ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Predestination Explained


𝐏𝐫𝐞𝐝𝐞𝐬𝐭𝐢𝐧𝐚𝐭𝐢𝐨𝐧 » ᴇxᴘʟᴀɪɴᴇᴅ

■ ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാൻ പറ്റാത്തതും പക്ഷേ, ഭാവിയിൽ കണ്ടുപിടിച്ചേക്കാം എന്ന സാധ്യതയുമുള്ള ടെക്‌നോളജിക്കലോ ശാസ്ത്രീയമായോ ഉള്ള കണ്ടുപിടുത്തങ്ങൾ പൂർണ്ണമായും സങ്കൽപ്പിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയെയാണ് സയൻസ് ഫിക്ഷൻ സിനിമകൾ എന്ന് പറയുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ തവണ വിഷയമായിട്ടുള്ളത് ഒരുപക്ഷേ ടൈം ട്രാവൽ എന്ന സയൻസ് ഫിക്ഷൻ കൺസെപ്റ്റ് ആയിരിക്കും. മാർക്ക് ട്വൈനിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി 1921ൽ ഇറങ്ങിയ A Connecticut Yankee in King Arthur's Court  ആണെന്ന് തോന്നുന്നു ലോകത്തിലെ ഏറ്റവുമാദ്യത്തെ ടൈം ട്രാവൽ മൂവി. ടൈം ട്രാവലിംഗിനെ ആസ്പദമാക്കി ഇറങ്ങിയിട്ടുള്ള പല സിനിമകളിലും പ്രവചിക്കപ്പെട്ടിട്ടുള്ള പലതും ഇന്ന്‌ ലോകത്ത് സംഭവിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരം. ജീവിതത്തിൽ ഒരു നിമിഷാർദ്ധത്തിൽ സംഭവിച്ച ഒരു തെറ്റ്, ഭൂതകാലത്തിലേക്ക് തിരിച്ചു
പോവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ ശരിയാക്കാമായിരുന്നു എന്ന ചിന്തയായിരിക്കും ചിലപ്പോൾ മനുഷ്യനെ ടൈം ട്രാവലിംഗ് എന്ന കൺസെപ്റ്റിലേക്കെത്തിച്ചത്. ടൈം ട്രാവൽ കൺസെപ്റ്റാക്കിയിട്ടുള്ള സിനിമകളാണ് കൂടുതലും പ്രേക്ഷകരെ കിളിപറത്തിയിട്ടുള്ളതും. നോളന്റെ ഇന്റർസ്റ്റല്ലാറും നെറ്റ്ഫ്ലിക്സിന്റെ ഡാർക്ക്‌ സീരീസുമൊക്കെ ഇങ്ങനെയാണ് പ്രേക്ഷകന്റെ ബോധമണ്ഡലത്തെ പരീക്ഷിച്ചിട്ടുള്ളത്. അതിൽ തന്നെ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ  കൺഫ്യൂഷൻ തീർത്തൊരു ടൈം ട്രാവലിംഗ് മൂവിയായിരിക്കും സ്‌പീരിഗ് സഹോദരന്മാർ സംവിധാനം നിർവഹിച്ച പ്രീഡെസ്റ്റിനേഷൻ എന്ന ഓസ്‌ട്രേലിയൻ സയൻസ് ഫിക്ഷൻ ചിത്രം. എന്തുകൊണ്ട് പ്രീഡെസ്റ്റിനേഷൻ ഇത്രയ്ക്കും സങ്കീർണ്ണമാവുന്നു? പ്രീഡെസ്റ്റിനേഷൻ എന്ന സിനിമയുടെ എക്സ്പ്ലനേഷൻ..


✍sʏɴᴏᴘsɪs               

■ 1970ലെ ന്യൂയോർക്കിലെ ഒരു ബാർ. അവിടെയെത്തുന്ന ജോൺ എന്നൊരു കസ്റ്റമർ ബാർ ജീവനക്കാരനോട് തന്റെ ജീവിത കഥപറയുകയാണ്. "ഞാനൊരു പെൺകുട്ടിയായിട്ടാണ് ജനിച്ചത്.." എന്ന ജോണിന്റെ കഥയിലെ ആദ്യ വരികളിൽ തന്നെ ബാർ വെയ്റ്റർ ഞെട്ടി. അതെ, ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയായിരുന്നു ജെയ്ൻ. അനാഥാലയത്തിൽ വളർന്ന അവളെ ദത്തെടുക്കാൻ പോലും ആരും വന്നില്ല. അങ്ങനെ മുതിർന്ന ജെയ്ൻ, ബഹിരാകാശ യാത്രികയാകാനുള്ള സ്‌പെയ്‌സ് കോർപ്പ് എന്ന പ്രോഗ്രാമിൽ പങ്കെടുത്തെങ്കിലും അവളെ കാരണം വ്യക്തമാക്കാതെ അയോഗ്യയാക്കുകയാണ്. അന്നൊരു രാത്രി, നൈറ്റ് സ്‌കൂളിന് പുറത്ത് വെച്ച് ജെയ്ൻ ഒരു യുവാവുമായി കൂട്ടിയിടിക്കുന്നു. ആരെയോ കാത്തിരിക്കുകയായിരുന്ന അയാളുമായി ജെയ്ൻ പ്രണയത്തിലാവുന്നു. പക്ഷേ, പെട്ടെന്നൊരു ദിവസം അയാൾ ജെയ്‌നെ ഉപേക്ഷിച്ചു അപ്രത്യക്ഷമാകുന്നു. ജെയ്‌നെ ചതിച്ചു രക്ഷപ്പെട്ട അയാളെ തനിക്കറിയാം എന്ന് പറയുന്ന ബാർ വെയ്റ്റർ അയാളെ കണ്ടുപിടിച്ചു പ്രതികാരം ചെയ്യാനുള്ള അവസരം ജോണിനോട് വാഗ്ദാനം ചെയ്യുന്നു. ബാർ വെയ്റ്ററുടെ കൈയ്യിലെ ഒരു ടൈം മെഷീൻ ഉപയോഗിച്ച് ജോണും ബാർ വെയ്‌റ്ററും ജെയ്ൻ ആ അപരിചിതനെ കണ്ടുമുട്ടിയ ആ സമയത്തിന് തൊട്ടുമുൻപുള്ള സമയത്തേക്ക് തിരിച്ചു പോവുന്നു, അതേ നൈറ്റ് സ്‌കൂളിന് പുറത്ത്. ഇതാണ് പ്രീഡെസ്റ്റിനേഷൻ എന്ന സിനിമയുടെ സംഗ്രഹം.. 



■ ടൈം ട്രാവലിംഗ് നമ്മൾ ആഗ്രഹിക്കുന്നത് തന്നെ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോയി നമുക്ക് സംഭവിച്ച തെറ്റുകൾ ഇല്ലാതെയാക്കാം എന്ന ചിന്ത കൊണ്ടാണല്ലോ. എന്നാൽ,  അങ്ങനെയൊന്ന് സാധ്യമാണോ, ഭൂതകാലത്തിന് മാറ്റം വരുത്തി ഭാവി സുരക്ഷിതമാക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചൊക്കെ തന്നെയാണ് പ്രീഡെസ്റ്റിനേഷൻ ചർച്ച ചെയ്യുന്നത്. അഥവാ പ്രീഡെസ്റ്റിനേഷൻ പാരഡോക്സിനെക്കുറിച്ച്. എന്താണ് പ്രീഡെസ്റ്റിനേഷൻ പാരഡോക്സ്?

ടൈം ട്രാവലിംഗിന് ഇടയിലുള്ള ഒരു സംഭവം മറ്റൊരു സംഭവത്തിന് കാരണമാവുന്നതിനെയാണ് പ്രീഡെസ്റ്റിനേഷൻ പാരഡോക്സ് എന്ന് പറയുന്നത്. അഥവാ, ടൈം ട്രാവൽ ചെയ്തു മാറ്റം വരുത്തിയ ഒരു സംഭവമായിരിക്കും പിന്നീടുള്ള സംഭവ വികാസ
ങ്ങൾക്ക് കാരണമാവുന്നത്. സ്‌പെയ്‌സ് ടൈമിൽ ഇതുപോലെയുള്ള സംഭവങ്ങളുടെ പഴുതുകൾ ഉണ്ടെന്നാണ് പല തിയറികളിലും പറയുന്നത്. പക്ഷേ, ആദ്യം സംഭവിച്ചത് ഏതായിരുന്നെന്ന് ഒരിക്കലും കണ്ടുപിടിക്കാനും കഴിയില്ല. എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിങ്ങനെ റീസൈക്കിൾ ചെയ്തു പോവുന്നു. ഇതേ പ്രീഡെസ്റ്റിനേഷൻ പാരഡോക്സിനെ തന്നെയാണ് നെറ്റ്ഫ്ലിക്സിന്റെ ഡാർക്ക് സീരീസിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.


■ ഇനി പ്രീഡെസ്റ്റിനേഷൻ എന്ന സിനിമയുടെ ഊരാക്കുടുക്കുകളിലേക്ക്. പ്രീഡെസ്റ്റിനേഷന്റെ പ്ലോട്ട് എക്സ്പ്ലനേഷൻ. സ്പോയ്ലറുകൾ പിറകേ വരുന്നുണ്ട്. പ്രീഡെസ്റ്റിനേഷൻ കാണാത്തവർ തുടർന്ന് കാണാതിരിക്കുക.

