന്ന് ഡോ.ഷൂൾസ് ജാങ്കോയ്ക്ക് വാക്ക് കൊടുക്കുന്നു, ഒപ്പം ഇനാം തുകയുടെ ഒരു ഭാഗവും..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജാമി ഫോക്സ് 'ജാങ്കോ'യെന്ന ടൈറ്റിൽ കഥാപാത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ലിയനാർഡോ ഡികാപ്രിയോ 'കാൽവിൻ കാൻഡി' എന്ന വില്ലൻ കഥാപാത്രവും അനശ്വരമാക്കിയിരിക്കുന്നു. ക്വന്റിൻ ടാറന്റീനോയുടെ സിനിമകളിലെ പതിവുകാരനായ ക്രിസ്റ്റഫ് വാൾട്സ് ഡോ.കിംഗ് ഷൂൾസ് എന്ന മറ്റൊരു പ്രധാന കഥാപാത്രവും അവതരിപ്പിച്ചിരിക്കുന്നു. കെറി വാഷിംഗ്ടണാണ് ജാങ്കോയുടെ ഭാര്യയായ ബ്രൂംഹിൽഡയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സാമുവൽ എൽ.ജാക്സൺ (സ്റ്റീഫൻ), ഡാന ഗോറ്യർ  (കോറ), ഡോൺ ജോൺസൻ (ബിഗ് ഡാഡി ബെന്നെറ്റ് ), വാൾട്ടൻ ഗോഗിൻസ് (ബില്ലി ക്രാഷ്), ജെയിംസ് റെമാർ (എയ്‌സ്‌ പെക്ക്), ഡെന്നിസ് ക്രിസ്റ്റഫർ (ലിയോ മൊഗെയ്), ജെയിംസ് റൂസോ (ഡിക്കി സ്പെക്), ഡേവിഡ് സ്റ്റീൻ (മി. സ്റ്റോൺസൈഫർ), ടോം വൊപ്പാട്ട് (മാർഷൽ ഗിൽ ടാട്ടം), നിക്കോളി ഗലീസ്യ (ഷീബ), ലോറ കെയൗട്ട് (ലാറ ലീ കാൻഡി), അറ്റൊ എസൻഡോ (ടാർട്ടഗ്നൻ), സമ്മി റോട്ടിബി (റോഡ്‌നി), ക്ലേ ഡോണാഹോ (ഫോണ്ടിനോട്ട്), എസ്കലെന്റെ ലുണ്ടി (ബിഗ് ഫ്രെഡ്), മിറിയം F.ഗ്ലോവർ (ബെറ്റിന), ഒമർ J.ഡോർസി (ചിക്കൻ ചാർളി), ഫ്രാങ്കോ നീറോ (അമേരിഗോ വെസെപ്പി), ക്വന്റിൻ ടാറന്റീനോ (റോബർട്ട്‌, ഫ്രാങ്കി) തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച സഹനടനും (ക്രിസ്റ്റഫ് വാൾട്ട്സ്) മികച്ച തിരക്കഥയ്ക്കുമുള്ള (ക്വന്റിൻ ടാറന്റീനോ) ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു ജാങ്കോ അൺചെയിൻഡ്. കാൽവിൻ കാൻഡി (ഡികാപ്ര്യോ) ഡിന്നർ ടേബിളിൽ ആഞ്ഞടിക്കുന്ന സീനിൽ യഥാർത്ഥത്തിൽ ഡികാപ്രിയോയുടെ കൈ മുറിഞ്ഞിരുന്നു. ചോരവാർന്ന കൈയുമായി ഡികാപ്രിയോ ആ സീൻ മുഴുമിക്കുകയായിരുന്നു. ക്വന്റിനാകട്ടെ ആ സീൻ സിനിമയ്ക്ക് മുതൽക്കൂട്ടാക്കുകയും ചെയ്തു. ജെയ്മി ഫോക്സ് (ജാങ്കോ) ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കുതിര അദ്ദേഹത്തിന്റെ സ്വന്തം തന്നെയായിരുന്നു..



8.5/10 . IMDb
87% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...