Unforgiven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഭൂതകാലത്തിൽ ഡോണായിരുന്ന നായകൻ വർത്തമാനകാലത്ത് അതെല്ലാം വിട്ട് പാവത്താനായി ജീവിക്കുന്ന തരത്തിലുള്ള കഥയുമായി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. ഒരു പ്രതിസന്ധി സമയത്ത് വീണ്ടും തിരിച്ചു ഡോണായി തന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു നടക്കുന്ന നായകനെയാണ് ഇത്തരം സിനിമകളെല്ലാം കാണിച്ചിട്ടുള്ളത്. രജനികാന്തിന്റെ ബാഷയായാലും മമ്മൂക്കയുടെ രാജാധിരാജയായാലും ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഇതേ തീം തന്നെയാണ്. പക്ഷേ, ഈയൊരു തീമിലെ ആദ്യത്തെ സിനിമ ഏതായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഇതുവരെ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എങ്കിലും ഈ തീമിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ അൺഫോർഗിവെൻ എന്ന ഈ ഹോളിവുഡ് സിനിമയാണ്. ക്ലിന്റ് തന്റെ ഗോഡ്ഫാദർമാരും മെന്റർമാരുമായ സെർജിയോ ലിയോണിക്കും ഡോൺ സീഗലിനുമൊക്കെ ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് 1992ൽ വെസ്റ്റേൺ ജോണറിനെ തിരിച്ചുകൊണ്ടുവന്ന മനോഹര സിനിമയായിരുന്നു അൺഫോർഗിവെൻ. വില്ലനിൽ മോഹൻലാൽ ലേഡി മാക്ബത്തിനെ ഉദ്ധരിച്ച് പറഞ്ഞ "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതിനേക്കാൾ അസ്വാഭാവികമായി ഈ ലോകത്ത് മറ്റൊന്നുമില്ല" എന്ന വാക്യം