ജോൺ, ബാർ വെയ്റ്റർ, ജെയ്ൻ, ഫിസിൽ ബോംബർ എന്നിങ്ങനെ പ്രീഡെസ്റ്റിനേഷനിലെ നാല് കഥാപാത്രങ്ങളും ഒരാൾ തന്നെയാണ് എന്നതാണ് പ്രേക്ഷകരെ ഇത്രമാത്രം കൺഫ്യൂഷൻ ആക്കുന്നത്. വ്യത്യസ്ത സമയങ്ങളിൽ നിന്നും വന്ന ഒരേ വ്യക്തിയാണ് ഈ നാല് കാഥാപാത്രങ്ങളും. സിനിമയുടെ തുടക്കം ഒരു തൊപ്പിയും കോട്ടും ധരിച്ച ഒരു യുവാവ് ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതായിരുന്നു. പക്ഷേ, ബോംബ് നിർവീര്യമാവുന്നതിനു മുൻപ് തന്നെ മറ്റൊരാൾ വന്ന് ഇയാളെ വെടിവെച്ച് പെട്ടെന്ന് തന്നെ അപ്രത്യക്ഷ്യമാവുകയാണ്. ബോംബ് പൊട്ടിയത് കാരണമായി മുഖത്ത് മാരക പൊള്ളലേൽക്കുന്ന തൊപ്പിയും കോട്ടുമിട്ട ആളെ വേറൊരാൾ വന്ന് അടുത്തുള്ള ഒരു വയലിൻ പെട്ടിയെടുക്കാൻ സഹായിക്കുന്നു. വയലിൻ പെട്ടിക്കുള്ളിലെ ടൈം മെഷീൻ ഉപയോഗിച്ച് കോട്ടിട്ടയാൾ മറ്റൊരു സമയത്തേക്ക് അപ്രത്യക്ഷമാവുന്നു. വ്യത്യസ്ത സമയങ്ങളിൽ നിന്നുള്ള മൂന്ന് കഥാപാത്രങ്ങളും ഒന്നിക്കുന്ന രംഗമായിരുന്നു ഇത്. ഇതിൽ കോട്ടും തൊപ്പിയുമിട്ട ആളാണ്‌ ജോൺ. ജോണിനെ വെടി വെച്ചിടുന്നത് ഫിസിൽ ബോംബറാണ്. അവസാനം മുഖത്ത് മാരകമായി പൊള്ളലേറ്റ ജോണിനെ സഹായിക്കാനെത്തുന്നത് ബാർ വെയ്‌റ്ററും.


■ സ്ത്രീയായിരുന്ന ജെയ്ൻ എങ്ങനെ ജോണും ബാർ വെയ്‌റ്ററും അവസാനം ഫിസിൽ ബോംബറുമായി..?

