ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Avatar


Avatar » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഇത്രയും പോപ്പുലറായ അവതാറിനെക്കുറിച്ചു പറയണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അവതാർ കാണാത്തവരുണ്ടാവില്ല എന്ന എന്റെ തെറ്റിദ്ധാരണയായിരുന്നു എന്നെ അങ്ങനെയൊരു തീരുമാനമെടുക്കാൻ മുൻപ് പ്രേരിപ്പിച്ചത്. പക്ഷേ അവതാറിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഡിസംബറോടെ വെള്ളിത്തിരയിലെത്തും, അതുകൊണ്ട് തന്നെ അവതാറിനെക്കുറിച്ചൊരു ഡീറ്റൈൽഡ്‌ റിവ്യൂ പ്രതീക്ഷിക്കുന്നു എന്ന് പല സുഹൃത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ റിവ്യൂ. 2009ൽ ലോക സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ഒരു അത്ഭുതലോകത്ത് പിടിച്ചിരുത്തിയ സിനിമയായിരുന്നു ജെയിംസ് കാമറോണിന്റെ അവതാർ. അവതാർ എന്ന ചിന്ത കാമറോണിന് വന്നത് പക്ഷേ ടൈറ്റാനിക്കിനും മുൻപ് 1994ലായിരുന്നു. അന്ന് അദ്ദേഹം 80 പേജുകളോളമുള്ള കുറിപ്പ് അവതാർ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയിരുന്നു. പക്ഷേ, അതിനിടയ്ക്കാണ് ടൈറ്റാനിക് എന്ന വലിയൊരു പ്രോജക്റ്റ് കാമറോണിനെ തേടിയെത്തുന്നത്. ടൈറ്റാനിക് തീർത്ത ശേഷം 1999ൽ റിലീസ് ചെയ്യാനുള്ള പാകത്തിൽ പടമെടുക്കാം എന്ന തീരുമാനത്തിലെത്തിയ കാമറോണിനെ പക്ഷേ, അവതാർ എന്ന സിനിമയെടുക്കാൻ പോന്ന ടെക്‌നോളജി അക്കാലത്ത് വികാസം പ്രാപിച്ചിട്ടില്ലാത്തത് പിന്നോട്ട് വലിച്ചു. അങ്ങനെ അതിന് ശേഷം ഏകദേശം 2005ലാണ് അവതാറിന്‌ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുന്നത്. പതിനഞ്ച് വർഷത്തോളമുള്ള കാത്തിരിപ്പ് ലോക സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു മഹാത്ഭുതത്തിനു മുൻപുള്ള ശൂന്യതയായിരുന്നു.


■ ജെയിംസ് കാമെറോൺ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വെഞ്ചർ ഫാന്റസി എപിക് സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമാണ് അവതാർ. മൗറോ ഫിയോറെ ഛായാഗ്രഹണവും സ്റ്റീഫൻ റിവ്‌കിൻ, ജോൺ റെഫോവ, ജെയിംസ് കാമറോൺ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മൗറോ ഫിയോറെയുടെ അസാധ്യ ക്യാമറ ആംഗിളുകളും ഫ്രയിമുകളും, ഒരു രക്ഷയുമില്ല. ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഇതിന്റെ വിഷ്വൽ എഫക്റ്റുകളെക്കുറിച്ച്  പറയാതെ ഈ റിവ്യൂ ഒരിക്കലും പൂർണ്ണമാവില്ല. ലോർഡ് ഓഫ് ദി റിങ് സീരീസ്, കിങ് കോങ്ങ്, പ്ലാനറ്റ് ഓഫ് ദി എയ്‌പ്പ് സീരീസ്, മാർവെലിന്റെയും ഡിസിയുടെയും സൂപ്പർഹീറോ ചിത്രങ്ങളടക്കം ഒട്ടുമിക്ക ഹോളിവുഡിലെ അത്ഭുത ചിത്രങ്ങൾക്കും വിഷ്വൽ എഫക്ട്സ് മനോഹരമാക്കിയ ന്യൂസിലാന്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വേറ്റ ഡിജിറ്റൽ തന്നെയാണ് അവതാറിന്റെയും വിസ്മയിപ്പിച്ച വിഷ്വൽ എഫക്ടുകൾക്ക് പിന്നിൽ. ഏതാണ്ട് 1800ൽ പരം മനുഷ്വരുടെ അധ്വാനമാണ് നമ്മൾ വിസ്മയത്തോടെ ആസ്വദിച്ചു കണ്ട അവതാറിലെ വിഷ്വൽ എഫക്റ്റുകൾ. ജെയിംസ് ഹോർണറാണ് അതിമനോഹരമായ പശ്ചാത്തല സംഗീതം അവതാറിന്‌ വേണ്ടി ഒരുക്കിയത്.


