Irupathiyonnam Noottandu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും സുരേഷ് ഗോപിയുമൊന്നിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു കെ. മധുവിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിന്റെ നായക കഥാപാത്രം സാഗർ ഏല്യാസ് ജാക്കിയും വില്ലനായി വന്ന സുരേഷ് ഗോപിയുടെ ശേഖരൻകുട്ടിയും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ഇരുപതാംനൂറ്റാണ്ട് കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ നായകനായി ലാലേട്ടന്റെ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലമാവുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. മാത്രവുമല്ല, പ്രണവിന്റെ ആദ്യ ചിത്രം ആദി ഒരു സൂപ്പർഹിറ്റ് കൂടിയാവുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷക്കൊത്തുയർന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ■ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ആക്ഷൻ അഡ്വഞ്ചർ മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾ ഒന്നുപോലും ഓർത്ത