Goodachari » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ 1966ൽ ഇറങ്ങിയ "ഗൂഡാചാരി 116" തെലുങ്കിലെ ആദ്യത്തെ സ്പൈ ത്രില്ലറായിരുന്നു. അന്നത്തെ തെലുങ്ക് സൂപ്പർസ്റ്റാർ കൃഷ്ണയും (മഹേഷ് ബാബുവിന്റെ പിതാവ്) ജയലളിതയുമാണ് (തമിഴ്‌നാട് മുൻമുഖ്യമന്ത്രി) ഇതിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജെയിംസ് ബോണ്ട് സ്റ്റൈലിൽ ആദ്യമായൊരു തെലുങ്ക് സിനിമ ജനിച്ചപ്പോൾ അതിന്റെ ചുവടുപിടിച്ചു ഒരുപാട് സീക്വലുകൾ ഉണ്ടായി (ഗൂഡാചാരി No.1, ഗൂഡാചാരി 117). ഏജന്റ് 116 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സീക്രട്ട് ഏജന്റായിട്ടായിരുന്നു കൃഷ്ണ വേഷമിട്ടത്. ഈ സിനിമയിലെ നായകൻ കൂടിയായ അദിവി ശേഷ് എഴുതിയ കഥ സിനിമയാകുമോൾ ഏജന്റ് 116 എന്ന ഗോപി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്, ഇത്തവണ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ RAWയുടെ ഏജന്റായിട്ടാണ്. പേരിൽ മാത്രമേ സാമ്യമുള്ളൂ. കഥയും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുമായി പ്രേക്ഷകരെ ത്രസിപ്പിച്ചു നിർത്തുന്നൊരു കിടിലൻ ത്രില്ലർ, അതാണ് ഗൂഡാചാരി.
■ ശശികിരൺ ടിക്ക സംവിധാനം നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ തെലുങ്ക് ചിത്രമാണ് ഗൂഡാചാരി. അദിവി ശേഷിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ശശികിരൺ തന്നെയാണ്. ഷാനേൽ ഡിയോ ഛായാഗ്രഹണവും ഗാരി BH എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ മൂന്ന് പാട്ടുകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ശ്രീചരൺ പകാലയാണ്.
✍sʏɴᴏᴘsɪs
■ ഇന്ത്യൻ ചാരസംഘടനയായ RAWയുടെ ഏജന്റ്‌സും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ ഏജന്റ് രഘുവീർ കൊല്ലപ്പെടുന്നു. തുടർന്ന് അനാഥനായി മാറുന്ന രഘുവീറിന്റെ മകൻ ഗോപിയെ RAWയുടെ ഏജന്റ് തന്നെയായ അമ്മാവൻ സത്യ, അർജുൻ എന്ന മറ്റൊരു പേരിൽ സുരക്ഷിതനായി വളർത്തുന്നു. പക്ഷേ, യുവാവായ അർജുനും തന്റെ അച്ഛനെപ്പോലെ ഒരു RAW ഏജന്റായി മാറാനായിരുന്നു ആഗ്രഹം. ഒരുപാട് ആപ്ലിക്കേഷൻ RAWയിലേക്ക് അവൻ അയച്ചെങ്കിലും യാധൊരു പ്രതികരണവും ഏജൻസിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അവസാനത്തെ അടവായി അർജുൻ അവന്റെ അച്ഛൻ രഘുവീറിന്റെ പേര് ഉൾപ്പെടുത്തി ഏജൻസിക്ക് ആപ്ലിക്കേഷനയച്ചത് അവർ സ്വീകരിക്കുന്നു. അതിനിടയിൽ അർജുൻ തന്റെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. സമീറ റാവുവുമായി പ്രണയത്തിലാകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അർജുൻ എന്ന ഗോപിയായി അദിവി ശേഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സാധാരണ ഒട്ടുമിക്ക തെലുങ്ക് നടന്മാർക്കെല്ലാമുള്ള ചീത്തപ്പേരായ "മുഖത്ത് രസം വരാഴ്മ" പക്ഷേ അദിവിക്കില്ല, ആക്ഷനിലും റൊമാൻസിലും ഇമോഷൻസിലും ഒരുപോലെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡോ. സമീറ റാവുവായി ശോഭിത ദുലിപാല വേഷമിട്ടിരിക്കുന്നു. ഗോപിയുടെ അമ്മാവനായ സത്യയുടെ വേഷത്തിലെത്തിയിരിക്കുന്നത് പ്രകാശ് രാജാണ്. മരണമാസ്സ് വില്ലനായ റാണയുടെ വേഷത്തിലെത്തിയ ജഗപതി ബാബുവിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. മധു ശാലിനി (ലീന രാജൻ), സുപ്രിയ യാർലഗഡ്ഡ (നാദിയ ഖുറേഷി), വെന്നല കിഷോർ (ശാം), അനീഷ് കുരുവിള (ദാമോദർ), രവി പ്രകാശ് (വിജയ്), രാകേഷ് വാരെ (മുഹമ്മദ് ബാഷ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ നായകനായ അദിവി ശേഷ് എഴുതിയ കഥ തിരക്കഥയാക്കാൻ ഏകദേശം ഒമ്പതോളം മാസത്തോളമെടുത്തു. മൂന്നോളം രാജ്യങ്ങളിലായിട്ടാണ് ഗൂഡാചാരിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. "കർമ: ഡൂ യൂ ബിലീവ്" എന്ന ചിത്രത്തിൻറെ സംവിധായകനും തിരക്കഥാകൃത്തും നായകനുമായി കടന്നു വന്ന അദിവി ശേഷ് ബാഹുബലി: ദി ബിഗിനിങ്ങിൽ അടക്കം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. "ക്ഷണം" എന്ന സിനിമയാണ് അദിവിയുടെ കരിയറിലെ ബ്രേക്ക് ആയത്.
8/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