ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lion


Lion » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ജിപിഎസും ഗൂഗിൾ മാപ്പും വന്നതോടെ കവലയിലും വഴിയിലും ആളുകളെ തടഞ്ഞു നിർത്തി വഴി ചോദിച്ചു മനസ്സിലാക്കിയിരുന്ന പഴയ ഫാഷനൊക്കെ ഒരുപാട് കുറഞ്ഞു. അല്ലെങ്കിലും സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ തന്നെ മടിയാണ്. ഓൺലൈനിൽ കട്ട ചങ്കുകളായ പലരും നേരിൽ കണ്ടാൽ ഏഹേ. ഗൂഗിൾ മാപ്പ് കാരണം എപ്പോഴെങ്കിലും നിങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എനിക്ക് കിട്ടിയിട്ടുണ്ട്. അതും പുലർച്ചെ മൂന്ന് മണിക്ക് വാഗമൺ മലനിരകളിലെ കൊടുംകാടിനുള്ളിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം. ഹൊറർ സിനിമകളിൽ ക്ലീഷേ ആയിട്ട് പേടിപ്പിക്കാനായി കമ്പിളിയും പുതച്ച്, വടിയും കുത്തി വരുന്ന അതേ വൃദ്ധനായിരുന്നു അന്ന് ഞങ്ങളെ സഹായിച്ചത്. അന്ന് ഒരു സുഹൃത്ത് പ്രാകിയ പ്രാക്കിൽ അടിച്ചു പോയതാണ് എന്റെ ജിപിഎസും ഗൂഗിൾ മാപ്പും. പിന്നീട് ഫോൺ തന്നെ മാറ്റേണ്ടി വന്നു. ഗൂഗിൾ മാപ്പിന്റെയും ജിപിഎസിന്റേയും നെഗറ്റീവ് സൈഡ്സ് മാത്രം പറഞ്ഞാൽ പോരല്ലോ, പോസിറ്റീവും വേണമല്ലോ. 1997ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും കാണാതായ നാല്പതുകാരന്റെ മൃതദേഹം 22 വർഷങ്ങൾക്ക് ശേഷം, അതായത് ഈ വർഷം, ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാറിനുള്ളിൽ വെച്ച്  ഗൂഗിൾ മാപ്പ് കണ്ടെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതുപോലെ ഗൂഗിൾ മാപ്പിന്റെ തന്നെ മറ്റൊരു വേർഷനായ ഗൂഗിൾ എർത് ഉപയോഗിച്ച് തന്റെ ഭൂതകാലം തിരിച്ചു പിടിച്ച ഒരു ഇന്ത്യൻ യുവാവിന്റെ അതിസാഹസിക കഥയാണ് ലയൺ എന്ന ഈ സിനിമ പറയുന്നത്.


■ ഗാരത് ഡേവീസ് സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ അഡ്വെഞ്ചർ ഡ്രാമാ ഓസ്‌ട്രേലിയൻ ചിത്രമാണ് ലയൺ. ഇന്ത്യയുടെ തന്നെ അഭിമാനമായ സ്ലംഡോഗ് മില്ല്യണയർ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ വെഞ്ചർ ആയിരുന്നുവെങ്കിൽ ഇതൊരു ഇന്ത്യൻ-ഓസ്‌ട്രേലിയൻ വെഞ്ചർ സിനിമയാണ്. സരൂ ബ്രീർലിയുടെ A Long Way Home എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ലൂക്ക് ഡേവീസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രെയ്ഗ് ഫ്രേസർ ഛായാഗ്രഹണവും അലെക്‌സാണ്ടറെ ഡെ ഫ്രാൻസെഷി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഹോഷ്‌കയും ഡസ്റ്റിൻ ഓഹല്ലോരാനും ചേർന്നാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇടയ്ക്ക് നമ്മുടെ രോമാഞ്ചമുണർത്താനായി മനഃപൂർവ്വം കാതലനിൽ എആർ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന ഊർവസീ എന്ന പാട്ടും ആ രംഗവും പശ്ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ 1986ൽ മധ്യപ്രദേശിലെ ഗണ്ട്‌വ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ തന്റെ മൂത്ത സഹോദരനും ഇളയ സഹോദരിക്കും അമ്മയ്ക്കുമൊപ്പം പരമദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന ഒരു അഞ്ച് വയസ്സുകാരൻ ബാലനായിരുന്നു സരൂ. പാറ ചുമന്നും മറ്റു ഭാരിച്ച ജോലികൾ ചെയ്തുമായിരുന്നു അവരുടെ അമ്മ അവരെ വളർത്തിയിരുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ ഗുഡ്ഡുവിനൊപ്പം സരൂവും ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിച്ചു പോന്നു.  ഒരു ദിവസം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി പോവുകയായിരുന്ന ഗുഡ്ഡുവിന്റെ കൂടെ അഞ്ചുവയസ്സുകാരനായ സരൂവും കൂടി. പക്ഷേ, സ്റ്റേഷനിൽ എത്തുമ്പോഴേക്കും ഉറക്കത്തിലേക്ക് വീണ സരൂവിനെ ഗുഡ്ഡു ഒരുപാട് തവണ വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും അവൻ ഉണർന്നില്ല. അവസാനം, താൻ തിരിച്ചു വരുമ്പോഴും അവിടെ തന്നെ കാണണമെന്ന ഉറപ്പ് വാങ്ങി ഗുഡ്ഡു സരൂവിനെ റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ കിടത്തി യാത്രയായി. ഉറക്കമുണർന്ന സരൂ ഏറെ വൈകിയിട്ടും ഗുഡ്ഡു വരുന്നത് കാണാതെ വെപ്രാളത്തിലായി. അടുത്ത് സ്റ്റേഷനിൽ എത്തിച്ചേർന്ന ഒരു ട്രെയിനിലെ ഒരു ഒഴിഞ്ഞ ബോഗിക്കുള്ളിലേക്ക് ഗുഡ്ഡുവുണ്ടാകും എന്ന പ്രതീക്ഷയിൽ അവൻ കയറി. പക്ഷേ, ഗുഡ്ഡുവിനെ അവൻ അതിനുള്ളിൽ കണ്ടില്ല. ഗുഡ്ഡു വന്നേക്കുമെന്ന പ്രതീക്ഷയിൽ ആ ബോഗിക്കുള്ളിൽ ഏകനായി കാത്തിരുന്ന സരൂ പക്ഷേ, വീണ്ടും ഉറങ്ങിപ്പോയിരുന്നു. അങ്ങനെ ഉറക്കത്തിലായ ആ അഞ്ചുവയസ്സുകാരനെയും കൊണ്ട് ആ ട്രെയിൻ 1500റോളം കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ കൗമാരക്കാരൻ ജമാൽ മാലിക്കായി അരങ്ങേറി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ദേവ് പട്ടേലാണ് സരൂ ബ്രീർലിയുടെ യൗവ്വനം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അഞ്ചുവയസ്സുകാരനായ സരൂവിനെ അവതരിപ്പിച്ച സണ്ണി പവാർ എന്ന കൊച്ചുകുട്ടിയാണ് ശരിക്കും വിസ്മയിപ്പിച്ചത്. സരൂവിന്റെ വളർത്തമ്മയായ സ്യൂ ബ്രീർലി എന്ന ഓസ്‌ട്രേലിയൻ വനിതയായി അഭിനയിച്ച നിക്കോൾ നിക്കോൾ കിഡ്മാനും മികച്ച പ്രകടനമായിരുന്നു നടത്തിയത്. സരൂവിന്റെ യഥാർത്ഥ അമ്മ, കമല മുൻഷിയുടെ വേഷമവതരിപ്പിച്ച പ്രിയങ്ക ബോസിന്റെ പ്രകടനവും ഗംഭീരമായിരുന്നു. ഗുഡ്ഡുവായി അഭിനയിച്ച അഭിഷേക് ഭരത്തേയും പ്രശംസയർഹിക്കുന്നു. ലയനിലെ നായികയായ ലൂസിയെ അവതരിപ്പിച്ചിരിക്കുന്നത് റൂണി മാരയാണ്. ഇടയ്ക്ക് ഇന്ത്യയുടെ സംഭാവനകളായി നവാസുദ്ദീൻ സിദ്ദീഖിയും (രാമ) തനിഷ്താ ചാറ്റർജിയുമൊക്കെ (നൂർ) ചെറിയ വേഷങ്ങളിൽ വന്നുപോവുന്നുണ്ട്. ഡേവിഡ് വെൻഹാം (ജോൺ ബ്രീർലി, വളർത്തച്ഛൻ), ഡിവിയൻ ലഡ്‌വ (മന്റോഷ് ബ്രീർലി), ദീപ്തി നവാൽ (സരോജ് സൂദ്), റിഥി സെൻ, റീത്ത ബോയ് (അമിത), പല്ലവി ഷർദ (പ്രമ), സച്ചിൻ ജോബ് (ഭരത്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സഹനടൻ (ദേവ് പട്ടേൽ), മികച്ച സഹനടി (നിക്കോൾ കിഡ്മാൻ), മികച്ച അഡാപ്റ്റഡ് തിരക്കഥ (ലൂക്ക് ഡേവീസ്), മികച്ച ഛായാഗ്രാഹകൻ (ഗ്രെയ്ഗ് ഫ്രേസർ), മികച്ച സംഗീതം (ഡസ്റ്റിൻ ഓഹല്ലോരൻ, ഹോഷ്ക്ക) എന്നിങ്ങനെ ആറു ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമായിരുന്നു ലയൺ. A Long Way Homeന്റെ രചയിതാവായ സരൂ ബ്രീർലിയുടെ യഥാർത്ഥ ജീവിത കഥ തന്നെയായിരുന്നു ലയൺ. 1986ൽ മധ്യപ്രദേശിലെ ഗണ്ട്വ ജില്ലയിലെ ഒരു ഉൾഗ്രാമമായിരുന്ന ഗണേഷ് തലായിയിൽ നിന്നും തന്റെ ജ്യേഷ്ഠൻ ഗുഡ്ഡുവിനൊപ്പം എഴുപത് കിലോമീറ്റർ അകലെയുള്ള ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിലെത്തിയ അഞ്ചുവയസുകാരൻ സരൂ, അവിടെ നിന്നാണ് ഒരു ആളൊഴിഞ്ഞ റെയിൽ ബോഗിയിൽ കയറി 1500 കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷനിലെത്തിയത്. അങ്ങനെ കൽക്കത്ത നഗരവീഥികളിലൂടെ അലഞ്ഞു തിരിഞ്ഞുനടന്ന അവൻ അവസാനം സർക്കാരിന്റെ ഒരു അനാഥ മന്ദിരത്തിലെത്തി. പിന്നീട് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള ബ്രീർലി ദമ്പതികൾ സരൂവിനെ ദത്തെടുക്കുകയായിരുന്നു. ഒരു അസാധാരണ ജീവിത കഥ.




8/10 . IMDb
85% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs