ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Wild Tales


Wild Tales » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പേര് കേട്ടാൽ വന്യമൃഗങ്ങളുടെ കഥയാണെന്ന് തോന്നിയേക്കാം, അല്ലെങ്കിൽ കാട്ടിലകപ്പെട്ട മനുഷ്യൻ. ഓപ്പണിങ് ക്രെഡിറ്റ്സ് ഏറെക്കുറെ നമ്മുടെ മുൻധാരണകളെ ശരിവെക്കുന്നതായിരിക്കും. പക്ഷേ, പിന്നീടങ്ങോട്ട് വൈൽഡ് ടെയ്ൽസ് പറയുന്നത് മനുഷ്യരുടെയുള്ളിലെ "മൃഗീയതയുടെ" കഥയാണ്, മനുഷ്യമനസ്സുകളിൽ കെട്ടിയിട്ട ക്രൂരമൃഗം നിമിഷാർദ്ധത്തിൽ കെട്ടുപൊട്ടിച്ചു പുറത്തു ചാടുകയാണ്. അപ്പോൾ അവന്റെയുള്ളിൽ പകയുടെ, ക്രൂരതയുടെ കനൽ മാത്രം. ആ ക്രോദ്ധാഗ്നി തീ വിറകിനെ തിന്നുന്നപോലെ മനുഷ്യ ജീവനുകൾ ഭസ്മമാക്കിക്കളയുകയാണ്. ശരിക്കും മൃഗീയത എന്ന ഒന്നുണ്ടോ എന്നത് തന്നെ സംശയമാണ്, കാരണം മൃഗങ്ങൾ അവയ്ക്കുള്ള ഭക്ഷണത്തിന് വേണ്ടി മാത്രമേ മറ്റുള്ളവയെ ആക്രമിക്കാറുള്ളൂ, അല്ലെങ്കിൽ സ്വയരക്ഷയ്ക്ക് വേണ്ടി. പക്ഷേ, മനുഷ്യർ മൃഗങ്ങളെക്കാൾ ക്രൂരന്മാരാണെന്നു കാലംതെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവർ ചിലപ്പോൾ എന്തിന് വേണ്ടി എന്നല്ലാതെ പരസ്പരം കൊന്ന് തീർക്കും. നിസ്സാരകാര്യങ്ങൾ വരെ കൊലപാതകത്തിലേക്കുള്ള കാരണങ്ങളായി അവർ കരുതി വെക്കും. വൈൽഡ് ടെയ്ൽസ് പറയുന്നതും മനുഷ്യരിൽ ഉറങ്ങിക്കിടക്കുന്ന മൃഗത്തെക്കുറിച്ചാണ്. പക്ഷേ മൃഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ ഭേദം..


■ ഡാമിയൻ സിഫ്രോൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ബ്ലാക്ക് കോമഡി ആന്തോളജി അർജന്റൈൻ സ്പാനിഷ് ചിത്രമാണ് വൈൽഡ് ടെയ്ൽസ്. ഒരേ തീമിലുള്ള ആറു വ്യത്യസ്ത കഥാശകലങ്ങളുടെ സമാഹാരമാണ് വൈൽഡ് ടെയ്ൽസ്. ജാവിയർ ജൂലിയ ഛായാഗ്രഹണവും പാബ്ലോ ബാർബെറി കരീരയും സംവിധായകൻ ഡാമിയൻ സിഫ്രോനും ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗുസ്താവോ സാന്റോലല്ലയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്..


✍sʏɴᴏᴘsɪs             

■ വ്യത്യസ്തമായ ആറു കഥകൾ, ആറിലും വ്യത്യസ്ത അഭിനേതാക്കൾ, അതിമനോഹരമായ മേയ്ക്കിങ്; അതാണ്‌ വൈൽഡ് ടെയ്ൽസ്. ഒരു ഫ്ലൈറ്റിനുള്ളിൽ നിന്നാണ് ആദ്യ കഥ "പാസ്റ്റർനാക്" തുടങ്ങുന്നത്. രണ്ട് അപരിചതർ പരസ്പരം പരിചയപ്പെടുകയാണ്; ഒരാൾ മോഡൽ ജോലി ചെയ്യുന്ന ഇസബെല്ല, മറ്റൊരാൾ ക്ലാസ്സിക്‌ സംഗീത നിരൂപകനായ സൽഗാഡോ. പരിചയപ്പെട്ടു വരുമ്പോൾ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്; അതാണ്‌ പാസ്റ്റർനാക്. പാസ്റ്റർനാക്കിന്റെ മുൻകാമുകിയായിരുന്നു ഇസബെല്ല, അവൾ പാസ്റ്റർനാക്കുമായി ഉടക്കിപ്പിരിഞ്ഞതാണ്. സൽഗാഡോയാകട്ടെ പാസ്റ്റർനാക്കിന്റെ ഒരു സംഗീത ആൽബത്തെ അടിമുടി വിമർശിച്ചു കൊന്ന വ്യക്തിയുമാണ്. ഇവർ തമ്മിലുള്ള സംഭാഷണം പുരോഗമിക്കവേ പാസ്റ്റർനാക്കിനെ പരിചയമുള്ള യാത്രക്കാർ ഓരോരുത്തരായി രംഗത്ത് വരുന്നു. അതെ, യാത്രക്കാർ മുഴുവനും പാസ്റ്റർനാക്കുമായി ബന്ധമുള്ളവരും അയാളുമായി പലകാര്യങ്ങളിലും ഉടക്കിപ്പിരിഞ്ഞവരുമാണ്. പാസ്റ്റർനാക്കാണ് വിമാനത്തിലെ ക്യാബിൻ ചീഫ് എന്ന് എയർ ഹോസ്റ്റസ് അറിയിക്കുന്നതോടെ ഒരു മഹാദുരന്തത്തിന് മുൻപിലാണ് തങ്ങളെന്ന സത്യം യാത്രക്കാർ മനസ്സിലാക്കുന്നു.

