ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Unforgiven


Unforgiven » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഭൂതകാലത്തിൽ ഡോണായിരുന്ന നായകൻ വർത്തമാനകാലത്ത് അതെല്ലാം വിട്ട് പാവത്താനായി ജീവിക്കുന്ന തരത്തിലുള്ള കഥയുമായി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. ഒരു പ്രതിസന്ധി സമയത്ത് വീണ്ടും തിരിച്ചു ഡോണായി തന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു നടക്കുന്ന നായകനെയാണ് ഇത്തരം സിനിമകളെല്ലാം കാണിച്ചിട്ടുള്ളത്. രജനികാന്തിന്റെ ബാഷയായാലും മമ്മൂക്കയുടെ  രാജാധിരാജയായാലും ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഇതേ തീം തന്നെയാണ്. പക്ഷേ, ഈയൊരു തീമിലെ ആദ്യത്തെ സിനിമ ഏതായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഇതുവരെ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എങ്കിലും ഈ തീമിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ അൺഫോർഗിവെൻ എന്ന ഈ ഹോളിവുഡ് സിനിമയാണ്. ക്ലിന്റ് തന്റെ ഗോഡ്ഫാദർമാരും മെന്റർമാരുമായ സെർജിയോ ലിയോണിക്കും ഡോൺ സീഗലിനുമൊക്കെ ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് 1992ൽ വെസ്റ്റേൺ ജോണറിനെ തിരിച്ചുകൊണ്ടുവന്ന മനോഹര സിനിമയായിരുന്നു അൺഫോർഗിവെൻ. വില്ലനിൽ മോഹൻലാൽ ലേഡി മാക്ബത്തിനെ ഉദ്ധരിച്ച് പറഞ്ഞ "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതിനേക്കാൾ അസ്വാഭാവികമായി ഈ ലോകത്ത് മറ്റൊന്നുമില്ല" എന്ന വാക്യം ഈ ചിത്രത്തിലും പ്രസക്തമാണ്.


■ ഡേവിഡ് വെബ് പീപ്പിൾസ് തിരക്കഥ രചിച്ചിരിക്കുന്ന വെസ്റ്റേൺ ജോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നായകനായ ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നെയാണ്. ജാക്ക് എൻ.ഗ്രീനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുണ്ടായിരുന്ന ഒരേ ഫ്രെയിം എന്തുമനോഹരമായിട്ടായിരുന്നു ജാക്ക് ചിത്രീകരിച്ചിരിക്കുന്നത്. ലെന്നി നീഹോസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സെർജിയോ ലിയോണിയുടെയും ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെയും പ്രശസ്ത ഡോളർ ട്രയോളജിയിൽ എന്യോ മോറിക്കോണി എന്ന ഇതിഹാസ സംഗീതജ്ഞൻ അനശ്വരമാക്കിയ പശ്ചാത്തല സംഗീതത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലെന്നിയുടെ പശ്ചാത്തല സംഗീതവും. ജോയൽ കോക്‌സാണ് ചിത്രസംയോജകൻ.


■ ക്രൂരനായ ഒരു കള്ളനും കൊലപാതകിയുമായിരുന്നു വില്ല്യം മുന്നി അയാളുടെ ഭൂതകാലത്ത്. വിവാഹ ശേഷം കൊലപാതകവും മദ്യപാനവുമെല്ലാം ഉപേക്ഷിച്ച് തന്റെ  രണ്ടുമക്കളോടൊപ്പം കൃഷിപ്പണി ചെയ്തു ജീവിക്കുകയാണ് അയാൾ. ഭാര്യ മരിച്ചിട്ട് വർഷങ്ങളായിട്ടും  അവൾക്ക് കൊടുത്ത വാക്ക് അയാൾ പാലിച്ചു. വില്ല്യം മുന്നിയെന്ന മൃഗത്തെ മാറ്റിയെടുത്ത് മനുഷ്യനാക്കിയത് അവളായിരുന്നു. പക്ഷേ ഒരു ദിവസം സ്‌കോഫീൽഡ്  കിഡ് എന്നൊരു യുവാവ് അയാളെ തേടിയെത്തുന്നു,  അയാൾക്ക് നിരസിക്കാൻ കഴിയാത്തൊരു വാഗ്ദാനവുമായി. ഡെലിലാഹ് എന്നൊരു യുവതിയെ ക്രൂരമായി ചിത്രവധം ചെയ്തുകളഞ്ഞ രണ്ടു യുവാക്കളെ (ക്വിക്ക് മൈക്ക്, ഡേവി ബോയ്) കൊല്ലാനായി അവളുടെ കൂട്ടുകാരികൾ കൊടുത്ത ക്വട്ടേഷനുമായിട്ടായിരുന്നു സ്‌കോഫീൽഡ് മുന്നിയെ കാണാനെത്തിയത്. വലിയൊരു തുകയായിരുന്നു ഇതിനായി അവർ വാഗ്ദാനം ചെയ്തിരുന്നത് എന്നതാണ് സ്‌കോഫീൽഡിനെ മോഹിപ്പിച്ചത്. പക്ഷേ, സ്ഥലത്തെ ശക്തരായ ഗുണ്ടകളിൽ പ്രധാനിമാരായിരുന്ന ആ രണ്ട് യുവാക്കളെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുക സ്‌കോഫീൽഡിന് അസാധ്യമായിരുന്നത് കൊണ്ടായിരുന്നു അയാൾ മുന്നിയുടെ സഹായം അഭ്യർത്ഥിച്ചത്. ഉടമസ്ഥന് രണ്ടുയുവാക്കളും നഷ്ടപരിഹാരം നൽകുക എന്ന ഷെറീഫ്, ലിറ്റിൽ ബില്ലിന്റെ വിധിയിൽ അതൃപ്തരായ യുവതികൾ സ്ട്രോബെറി ആലീസിന്റെ നേതൃത്വത്തിൽ രണ്ടുയുവാക്കളെയും കൊല്ലുന്നവർക്ക് ആയിരം ഡോളർ ഇനാം വാഗ്ദാനം ചെയ്യുകയായിരുന്നു. പണത്തിന് ആവശ്യക്കാരനായിരുന്ന മുന്നി തന്റെ ആത്മാർത്ഥ സുഹൃത്ത്, നെഡ് ലോഗന്റെയും സ്‌കോഫീൽഡിന്റെയുമൊപ്പം കൃത്യം നടത്താൻ പുറപ്പെടുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ഡേവിഡ് മുന്നിയെന്ന നായകവേഷം ചെയ്തിരിക്കുന്നത് ക്ലിന്റ് ഈസ്റ്റ്‌വുഡാണ്. ഭാര്യയുടെ വിരഹ വേദനയിലും ഭൂതകാലത്ത് ചെയ്തുകൂട്ടിയ കൊടുംപാപങ്ങളുടെ ഭാരവും പേറി വിഷാദനായിരുന്ന വില്ല്യം മുന്നിയെ ക്ലിന്റ് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടത് ഷെറീഫ് ലിറ്റിൽ ബിൽ ഡാഗട്ടിനെ അവതരിപ്പിച്ച ജിനി ഹാക്ക്മാന്റെ പ്രകടനമാണ്‌. ഒരുപക്ഷേ നായകനൊപ്പം നിൽക്കുന്ന തരത്തിലുള്ളതായിരുന്നു ജിനിയുടെ വില്ലൻ വേഷം. മുന്നിയുടെ ഉറ്റസുഹൃത്ത് നെഡ് ലോഗനെ അവതരിപ്പിച്ച ഹോളിവുഡിലെ നിത്യഹരിത വയസ്സൻ മോർഗൻ ഫ്രീമാനും അസാധ്യ പ്രകടനമായിരുന്നു നടത്തിയത്. സ്‌കോഫീൽഡ് കിഡ് എന്ന യുവാവായി ജെയിംസ് വൂൾവേറ്റും ഡെലീലയായി അന്ന ലെവിനുമാണ് അഭിനയിച്ചിരിക്കുന്നത്. റിച്ചാർഡ് ഹാരിസ് (ഇംഗ്ലീഷ് ബോബ്), ഫ്രാൻസിസ് ഫിഷർ (സ്ട്രോബെറി ആലീസ്), ആന്തണി ജെയിംസ് (സ്‌കിന്നി ഡബോയ്സ്‌), ലിസ റിപ്പോ മാർട്ടൽ (ഫെയ്ത്), ഷെയ്ൻ മെയർ (വില്ല്യം മുന്നി ജൂനിയർ), താര ഫ്രെഡറിക് (ലിറ്റിൽ സു),  ഡേവിഡ് മുസ്സി (ക്വിക്ക് മൈക്ക്), റോബ് കാംപെൽ (ഡേവി ബണ്ടിങ്), ബെവേർലി എലിയട്ട് (സിൽക്കി), സോൾ റുബിനെക് (W.W.ബെശാമ്പ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..

📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രത്തിനടക്കം നാല് ഓസ്കാറുകളാണ് അൺഫോർഗിവെൻ സ്വന്തമാക്കിയത്. മികച്ച സംവിധായകൻ (ക്ലിന്റ് ഈസ്റ്റ്‌വുഡ്), മികച്ച സഹനടൻ (ജിനി ഹാക്ക്മാൻ), മികച്ച ചിത്രസംയോജനം (ജോയൽ കോക്സ്) എന്നിവയാണ് മറ്റ്‌ മൂന്ന് ഓസ്കാറുകൾ. ക്ലിന്റ് ഈസ്റ്റ്‌വുഡിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നുവെങ്കിലും "സെന്റ് ഓഫ് ഏ വുമൺ" എന്ന ചിത്രത്തിലെ അഭിനയത്തിന് 'അൽ പാസിനോ'യാണ് ആ വർഷത്തെ ഓസ്കാർ കൊണ്ടുപോയത്. കൂടാതെ മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദം, മികച്ച കലാസംവിധാനം എന്നിവയ്ക്കും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിരുന്നു. വെസ്റ്റേൺ ജോണറിലുള്ള തന്റെ അവസാനത്തെ സിനിമയായിരിക്കും അൺഫോർഗിവൻ എന്ന് അന്ന് ക്ലിന്റ് പറഞ്ഞിരുന്നു.




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...