ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Miracle In Cell No. 7


Miracle In Cell No. 7 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ ലീ യോങ്-ഗു എന്നെ ഓർമ്മിപ്പിച്ചത് വിക്രം ദൈവത്തിരുമകളിൽ അവതരിപ്പിച്ച കൃഷ്ണയെയാണ്. സ്വന്തം മകളെ ജീവന് തുല്ല്യം സ്നേഹിച്ച ബുദ്ധിവളർച്ച കുറവുള്ള ഒരച്ഛൻ തന്നെയായിരുന്നു യോങ്-ഗുവും. ഒരു കൊറിയൻ സിനിമ തമിഴിൽ നിന്നും കോപ്പിയടിച്ചു എന്നല്ല ഞാൻ പറഞ്ഞുവരുന്നത്. ദൈവത്തിരുമകളിലെ കൃഷ്ണയും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യോങ്-ഗുവും തമ്മിൽ കഥാപാത്ര നിർമ്മിതിയിൽ ഒരുപാട് സാമ്യമുണ്ട്. പക്ഷേ ഇരു സിനിമകളിലെയും പ്ലോട്ടുകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഏഴാം നമ്പർ ജയിൽ മുറിയിലെ ആ അത്ഭുതമെന്തായിരുന്നു?


■ ലീ ഹ്വാങ്-ക്യുങ് സംവിധാനം നിർവഹിച്ച കോമഡി ഡ്രാമ കൊറിയൻ ചിത്രമാണ് മിറക്കിൾ ഇൻ സെൽ നമ്പർ 7. ലീ ഹ്വാങ്-ക്യുങ്, യു യോങാ, കിം ഹ്വാങ്-സങ്, കിം യോങ്-സ്യോക് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാങ് സ്യുങ്-ഗി ഛായാഗ്രഹണവും ചോയ്‌ ജേ-ഗ്യുൻ, കിം സോ-യോൻ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ലീ ഡോങ്-ജുനാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ തന്റെ ആറു വയസ്സുകാരി മകളോടൊപ്പം (യെ സോങ്) സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ഒരച്ഛനായിരുന്നു ലീ യോങ്-ഗു. ബുദ്ധി വളർച്ച കുറവുണ്ടായിരുന്ന യോങ്-ഗുവിന് ഒരു സൂപ്പർമാർക്കറ്റിലെ പാർക്കിങ് ലോട്ടിലായിരുന്നു ജോലി. ഒരു അച്ഛൻ മകളെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആ ആറുവയസ്സുകാരിയായിരിക്കും തന്റെ അച്ഛനെ സംരക്ഷിച്ചത്. യെ സോങ് ഒരു സെയ്‌ലർ മൂൺ ബാഗ് (90കളിലെ ജാപ്പനീസ് മാംഗ കാർട്ടൂൺ സീരീസിലെ കഥാപാത്രത്തിന്റെ ചിത്രം പതിപ്പിച്ച ബാഗ്) വേണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. അത് വാങ്ങാനായി യോങ്-ഗു തന്റെ ശമ്പളത്തിൽ നിന്നും കുറേശ്ശെ മാറ്റി വെച്ചിരുന്നു. ബാഗ് കടയുടെ പുറത്ത് നിന്നും ആ അച്ഛനും മകളും അവിടുള്ള അവസാനത്തെ സെയ്‌ലർ മൂൺ ബാഗിനെ കൊതിയോടെ നോക്കി നിൽക്കും. പക്ഷേ, ആ ബാഗ് പോലീസ് കമ്മീഷണറുടെ മോൾക്ക് വേണ്ടി വിട്ടുപോയത് വളരെ പെട്ടെന്നായിരുന്നു. ഞങ്ങൾ ഒരുപാട് നാളായി നോക്കി വെച്ചതായിരുന്നു ആ ബാഗ് എന്ന് യോങ്-ഗു കമ്മീഷണറോട് പറയുന്നത് കമ്മീഷണറെ ദേഷ്യപ്പെടുത്തുന്നു. അയാൾ യോങ്-ഗുവിനെ മർദ്ദിക്കുന്നു. യെ-സോങിന് മറ്റൊരു ബാഗ് വാങ്ങി നൽകാമെന്ന് യോങ്-ഗു വാഗ്ദാനം നൽകുന്നു. പിറ്റേന്ന് കമ്മീഷണറുടെ മകളുടെ അടുത്ത് സെയ്‌ലർ മൂൺ ബാഗ് കാണുന്നതോടെ യോങ്-ഗു അവളെ പിന്തുടരുന്നു. അതേ ബാഗ് കിട്ടുന്ന കട കാണിച്ചു തരാമെന്ന് യോങ്-ഗുവിനോടവൾ പറയുന്നു. മഞ്ഞിൽ കാല് തെന്നി വീണ് അബദ്ധത്തിൽ അവൾ മരിക്കുന്നു. അവളെ രക്ഷിക്കാൻ ശ്രമിക്കുന്ന യോങ്-ഗുവിനെ കാണുന്ന വഴി യാത്രക്കാരി യോങ്-ഗുവാണ് കുട്ടിയെ കൊന്നതെന്ന് പോലീസിൽ മൊഴി നൽകുന്നു. അങ്ങനെ നിരപരാധിയായ യോങ്-ഗു കൊച്ചു പെൺകുട്ടിയെ കൊന്ന കുറ്റത്തിന് അറസ്റ്റിലാകുന്നു. അമ്മ നേരത്തെ മരിച്ച യേ-സോങ് എന്ന കൊച്ചുകുട്ടി ഒറ്റപ്പെടുന്നു. ഏഴാം നമ്പർ ജയിൽ മുറിയിൽ തന്റെ മോളെ ആര് നോക്കുമെന്നറിയാതെ കണ്ണീരോടെ ആ അച്ഛൻ കഴിയുന്നു. ഏഴാം നമ്പർ ജയിൽ മുറിയിൽ പിന്നീട് സംഭവിക്കുന്ന അത്ഭുതങ്ങളെന്തായിരിക്കും..?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലീ യോങ്-ഗുവെന്ന ബുദ്ധി വളർച്ചയെത്താത്ത അച്ഛനായി വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിരിക്കുകയാണ് റ്യു സ്യുങ്-റിയോങ്. കൊറിയൻ സിനിമകളിൽ എന്നെ വിസ്മയിപ്പിച്ച കുട്ടിത്താരങ്ങളുടെ നിരയിലേക്ക് കൽ സോ-വോൻ എന്ന കൊച്ചു പെൺകുട്ടിയും കൂടി കയറിക്കൂടി. അവളായിരുന്നു യേ-സോങ് എന്ന ആറുവയസ്സുകാരിയുടെ വേഷം ഉജ്ജ്വലമാക്കിയത്. പാർക് ഷിൻ-ഹ്യേയായിരുന്നു മുതിർന്ന യേ-സോങിനെ അവതരിപ്പിച്ചത്. ഓഹ്-ദാൽ-സു (സോ യാങ്-ഹോ), ജുങ് ജിൻ-യോങ് (ജാങ് മിൻ-ഹ്വാങ്), പാർക് വോൻ-സാങ് (ചോയ്‌ ചുൻ-ഹോ), കിം ജുങ്-തേ (കാങ് മാൻ-ബിയോം), ജുങ് മാൻ-സിക്ക് (ഷിൻ ബോങ്-ഷിക്ക്), കിം കി-ച്യോൻ (ദാ-ദോ), സുൻ വൂ-യൂൻ (പ്രോസിക്യൂട്ടർ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ദക്ഷിണ കൊറിയയിൽ മികച്ച സിനിമാ പുരസ്കാരങ്ങളായ ബ്ലൂ ഡ്രാഗൺ, ഗ്രാൻഡ്‌ബെൽ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രമേശ്‌ അരവിന്ദ്, ബേബി യുവിന, രചിത റാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. രവീന്ദ്രനാഥ്‌ 2017ൽ കന്നടയിൽ "പുഷ്പക വിമാന" എന്ന പേരിൽ ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. അതേ വർഷം തന്നെ ക്രോസ് പിക്‌ചേഴ്‌സും ഇന്ത്യൻ ഫിലിം സ്റ്റുഡിയോസും ചേർന്ന് ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ഉമേഷ്‌ ശുക്ലയായിരിക്കും സംവിധാനം നിർവഹിക്കുന്നത്. കൊറിയയിലെ പണം വാരി ചിത്രങ്ങളിൽ ഏഴാം സ്ഥാനം അലങ്കരിക്കുന്നു മിറക്കിൾ ഇൻ സെൽ നമ്പർ 7.



8.2/10 . IMDb
9.3/10 . MyDramaList



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs