ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kodathi Samksham Balan Vakeel


Kodathi Samaksham Balan Vakeel » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഇതുവരെ ഒരുമിച്ചപ്പോൾ പ്രേക്ഷകരെ മടുപ്പിക്കാത്ത സിനിമകൾ മാത്രം സമ്മാനിച്ച ദിലീപ്-മമ്ത മോഹൻദാസ് ജോഡികൾ ഒന്നിക്കുന്ന സിനിമ എന്ന രീതിയിൽ വളരെ പ്രതീക്ഷ തന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. കമ്മാര സംഭവം എന്ന കൾട്ട് ക്ലാസിക്കിന് ശേഷം ദിലീപ് നായകനായെത്തുന്നു എന്നതും വില്ലൻ എന്ന ഏറെ പ്രതീക്ഷ തന്ന മോഹൻലാൽ ചിത്രത്തിൻറെ പരാജയത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ നിരാശപ്പെടുത്തില്ല എന്ന വിശ്വാസവും പ്രതീക്ഷകൾ കൂട്ടി. കോടതി സമക്ഷം ബാലൻ വക്കീൽ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചോ എന്നതിലേക്ക് നമുക്കൊന്ന് ബൈനോക്കുലർ തിരിച്ചു നോക്കാം.


■ ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച കോമഡി ക്രൈം ത്രില്ലർ മലയാള ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രണവം ശശിയും സിത്താരയും പാടിയ ബാബുവേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറും ഹരി ശങ്കർ പാടിയ തേൻ പനിമതിയെ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജുമാണ്. ചിത്രത്തിലെ മനോഹരങ്ങളായ രണ്ട് ഗാനങ്ങൾക്കും വരികളെഴുതിയിരിക്കുന്നത് ഹരി നാരായണാണ്.


✍sʏɴᴏᴘsɪs               

■ ഒരു വക്കീലിന് വേണ്ട പ്രധാന ഗുണങ്ങളിലൊന്നാണ് ചടുലമായി സംസാരിക്കാനുള്ള കഴിവ്. ഒരു വക്കീൽ വിക്കനാവുമ്പോഴുള്ള രസകരമായ മുഹൂർത്തങ്ങളാണ് കോടതി സമക്ഷം ബാലൻ വക്കീലിൽ ബി. ഉണ്ണികൃഷ്ണൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ബാലൻ എന്ന ബാലകൃഷ്ണൻ വിക്കുള്ള ഒരു വക്കീലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ പരിഹാസങ്ങളും ഏറെ അയാൾക്കുനേരെ ഉയരുന്നുണ്ട്. വിക്കനായൊരു വക്കീലിനെ ആര് കേസിൽപ്പിക്കാനാണ്. വിക്കൻ വക്കീലെന്ന ഇരട്ടപ്പേരുമായി അപകർഷതാബോധവും പേറി നടക്കുന്നവനാണ് ബാലൻ വക്കീൽ. ബാലൻ ജന്മനാ വിക്കനായ ഒരാളല്ല. ലോ കോളജിൽ പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്രീയത്തിൽ സജീവമായിരുന്ന ബാലന് പ്രതിയോഗികൾ തമ്മിലുള്ള സംഘട്ടനത്തിന്റെ പരിണിത ഫലമായി സംസാരത്തിൽ വിക്ക് വന്ന് തുടങ്ങുകയാണ്. ഒരു ദിവസം അനുരാധ എന്നൊരു പെൺകുട്ടി ഒരു കേസുമായി അയാളെ സമീപിക്കുകയാണ്. അനുരാധയ്ക്ക് വേണ്ടി ഒരു വക്കീൽ നോട്ടീസ് അയക്കേണ്ടി വരുന്ന ബാലൻ വക്കീലിനെ അത് പ്രശ്നങ്ങളിൽ എത്തിക്കുകയാണ്. തുടക്കത്തിലെ ആദ്യപതിനഞ്ചു മിനിറ്റ് പ്രേക്ഷകരുടെ ക്ഷമയെ കുറച്ചു പരീക്ഷിക്കുമെങ്കിലും പിന്നീടങ്ങോട്ട് ട്രാക്കിലേക്ക് കയറുന്ന സിനിമ പ്രേക്ഷകരെ മടുപ്പിക്കാത്ത കോമഡിയും ആക്ഷനുമായി മുന്നേറുകയാണ്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ അഡ്വക്കേറ്റ് ബാലകൃഷ്ണനായെത്തുന്ന ദിലീപിൽ നമുക്ക് പഴയ ഊർജ്ജസ്വലനായ ജനപ്രിയ നായകൻ ദിലീപിനെ തന്നെ കാണാൻ സാധിക്കും എന്നുള്ളതാണ് കോടതിസമക്ഷം ബാലൻ വക്കീലിന്റെ ആദ്യത്തെ സവിശേഷത. ദിലീപ് മുൻപ് വക്കീലായെത്തിയ പാസഞ്ചർ എന്ന സിനിമയിലെയും നായിക മമ്ത മോഹൻദാസ് തന്നെയായിരുന്നു, ഇവിടെ അനുരാധയായി എത്തുന്ന മംമ്തയും പ്രേക്ഷകരെ ഒരു തരത്തിലും മുഷിപ്പിക്കാത്ത പ്രകടനം നടത്തിയിട്ടുണ്ട്. ടു കണ്ട്രീസിലൂടെ ദിലീപ്-മമ്ത കോംബോയ്ക്കിടയിലേക്ക് ഇടിച്ചുകയറിയ താരമായ അജു വർഗ്ഗീസ് അൻസാർ അലി ഖാൻ എന്നൊരു ഗുണ്ടയുടെ വേഷത്തിൽ എത്തിയിരിക്കുന്നു. പടം ഇറങ്ങുന്നതുവരെ ഇദ്ദേഹത്തിന്റെ പേര് പോലും ആരും പറഞ്ഞുകേൾക്കില്ലെങ്കിലും പടം ഇറങ്ങിക്കഴിഞ്ഞ ശേഷം ഇങ്ങേരുടെ പേര് മാത്രമേ പറയാൻ കാണൂ എന്ന സവിശേഷതയുള്ള അഭിനയപ്രതിഭയായ സിദ്ദീഖ് ഇവിടെയും പതിവ് തെറ്റിക്കുന്നില്ല. സിദ്ദീഖ് ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാണ് എപ്പോഴും കഞ്ചാവടിച്ചു കിറുങ്ങി നടക്കുന്ന, ബാലൻ വക്കീലിന്റെ അച്ഛൻ വേഷം. ദിലീപിന്റെ അളിയനായി സുരാജ് വെഞ്ഞാറമൂടും അഭിനയിച്ചിരിക്കുന്നു. പ്രിയ ആനന്ദ്, ലെന, രഞ്ജി പണിക്കർ, കോട്ടയം പ്രദീപ്, ദിനേശ് പണിക്കർ, ബിന്ദു പണിക്കർ, നേഹ അയ്യർ, സൈജു കുറുപ്പ്, നന്ദൻ ഉണ്ണി, ഗണേഷ് കുമാർ, ഭീമൻ രഘു, ഏലൂർ ജോർജ്ജ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപും മംമ്തയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത്. കോമഡി ട്രാക്കിൽ കഥ പറയുന്ന ബി. ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രമായിരിക്കും ചിലപ്പോളിത്. ഏറെക്കുറെ കോമഡി ട്രാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ പിന്നീട് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ട്രാക്കിലൂടെയോടി പ്രേക്ഷകരുടെ കൈയ്യടികൾ വാങ്ങി അവസാനിപ്പിക്കുന്നു. ടിക്കറ്റ് പൈസ നഷ്ടമായി എന്നൊരിക്കലും പറയിപ്പിക്കാത്ത ഈ സിനിമയ്ക്ക് ധൈര്യസമേതം ടിക്കറ്റെടുക്കാം..





3.25/5 . MyRating




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...