Pasternak, Las ratas, El más fuerte, Bombita, La propuesta, Hasta que la muerte nos separe എന്നിങ്ങനെ ആറു കഥകളാണ് വൈൽഡ് ടെയ്ൽസ് പറയുന്നത്. ആറിന്റെയും തീം മനുഷ്യന്റെയുള്ളിലെ മൃഗവും പ്രതികാരവുമാണ്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ മരിയ മറുൽ (ഇസബെല്ല), ഡാരിയോ ഗ്രാൻഡിനേറ്റി (സൽഗാഡോ), മോണിക്ക വില്ല (പ്രൊഫസർ ലെഗ്‌വിസമോൻ), ഡീഗോ സ്റ്റാറോസ്‌റ്റ (ഇഗ്‌നാസ്യോ ഫോണ്ടാന), ലുസില മംഗോൺ (അസാഫറ്റ) - [Pasternak], ജൂലിയേറ്റ സിൽബർബെർഗ് (മോസ), റിറ്റ കോർട്ടീസ് (കോസിനേര, കുക്ക്), സെസാർ ബോർഡോൺ (ക്യുവെൻസ), ജുവാൻ സാന്റിയാഗോ ലിനാരി (അലക്സിസ്) - [Las ratas], ലിയനാർഡോ ബറാഗ്ലിയ (ഡീഗോ), വാൾട്ടർ ഡൊണാഡോ (മരിയോ) - [El más fuerte], റിക്കാർഡോ ഡാരിൻ (സൈമൺ), നാൻസി ഡുപ്ല (വിക്ടോറിയ), ലൂയിസ് മാസിയോ (പെകോറ), നവോമി റോൺ (മെഡിയഡോറ), ആൻഡ്രിയ ഗരോട്ടെ (അബൊഗഡ), വിക്ടോറിയ റോളണ്ട് (പാസ്റ്ററേല) - [Bombita], ഓസ്കാർ മാർട്ടിനസ് (മൗറീഷ്യോ), അലൻ ഡെയ്ക്സ്‌ (സാന്റിയാഗോ), മരിയ ഓനെറ്റോ (ഹെലേന), ഒസ്മാർ നുനെസ് (വക്കീൽ), ജർമൻ ഡി സിൽവ (കസീറൊ, തോട്ടക്കാരൻ), ഡീഗോ വേലാസ്‌ക്വസ് (ഫിസ്കൽ) - [La propuesta], ഡീഗോ ജന്റിൽ (ആരിയൽ), എറിക്ക റിവാസ് (റൊമീന), മാർഗറീറ്റ മോൾഫിൻ (ലൂർദ്‌സ്), അബ്യാൻ വാൻസ്റ്റിൻ (ഇസിദോറോ), ലിലിയാന വീമർ (കുക), ക്ലൗഡിയോ ഡെലാൻ (ബോഷ), ഗ്രാസ്‌യേല ഫോഡ്രിനി (മാർഗ), മാഴ്‌സലോ പോസി (കോസിനേരോ, വെയ്റ്റർ), കമീല ഫ്രാങ്കോ (മിലി) - [Hasta que la muerte nos separe] തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയിലല്ലാത്ത മികച്ച ചിത്രത്തിനുള്ള BAFTA പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. രണ്ട് മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് വൈൽഡ് ടെയ്ൽസ്. സംവിധായകനും തിരക്കഥാകൃത്തുമായ ഡാമിയൻ സിഫ്രോൻ ചിത്രത്തിൻറെ തിരക്കഥ ഭൂരിഭാഗവും എഴുതിയത് സ്വന്തം ബാത്ത് ടബ്ബിൽ വെച്ചായിരുന്നു എന്നതാണ് അതീവ കൗതുകകരം..




8.1/10 . IMDb
95% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...