✍sʏɴᴏᴘsɪs               

■ ഇരുപത്തി രണ്ടാം നൂറ്റാണ്ട് കഥാപശ്ചാത്തലം. അതിവികാസം പ്രാപിച്ച മനുഷ്യ വർഗ്ഗം. പക്ഷേ, ഇന്ത്യയടക്കം സമ്പത്സമൃദ്ധമായ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളെയും ചൂഷണം ചെയ്ത് പരമദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട കൊളോണിയലിസ്റ്റ് ചിന്ത ഇനിയും അവസാനിച്ചിട്ടില്ലെന്ന പാഠം തുറന്നു കാണിക്കുകയാണ് ജെയിംസ് കാമറോൺ അവതാർ എന്ന അത്ഭുത സിനിമയിലൂടെ 2100കളുടെ മധ്യത്തിൽ ഭൂമിയുടെ സകല പ്രകൃതി വിഭവങ്ങളും ഊറ്റിക്കുടിച്ച് അതിന്റെ പാരമ്യതയിലെത്തി നിൽക്കുമ്പോൾ അസംസ്‌കൃത വസ്തുക്കൾക്കായുള്ള അന്വേഷണങ്ങളാണ് മനുഷ്യരെ ക്ഷീരപദത്തിനും അപ്പുറത്ത് സ്ഥിതി ചെയ്യുന്ന പണ്ടോറ എന്ന അന്യഗ്രഹത്തിലെത്തിക്കുന്നത്. മനുഷ്യ നിലനിൽപ്പ് സാധ്യമല്ലാത്ത വിഷമയമായ അന്തരീക്ഷമായിരുന്നു പണ്ടോറയിൽ. വളരെ വിലപിടിപ്പുള്ള യുനോബ്റ്റേനിയം എന്ന അസംസ്‌കൃത വസ്തു ധാരാളമായി ആ ഗ്രഹത്തിലുണ്ടെന്ന് അവർ കണ്ടെത്തുന്നു. അവിടെ ഖനനം നടത്തണമെങ്കിൽ ഏകദേശം മനുഷ്യ പ്രകൃതിയോട് അടുത്ത് നിൽക്കുന്ന ശരീരപ്രകൃതിയുള്ള നാവി എന്ന അന്യഗ്രഹ ജീവികളെ അവിടെ നിന്നും ഒഴിപ്പിക്കണമായിരുന്നു. അതിനായി ശാസ്ത്രജ്ഞന്മാർ നാവി ഹ്യൂമൻ ഹൈബ്രിഡ്സ് എന്ന അവതാറുകളെ സൃഷ്ടിക്കുന്നു. ജനിതക ഘടനയിൽ സാമ്യമുള്ള മനുഷ്യരുടെ തലച്ചോറുകളുമായി ബന്ധിപ്പിച്ചാൽ ഈ അവതാറുകളെ നിയന്ത്രിക്കാൻ പറ്റും എന്നുള്ളതായിരുന്നു പ്രത്യേകത. അങ്ങനെ നാവികളുടെ സമൂഹത്തിൽ നുഴഞ്ഞുകയറി ചാരപ്പണി ചെയ്ത് അവരെ പണ്ടോറയിൽ നിന്നും ഒഴിപ്പിക്കുക എന്ന ദൗത്യം മുൻപ് സൈന്യത്തിൽ പ്രവർത്തിച്ചു വികലാംഗനായ ജെയ്ക് സുള്ളിയെ ശാസ്ത്രജ്ഞർ ഏൽപ്പിക്കുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സാം വർത്തിങ്ടനാണ് ജെയ്ക് സുള്ളിയെന്ന നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. അവതാർ പ്രോഗ്രാമിന്റെ തലവയായ ഡോ. ഗ്രേസ് അഗസ്റ്റിനായി സിഗോർണി വീവറും വേഷമിട്ടിരിക്കുന്നു. സോ സൽദാനയാണ് നാവി സമൂഹത്തിന്റെ നേതാവിന്റെ മകൾ നെയ്റ്റിരിയെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫൻ ലാങ് (കേണൽ മൈൽസ് ക്വാറിച്ച്), മിഷേലി റോഡ്രിഗസ് (ട്രൂഡി ചാക്കോൻ), ജിയോവനി റിബിസി (പാർക്കർ സെൽഫ്രിഡ്‌ജ്‌), ജോയൽ ഡേവിഡ് മൂർ (ഡോ. നോർമ് സ്പെൽമാൻ), ദിലീപ് റാവു (ഡോ. മാക്സ് പട്ടേൽ), CCH പൗണ്ടർ (മോവാത്), വെസ് സ്റ്റുഡി (എയ്‌റ്റുകൻ), ലാസ് അലോൺസോ (സൂ ടെയ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ലോകത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയെന്ന ഖ്യാതി ഇപ്പോഴും അവതാർ എന്ന വിസ്മയ ചിത്രത്തിൻറെ പേരിനൊപ്പമാണ്. മികച്ച ഛായാഗ്രഹണം (മൗറോ ഫിയോറെ), മികച്ച വിഷ്വൽ എഫെക്ട്സ്, മികച്ച കലാസംവിധാനം എന്നീ കാറ്റഗറിയിൽ മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങളാണ് അവതാർ നേടിയത്. അവതാറിൽ നാവികൾ സംസാരിക്കുന്ന ഭാഷ ലോകത്ത് മനുഷ്യർ സംസാരിക്കുന്ന ഒരു ഭാഷയുമല്ല. പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻ ഡോ. പോൾ R. ഫ്രോമറാണ് അത് പൂർണ്ണമായും കൃത്രിമമായി ഉണ്ടാക്കിയത്. അവതാറുകളുടെ നീല നിറത്തിന് പ്രചോദനമായത് ഹിന്ദു പുരാണങ്ങളിലെ ദേവകളാണെന്ന് കാമറോൺ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. അവതാറിന്‌ 1992ലിറങ്ങിയ മോഹൻലാൽ ചിത്രം വിയറ്റ്‌നാം കോളനിയുടെ പ്രമേയവുമായി അടുത്ത സാമ്യമുണ്ടായത് വെറും യാദൃശ്ചികമാണെന്നു ഞാൻ കരുതുന്നില്ല, കാരണം കാമറോൺ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്, 1995ലാണ് അവതാറിന്റെ തിരക്കഥ അദ്ദേഹം പൂർണ്ണമാക്കിയതെന്നും സിനിമയുടെ ടൈറ്റിലടക്കം ഇന്ത്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നും. അവതാറിന്റെ വൻവിജയത്തിനു ശേഷം ജെയിംസ് കാമെറോൺ വിതരണക്കാരായ 20th Century Foxമായി നാലോളം സീക്വലുകൾക്ക് വേണ്ടിയാണ് കരാർ ഒപ്പ്‌ വെച്ചത്. അവതാറിന്‌ ശേഷം കാമറോൺ ഒരു ഫീച്ചർ ഫിലിമും സംവിധാനം ചെയ്തിട്ടില്ല എന്നതുകൊണ്ട് തന്നെ അവതാറിന്റെ തുടർ ഭാഗങ്ങൾ വിസ്മയങ്ങളുടെ വിസ്മയങ്ങളായിരിക്കും എന്നത് തീർച്ച. Something Biggest is coming..




7.8/10 . IMDb




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി