ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ratsasan


Ratsasan » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകപ്രശസ്ത സൈക്കോ ത്രില്ലറുകളായ സൈക്കോ, സോഡിയാക്, ഡേർട്ടി ഹാരി, മെമ്മറീസ് ഓഫ് മർഡർ, സെവൻ, ദി ചെയ്സർ, ദി സൈലൻസ് ഓഫ് ദി ലാംപ്സ് തുടങ്ങിയവ ഉൾപ്പെടെ ഭൂരിഭാഗം സൈക്കോ ത്രില്ലറുകളും യഥാർത്ഥ സംഭവ കഥകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും മനംനിറഞ്ഞ പ്രശംസയ്ക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിക്കൊണ്ട് മുന്നേറുന്ന സൈക്കോ ത്രില്ലർ തമിഴ് ചിത്രം രാച്ചസൻ ഇവയുടെയൊക്കെ ആകെത്തുകയാണെന്ന് പറയാം. പ്രേക്ഷകരെ സീറ്റിന്റെ തെല്ലത്തേക്ക് ത്രസിപ്പിച്ചു നിർത്തിയൊരു സിനിമ ഈയടുത്ത കാലത്തൊന്നും ഇന്ത്യൻ സിനിമ ദർശിച്ചിട്ടില്ല. കൊലയാളിയാരെന്ന് ചിന്തിക്കാൻ പ്രേക്ഷകർക്ക് തെല്ലും അവസരം കൊടുക്കാത്തത്ര വേഗതയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കടന്ന് പോകുന്നു രാച്ചസൻ. ചുരുക്കിപ്പറഞ്ഞാൽ, മത്തി വറുത്തതും ചോറും പ്രതീക്ഷിച്ചിരുന്നവന് തലശ്ശേരി ദം ബിരിയാണി കിട്ടിയ ദാറ്റ് അവസ്ഥ..


■ രാംകുമാർ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ തമിഴ് ചിത്രമാണ് രാച്ചസൻ. P.V.ശങ്കർ ഛായാഗ്രഹണവും സാൻ ലോകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഉദ്വേഗജനകമായ, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച; പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗിബ്രാനാണ്‌. ചിത്രത്തിൻറെ ഒഴുക്കിന് കോട്ടംതട്ടാത്ത രീതിയിലുള്ള നാല് ഗാനങ്ങളാണ് ഗിബ്രാൻ രാച്ചസനിൽ ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന സിനിമാ മോഹിയായൊരു ചെറുപ്പക്കാരനായിരുന്നു അരുൺ കുമാർ. ഒരു സംവിധായകനാകാൻ ആഗ്രഹിച്ച അയാൾ തന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിന് വേണ്ടി വ്യത്യസ്ത സ്വഭാവമുള്ള സൈക്കോ കൊലയാളികളുടെ കഥകളും വാർത്തകളും ശേഖരിച്ചു വന്നിരുന്നു, ഒരു സൈക്കോ ത്രില്ലർ സിനിമയെടുക്കണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷേ, തുടർച്ചയായുള്ള അവഗണനകൾ കാരണവും കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തതുകൊണ്ടും അയാൾക്ക്‌ തന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയാണ്. അരുണിന്റെ പെങ്ങളുടെ ഭർത്താവ് മുരുഗദോസ് ഒരു പോലീസുദ്യോഗസ്ഥനായിരുന്നു, അയാൾ അരുണിനെ പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി നേടാൻ സഹായിക്കുന്നു. ഒരു സാധാരണ സബ് ഇൻസ്പെക്ടറായി പോലീസിൽ കയറിപ്പറ്റുന്ന അരുണിന് പ്രമാദമായ ഒരു കേസിൽ ഇടപെടേണ്ടി വരുന്നു. അരുണിന്റെ നിഗമനത്തിൽ ഒരു സൈക്കോപ്പാത്ത് തുടർകൊലപാതക പരമ്പരയുടെ ആരംഭം..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ വിഷ്ണു വിശാലാണ് അരുൺ കുമാറെന്ന നായകകഥാപാത്രമായി വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. നായികാ കഥാപാത്രമായ വിജി എന്ന ഹൈസ്‌കൂൾ ടീച്ചറായി അമലാ പോൾ വേഷമിട്ടിരിക്കുന്നു. വിനോദിനി വൈദ്യനാഥൻ (കോകില, അരുണിന്റെ പെങ്ങൾ), മുനിഷ്‌കാന്ത് (മുരുകദോസ്, അരുണിന്റെ പെങ്ങളുടെ ഭർത്താവ്), സുസൈൻ ജോർജ്ജ് (ഇൻസ്‌പെക്ടർ ലക്ഷ്മി), നിഴകൾ രവി (ഡോ. നന്ദൻ), രാധാ രവി (ഇൻസ്‌പെക്ടർ രാജമാണിക്കം), സംഗിളി മുരുകൻ (അരുണിന്റെ വീട്ടുടമ), കാളി വെങ്കട്ട് (കോൺസ്റ്റബിൾ വെങ്കട്ട്), നാൻ ശരവണൻ (ക്രിസ്റ്റഫർ), ഉഷ (അരുണിന്റെ അമ്മ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ വെണ്ണിലാ കബഡിക്കുഴുവിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു വിശാലിന് ശരിക്കും ഒരു കരിയർ ബ്രേക്കായിരിക്കും രാച്ചസനിലെ ഇൻസ്‌പെക്ടർ അരുൺ കുമാർ. ഇൻട്രു നേട്രൂ നാളൈ എന്ന ചിത്രത്തിലെ ഇളങ്കോ ആയിരുന്നു ഇതിന് മുൻപ് വിഷ്ണു വിശാൽ അഭിനയിച്ച എന്റെ ഇഷ്ട കഥാപാത്രം. രാച്ചസൻ ഉടൻ തന്നെ കന്നഡയിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടേക്കും. വിഷ്ണു വിശാൽ തന്നെയാണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.



9.2/10 · IMDb



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...