ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Man From Nowhere


The Man From Nowhere » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആക്ഷൻ ത്രില്ലറുകൾ പലപ്പോഴും സംഘട്ടനരംഗങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകി കടന്നുപോകുന്നവയാണ്. പക്ഷേ, ദി മാൻ ഫ്രം നോവേറിൽ ജീവിതമുണ്ട്, പ്രണയമുണ്ട്, കാരുണ്യമുണ്ട്, കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടനരംഗങ്ങളുമുണ്ട്. ലിയോൺ ദി പ്രൊഫെഷനലിലെ ലിയോണിനെയും ജോൺ വിക്കിനെയും ഒരുപോലെ ചാ തേ-സികിൽ നമുക്ക് ദർശിക്കാൻ സാധിക്കും. സോ-മി എന്ന കൊച്ചുപെൺകുട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് തീർച്ചയാണ്. ഇമോഷണൽ ത്രില്ലർ എന്ന് അക്ഷരത്തെറ്റുകൂടാതെ വിളിക്കാൻ പറ്റുന്ന ഒന്നാണ് ഈ മനോഹര ചിത്രം..


■ ലീ ജ്യോങ്-ബോം തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി മാൻ ഫ്രം നോവേർ. ലീ തേ-യൂൻ ഛായാഗ്രഹണവും കിം സാങ്-ബും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷിം ഹ്യുൻ-ജുങ്ങാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്..


✍sʏɴᴏᴘsɪs             

■ ഒരു ചെറിയ പണയസ്ഥാപനം നടത്തുകയായിരുന്ന നായകൻ ചാ തേ-സിക്ക്, അവിടെ തന്നെയാണ് അയാളുടെ താമസവും.  അയാളുടെ ഭൂതകാലം എന്തെന്നോ ഐഡന്റിറ്റിയെന്തെന്നോ വെളിപ്പെടാത്ത ആദ്യപകുതി. ചുറ്റുപാടിനോട് ചെവി കൊടുക്കാത്ത നിശബ്ദജീവിതം. പക്ഷേ, അയൽ ഫ്ലാറ്റിൽ നിന്നുള്ള സോ-മി എന്ന കൊച്ചു പെൺകുട്ടിയോട് മാത്രം അയാൾ സൗഹൃദത്തിലാവുന്നു. ഒരു ബാർ ഡാൻസറായിരുന്ന അവളുടെ അമ്മ, ഹ്യോ ജ്യോങ് മയക്കുമരുന്നിന് അടിമയായിരുന്നു. ഒരിക്കൽ ഒരു ബാറിൽ വെച്ച് ഒരു മയക്കുമരുന്ന് മാഫിയ അംഗത്തിൽ നിന്നും ഹ്യോ ജ്യോങ് കുറച്ച് മയക്കുമരുന്നുകൾ മോഷ്ടിക്കുന്നു. അവൾ പണയത്തിനായി തേ-സിക്കിന് നൽകിയ ക്യാമറാബാഗിൽ മയക്കുമരുന്ന് പൊതി ഉൾപ്പെട്ടത് അവളറിയുന്നില്ല. മയക്കുമരുന്ന് മാഫിയ അവരുടെ ഡ്രഗ് തിരിച്ചു കിട്ടാനായി അവളെ തട്ടിക്കൊണ്ടുപോകുന്നു. സോ-മിക്ക് വേണ്ടി തേ-സിക്കിന് അവരുമായി ഏറ്റുമുട്ടേണ്ടി വരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ വെറും സംഘട്ടനത്തിന് മാത്രം പ്രാധാന്യം നൽകിയുള്ളതല്ല ഈ ചിത്രം എന്ന് ആദ്യമേ പറഞ്ഞതാണ്. ചാ തേ-സിക്കായി വേഷമിട്ട വോൻ ബിൻ അസാമാന്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പക്ഷേ, അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചത് സോ-മിയായി അഭിനയിച്ച കിം സെ-രോനാണ്. അവളാണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് തന്നെ പറയാം. കിം ഹീ-വോൻ (മാൻ-സ്യോക്), കിം സുങ്-ഓഹ് (ജോങ്-സ്യോക്), കിം തേ-ഹ്യൂൻ (ഡിറ്റക്റ്റീവ് കിം ചി-ഗോൻ), തനയോങ് വോങ്ട്രാകുൻ (ലും രംറോവൻ), കിം ഹ്യോ-സ്യോ (ഹ്യോ-ജ്യോങ്, സോ-മിയുടെ അമ്മ), ലീ ജോങ്-യി (ഡിറ്റക്റ്റീവ് നോ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച സാങ്കേതികവിദ്യ, ജനപ്രിയ ചിത്രം, ജനപ്രിയ നടൻ (വോൻ ബിൻ) എന്നീ വിഭാഗങ്ങളിലായുള്ള ബ്ലൂഡ്രാഗൺ പുരസ്കാരങ്ങൾ നേടി. മികച്ച നടൻ (വോൻ ബിൻ), മികച്ച വിഷ്വൽ എഫെക്ട്സ് (ജുങ് ദോ-ആൻ), മികച്ച എഡിറ്റിംഗ് (കിം ജേ-ബിയോങ്) എന്നീ വിഭാഗങ്ങളിലായുള്ള ഗ്രാൻഡ്‌ബെൽ പുരസ്കാരവും ഈ ചിത്രത്തിനായിരുന്നു. 2012ൽ ഡൈമെൻഷൻ ഫിലിംസ് ദി മാൻ ഫ്രം നോവേറിന്റെ ഇംഗ്ലീഷ് റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ജോൺ അബ്രഹാം, ബേബി ദിയ ചൽവാദ്, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിഷികാന്ത് കാമത്ത് 2016ൽ "റോക്കി ഹാൻസം" എന്ന പേരിൽ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു..



7.8/10 . IMDb
100% . Rotten Tomatoes


                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...