ജെയ്‌നിനെ ചതിച്ച യുവാവിനെ തേടിയാണ് ജോണും ബാർ വെയ്‌റ്ററും ഭൂതകാലത്തിലേക്ക് എത്തുന്നത്. പക്ഷേ, അവിടെ വെച്ച് ജെയ്‌നുമായി കൂട്ടിമുട്ടുന്നത് യഥാർത്ഥത്തിൽ ജെയ്‌നിനെ ചതിച്ചവനെ തിരഞ്ഞു ചെന്ന ജോൺ തന്നെയായിരുന്നു. അങ്ങനെ ജെയ്ൻ, തന്റെ തന്നെ ഭാവി കാലത്തിലുള്ള ജോണുമായി പ്രണയത്തിലാവുന്നു. ജോൺ ജെയ്‌നിന്റെ കൂടെ ഒരുമിച്ചു ജീവിക്കുന്നതിനിടയിൽ വേറെ മിഷനുമായി മറ്റു സമയങ്ങളിലേക്ക് പോയിരുന്ന ബാർ വെയ്റ്റർ തിരിച്ചു വരുന്നു. അയാൾ സൂചന നൽകുന്നതോടെയാണ് ജോൺ ജെയ്‌നെ ഉപേക്ഷിച്ച് അപ്രത്യക്ഷമാവുന്നത്. ജോൺ പുറപ്പെട്ടു പോയ ശേഷം ജെയ്ൻ ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നു. പക്ഷേ, ജെയ്‌നിന്റെ കുഞ്ഞിനെ ഹോസ്പിറ്റലിൽ നിന്നും കാണാതാവുകയാണ്. യഥാർത്ഥത്തിൽ കുഞ്ഞിനെ മോഷ്ടിക്കുന്നത് ഭാവിയിൽ നിന്നും വന്ന ബാർ വെയ്റ്ററായിരുന്നു. അയാൾ കുഞ്ഞിനെ ടൈം ട്രാവൽ മെഷീൻ ഉപയോഗിച്ച് 1945ലേക്ക് കൊണ്ടുപോയി അവിടെയൊരു അനാഥാലയത്തിൽ ഉപേക്ഷിക്കുന്നു. അഥവാ ജെയ്‌നിന്റെ കുഞ്ഞ് തന്നെയാണ് യഥാർത്ഥത്തിൽ ജെയ്ൻ. ഇതാണ് ഇവിടത്തെ പ്രീഡെസ്റ്റിനേഷൻ പാരഡോക്സ്. രണ്ട് ലിംഗങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്ന ജെയ്ന് പ്രസവത്തിന് ശേഷം സ്ത്രീ ലിംഗം ഉപേക്ഷിച്ച് പൂർണ്ണമായും പുരുഷനാവേണ്ടി വരുന്നു. അങ്ങനെ ജെയ്ൻ ജോണായി മാറുന്നു. രണ്ട് ലിംഗത്തിന്റെയും സാന്നിധ്യത്തിനുള്ള കാരണം ഭാവി കാലത്തെ പുരുഷനായ ജോണും ഭൂതകാലത്തെ സ്ത്രീയായ ജെയ്‌നുമാണെന്ന് മനസ്സിലായല്ലോ.?
ഇനി സിനിമയുടെ തുടക്കത്തിലേക്ക് വരാം. മുഖത്ത് മാരകമായി പൊള്ളലേറ്റ് ടൈം ട്രാവൽ മെഷീൻ ഉപയോഗിച്ച് അപ്രത്യക്ഷമാകുന്ന ജോൺ എത്തുന്നത് 1992ലാണ്. അവിടെ വെച്ച് ജോണിന്റെ മുഖം പൂർണ്ണമായും മാറ്റി വെക്കുന്നു. അങ്ങനെ ജോൺ ബാർ വെയ്റ്ററാവുന്നു.


പ്രീഡെസ്റ്റിനേഷൻ എൻഡിങ് എക്സ്പ്ലനേഷൻ. ആരാണ് ഫിസിൽ ബോംബർ.? ജോൺ എങ്ങനെ ഫിസിൽ ബോംബറായി.?

ജെയ്‌നിന്റെ അടുത്ത് നിന്നും ജോണിനെയും കൊണ്ട് ബാർ വെയ്റ്റർ പോകുന്നത് 1985ലേക്കാണ്. അവിടെ വെച്ച് ടെമ്പറൽ ഏജൻസിയുടെ തലവനായ മി.  റോബർട്സണെ ജോണിന് പരിചയപ്പെടുത്തി ബാർ വെയ്റ്റർ വിരമിക്കാൻ വേണ്ടി 1975ലേക്ക് പോവുന്നു. പക്ഷേ, 1975ലെത്തുന്ന ബാർ വെയ്റ്റർക്ക് തന്റെ ടൈം മെഷീൻ നിർത്തി വെക്കാൻ സാധിക്കുന്നില്ല. 1975ൽ ന്യൂയോർക്ക് നഗരത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ബോംബ് സ്ഫോടനം നടന്നിരുന്നു. മി. റോബർട്സൺ നൽകിയ സൂചനകൾ പ്രകാരം ഫിസിൽ ബോംബർ എവിടെയുണ്ടെന്ന് മനസ്സിലാക്കുന്ന ബാർ വെയ്റ്റർ അയാളെ അവിടെ ചെന്ന് വകവരുത്തുന്നു. പക്ഷേ, താൻ പിന്തുടർന്ന് കൊലപ്പെടുത്തിയ കൊടുംക്രിമിനൽ തന്റെ തന്നെ ഭാവിയാണെന്ന് മനസ്സിലാക്കുന്ന ബാർ വെയ്റ്ററുടെ മാനസിക നില തെറ്റുകയായിരുന്നു. മാത്രവുമല്ല, നിർത്തി വെക്കാൻ കഴിയാത്ത ടൈം മെഷീൻ അയാൾ തുടരെ ഉപയോഗിച്ചും കാണണം. വ്യത്യസ്ത സമയങ്ങളിലേക്കുള്ള തുടരെയുള്ള യാത്രകളും അയാളുടെ മനസ്സിനെ ബാധിച്ചിരുന്നിരിക്കണം. അങ്ങനെ  മാനസിക നില തെറ്റിയ ബാർ വെയ്റ്റർ ഫിസിൽ ബോംബർ ആയിത്തീരുകയാണ്. ഇതാണ് സിനിമയുടെ ഉപസംഹാരം.


                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...