ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Tumbbad


Tumbbad » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒറ്റവാക്കിൽ പറഞ്ഞാൽ 'ഇന്ത്യൻ സിനിമയുടെ അഭിമാനം'. പ്രമേയം പലതവണ പാടിപ്പതിഞ്ഞതാണെങ്കിലും മെയ്ക്കിങ്ങിലെ സൗന്ദര്യമാണ് തുമ്പാടിനെ വ്യത്യസ്തമാക്കുന്നത്. വിലക്കപ്പെട്ട കനി മോഹിച്ച ഹവ്വ മുതൽ തുടങ്ങുന്നു മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കഥകൾ. ആബേലിന്റെ സുന്ദരിയായ ഭാര്യ, അക്ലിമയെ മോഹിച്ചു സ്വന്തം സഹോദരനെ കൊലപ്പെടുത്തി മനുഷ്യവംശത്തിലെ ആദ്യത്തെ കൊലയാളിയാവാൻ വിധിക്കപ്പെട്ട കായേനിന്റെ കഥയും അത്യാഗ്രഹത്തിന്റേത് തന്നെയായിരുന്നു. ബൈബിളിലും ഖുർആനിലും പുരാണങ്ങളിലും മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കഥകൾ ഏറ്റവും കൂടുതൽ തവണ പ്രതിപാദിക്കപ്പെട്ടു. അമർചിത്രകഥകളിലും ഈസോപ്പ് കഥകളിലുമെല്ലാം ഗുണപാഠകഥകളായി അത്യാഗ്രഹത്തിന്റെ കഥകൾ പ്രമേയങ്ങളായി. എത്ര മനോഹരമായിട്ടാണ് ഒരു സാങ്കൽപ്പിക കഥയെ ഐതീഹ്യവും ചരിത്രവുമായി ഒരുപോലെ ബന്ധിപ്പിക്കാൻ സംവിധായകർക്ക് സാധിച്ചിരിക്കുന്നത്, അതും ഇതേ അത്യാഗ്രഹത്തിന്റെ കഥ പറഞ്ഞ്.


■ ആര്യൻ കട്ടാരിയ, ആനന്ദ് ഗാന്ധി, ആദേശ് പ്രസാദ് എന്നിവർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ പീരിയഡ് ഫാന്റസി ഹൊറർ ത്രില്ലർ ബോളിവുഡ് ചിത്രമാണ് തുമ്പാട്. മിതേഷ്‌ ഷാ, ആദേശ് പ്രസാദ്, റാഹി അനിൽ ബർവെ, ആനന്ദ് ഗാന്ധി എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പങ്കജ് കുമാർ ഛായാഗ്രഹണവും സൻയുക്ത കാസ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അജയ് അതുൽ, ജെസ്‌പർ കെയ്ദ് എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പശ്ചാത്തലത്തിൽ വിനായക് റാവു എന്ന സമ്പന്നൻ തന്റെ പതിനാല് വയസ്സുകാരനായ മകൻ പണ്ഡുരങ്ങിനോട് ധനത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയുടെ കഥ പറഞ്ഞു തുടങ്ങുന്നു, ഒപ്പം തന്റെയും. വിനായക് പറഞ്ഞ ഐതീഹ്യ പ്രകാരം ലോകം സൃഷ്ടിച്ച സമ്പത്തിന്റെ ദേവത 160 ദശലക്ഷം ദൈവങ്ങൾക്ക് ജന്മം നൽകി. ആദ്യ സന്തതിയായ ഹസ്തറിനോട് അവർക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. പക്ഷേ, ഹസ്തറാകട്ടെ അത്യാഗ്രഹിയും ഭക്ഷണത്തിനോട് അമിതാസക്തിയുള്ളവനുമായിരുന്നു. മറ്റു ദേവകളുടെ സമ്പത്തും ഭക്ഷണവും കൈക്കലാക്കാൻ അവൻ ശ്രമിച്ചു. സഹികെട്ട ദേവകൾ ഒന്നടങ്കം ഹസ്തറിനു നേരെ തിരിഞ്ഞു. പക്ഷേ സമ്പത്സമൃദ്ധിയുടെ ദേവത ഹസ്തറിനെ സംരക്ഷിച്ചു, ചില നിബന്ധന പ്രകാരം. ഹസ്തറിനെ മറ്റു ദേവകളെപ്പോലെ ആരും ആരാധിക്കാൻ പാടില്ല, ഹസ്തറിന്റെ പേര് തന്നെ ചരിത്രത്തിന്റെ താളുകളിൽ നിന്നും നീക്കപ്പെടണം, എങ്കിൽ ഹസ്തറിന് ഭൂമീദേവിയുടെ ഗർഭപാത്രത്തിൽ ശിഷ്ടകാലം ഉറങ്ങാം. പക്ഷേ കാലം ഒരുപാട് കടന്നു പോയപ്പോൾ ഹസ്തറിനെ ആരാധിക്കാനും മന്ദിരങ്ങൾ ഉയർന്നു വന്നു, തുമ്പാടിൽ. ഇത് ഹസ്തറിനെ ഉണർത്തി. അതുകൊണ്ട് തന്നെ സമൃദ്ധിയുടെ ദേവത നിലയ്ക്കാത്ത മഴ കൊണ്ട് തുമ്പാടിനെ ശപിച്ചു. സ്വാതന്ത്ര്യത്തിന് മുൻപുള്ള (1918) ഇന്ത്യ പശ്ചാത്തലമായി വരുന്നു. തുമ്പാടിലെ പ്രഭു സർക്കാരിന്റെ വീട്ടിലെ ജോലിക്കാരിയാണ് വിനായകിന്റെയും സദാശിവന്റേയും അമ്മ. സർക്കാരിന്റെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഹസ്തറിന്റെ പ്രതിമയിലുള്ള സ്വർണ്ണ നാണയം എന്നെങ്കിലും സർക്കാർ തനിക്ക് സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് അവരവിടെ വർഷങ്ങളോളം ജാരയായി ജോലി ചെയ്തത്. പക്ഷേ വൃദ്ധനായ സർക്കാരിന്റെ മരണം അവരെ കുട്ടികളെയും കൂട്ടി നാടുവിടാനുള്ള തീരുമാനത്തിലെത്തിക്കുന്നു. പക്ഷേ, വിനായകിന്റെ കണ്ണ് അപ്പോഴും ഹസ്തറിന്റെ പക്കലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അമൂല്യമായ നിധിയിലായിരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സോഹും ഷായാണ് വിനായകെന്ന നായക കഥാപാത്രമായി തകർത്താടിയിരിക്കുന്നത്. ദുന്ദിരാജ് പ്രഭാകർ ജോഗ്ലേകർ വിനായകിന്റെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നു. രുദ്ര സോനി വിനായകിന്റെ സഹോദരൻ സദാശിവന്റെ വേഷം അഭിനയിച്ചിരിക്കുന്നു. വിനായകിന്റെ അമ്മയായി വേഷമിട്ടിരിക്കുന്നത് ജ്യോതി മാൽഷേയാണ്. അനിത ഡാടെ (വിനായകിന്റെ ഭാര്യ), രഞ്ജിനി ചക്രബർത്തി (വിനായകിന്റെ ജാര), ദീപക് ഡാംലെ (രാഘവ്), കാമെറോൺ ആൻഡേഴ്സൺ (സെർജെന്റ് കൂപ്പർ), മാധവ് ഹരി ജോഷി (സർക്കാർ), മുഹമ്മദ്‌ സമദ് (പാണ്ഡുരാജ്/മുത്തശ്ശി), ഹരീഷ് ഖന്ന (രാജ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ കാറ്റലോണിയൻ ഫിലിം ഫെസ്റ്റിവലിൽ പങ്കജ് കുമാറിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിക്കൊടുത്തിരുന്നു തുമ്പാട്. ഈ സിനിമ ചിത്രീകരിക്കാൻ അഞ്ച് വർഷത്തോളമെടുത്തു, തുമ്പാടിലെ തോരാത്ത മഴ ഒറിജിനാലിറ്റിയോടെ ചിത്രീകരിക്കാൻ നാല് മഴക്കാലം ഉപയോഗിക്കേണ്ടി വന്നു. സോഹും ഷായെ തന്നെ നായകനാക്കി തുമ്പാടിനൊരു രണ്ടാം ഭാഗം ഇറങ്ങിയേക്കും. തുമ്പാട് എന്ന സ്ഥലം യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ സത്താറയ്ക്കും പൂനയ്ക്കും അടുത്തായുണ്ട്. ഇനിയാരും 'തൂമ്പായും' കൊണ്ട് അങ്ങോട്ട്‌ ചെല്ലണ്ട..!!



8.7/10 . IMDb
89% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...