The Human Centipede Trilogy » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകത്തിലെ ഏറ്റവും ഡിസ്ഗസ്റ്റിങ് അല്ലെങ്കിൽ ഡിസ്റ്റർബിങ് മൂവീസ് ഏതാണെന്നു ചോദിക്കുമ്പോൾ അതിൽ ഏറ്റവും മുൻപിൽ തന്നെ വരുന്ന ഫിലിം ട്രിലോജി, ദി ഹ്യൂമൻ സെന്റിപ്പീഡ്. 100% മെഡിക്കലി അക്യുറേറ്റ് എന്ന ടാഗ് ലൈനോടെ ബോഡി ഹൊറർ ജോണറിൽ വന്ന് പ്രേക്ഷകരിൽ അറപ്പും വെറുപ്പും ഉളവാക്കിക്കൊണ്ട് കൾട്ട് സ്റ്റാറ്റസ് നേടിയെടുത്ത ദിമോസ്റ്റ് ഡിസ്റ്റർബിങ് ഫിലിംസ് കാറ്റഗറിയിൽ വൺ ഓഫ് ദി ഫൈവ് പൊസിഷനിൽ നിൽക്കുന്ന സിനിമ. കാസ്റ്റിങ് സെഷനു വന്ന പല അഭിനേതാക്കളും ഡയറക്ടറുടെ മിനിമൽ ഡ്രോയിങ് കണ്ട് അറപ്പുതോന്നി മുറി വിട്ടോടിപ്പോയ സിനിമ. ദി ഹ്യൂമൻ സെന്റിപ്പീഡിന്റെ രണ്ടാം ഭാഗം ബ്രിട്ടണിലും ഓസ്‌ട്രേലിയിലും കൂടാതെ ന്യൂസിലാന്റിലും നിരോധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരിൽ അത്യന്തം അറപ്പും വെറുപ്പും ഭീകരതയും ജനിപ്പിക്കുന്ന ദാറ്റ് ടെറിഫിക്ക് സെക്കന്റ് പാർട്ട് അതുകൊണ്ട് തന്നെ മറ്റു രണ്ട് പാർട്ടുകളിൽ നിന്നും വ്യത്യസ്തമായി ബ്ലാക്ക് & വൈറ്റിലാണ് ഭൂരിഭാഗം പ്രേക്ഷകർക്കും കാണാൻ സാധിക്കൂ. കളറിലാണ് ചിത്രീകരിച്ചതെങ്കിലും വൈ ദേ ഷോഡ് ഇറ്റ് ഇൻ ബ്ലാക്ക് & വൈറ്റ് എന്ന് ചോദിച്ചാൽ അതിനുത്തരം "ജസ്റ്റ് എക്സ്പീരിയൻസ് ഇറ്റ്" എന്ന് മാത്രമേ പറയാൻ കഴിയൂ. എങ്കിലും 2015-ലിറങ്ങിയ ബ്ലൂറേ വേർഷനിൽ 88 മിനിറ്റുള്ള കളർ വേർഷനും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, അൺകട്ട് വേർഷൻ 91 മിനിറ്റാണ്. ഫസ്റ്റ് സീക്വൻസിൽ ഡോക്ടർ ഹെയ്റ്റർ ഹ്യൂമൻ സെന്റിപ്പീഡിന്റെ മധ്യഭാഗത്തെ വിശേഷിപ്പിച്ചത് ദി മോസ്റ്റ് പെയിൻഫുൾ പൊസിഷൻ എന്നായിരുന്നു. ദി ഹ്യൂമൻ സെന്റിപ്പീഡ് ട്രിലോജിയിലെ ദി മോസ്റ്റ് പെയിൻഫുൾ പാർട്ട് ഏതെന്ന ചോദ്യത്തിന്റെ ഉത്തരവും ദി മിഡിൽ പാർട്ട് എന്ന് തന്നെയാകുന്നത് യാദൃശ്ചികമാകാൻ തരമില്ല. ഒരു സംശയവും വേണ്ട ഈ സിനിമയുടെ ഏറ്റവും ആദ്യത്തെ ഇൻസ്പിരേഷൻ പിയറി പാസോലിനിയുടെ ദി മോസ്റ്റ് നോട്ടോറിയസ് ഫിലിം, സാലോ തന്നെയാണ്.
■ ബാലപീഡകരെ എങ്ങനെ ശിക്ഷിക്കണം എന്നതിനെക്കുറിച്ച് ഡയറക്ടർ ടോം സിക്സ് നടത്തിയ ഒരു പരാമർശത്തിൽ നിന്നുമാണ് ദി ഹ്യൂമൻ സെന്റിപ്പീഡ് എന്ന സിനിമ ഉണ്ടാകുന്നത്. എങ്കിലും രണ്ടാംലോക മഹായുദ്ധ കാലത്ത് നാസി ജർമ്മൻ കോൺസെൻട്രേഷൻ ക്യാമ്പായിരുന്ന ഓഷ്വിച്ച്സിൽ വെച്ച് തടവുകാരെ വെച്ച് മെഡിക്കൽ എക്സ്പെരിമെൻറ്സ് നടത്തി കുപ്രസിദ്ധനായിരുന്ന നാസി ഓഫീസർ ജോസഫ് മെങ്ങുലായിൽ നിന്നും ഭാഗികമായുള്ള പ്രചോദനം ഫസ്റ്റ് സീക്വൻസിനുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. വില്ലനായ ഡോക്ടർ ഹെയ്റ്ററുടെ ഫസ്റ്റ് നെയിം ജോസഫ് എന്ന് തന്നെയായത് യാദൃശ്ചികമേയല്ല. ഹെയ്റ്റർ മറ്റു രണ്ട് കുപ്രസിദ്ധ നാസി ഓഫീസർമാരായിരുന്ന ഫെറ്ററുടെയും റിറ്ററുടേയും റെഫറൻസും. സെക്കന്റ് പാർട്ടിന് പ്രചോദനം "ഫസ്റ്റ് പാർട്ട് കണ്ട ആരെങ്കിലും അത് അനുകരിക്കാൻ ശ്രമിച്ചാലോ" എന്ന് ഡയറക്ടറോട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യമാണ്. ഒന്നാം ഭാഗം ദി ഹ്യൂമൻ സെന്റിപ്പീഡിന്റെ ഒറിജിൻ സ്റ്റോറിയും രണ്ടാം ഭാഗം അതിന്റെ ബോഡിയുമായി കണക്കാക്കുകയാണെങ്കിൽ ഫൈനൽ പാർട്ട് ഇവ രണ്ടിന്റെയും സ്പൂഫ്, അല്ലെങ്കിൽ ബ്ലാക്ക് കോമഡിയായിട്ടാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ നിരൂപകരിൽ പലരും ഫൈനൽ പാർട്ടിനെ ദി വേസ്റ്റ് മൂവി ഇൻ ദി ഹ്യൂമൻ സെന്റിപ്പീഡ് ട്രിലോജി എന്നാണ് വിശേഷിപ്പിച്ചത്.
✍sʏɴᴏᴘsɪs
■ അമേരിക്കയിൽ നിന്നും ജർമ്മനി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളായ ലിൻഡ്‌സെയുടെയും ജെന്നിയുടെയും കാറിന്റെ ടയർ കാടുമൂടിക്കിടക്കുന്ന ഒരു സ്ഥലത്ത് വെച്ച് പഞ്ചറാകുന്നു. രാത്രി നല്ല മഴയത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടിലേക്ക് അവർ സഹായമഭ്യർത്ഥിച്ചുകൊണ്ട് ചെല്ലുകയാണ്. ആ വീട്ടിൽ താമസിക്കുന്നത് ഒരു റിട്ടയേഡ് സർജനാണ്. സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തുന്നതിൽ പേരുകേട്ട ഒരു ഡോക്ടർ. റിട്ടയേഡ് ജീവിതം നയിക്കുന്ന അയാൾക്ക് പക്ഷേ, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു. ഇത്രയും കാലം മനുഷ്യരെ വേർപ്പെടുത്തി ജീവിച്ചതല്ലേ, ഇനി കുറച്ചു ജീവികളെ സർജറി നടത്തി യോജിപ്പിക്കണം. അതിനായി മൂന്ന് നായ്ക്കളെ സർജറി ചെയ്തു കൂട്ടിച്ചേർത്തു അയാളൊരു സയാമീസ് ട്രിപ്പ്‌ലെറ്റ് ഉണ്ടാക്കി. അവയാണെങ്കിൽ ചത്തും പോയി. ഒറ്റയ്ക്ക് ജീവിക്കുന്ന ആ ഭ്രാന്തന് ഏറ്റവും വെറുപ്പുള്ള ജീവികൾ സ്വന്തം വർഗ്ഗം തന്നെയായിരുന്നു. അതുകൊണ്ട് അയാളുടെ അടുത്ത ലക്ഷ്യം മൂന്ന് മനുഷ്യരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു മനുഷ്യപ്പഴുതാര ഉണ്ടാക്കുകയായിരുന്നു.അതിന്റെ തുടക്കമെന്നോണം ഒരു ട്രക്ക് ഡ്രൈവറെ ആദ്യമേ തന്നെ തട്ടിക്കൊണ്ടു വന്നിരുന്നു. ആ വീട്ടിലേക്കാണ് ആ പാവങ്ങൾ സഹായം തേടിചെല്ലുന്നത്. ശേഷം കണ്ടുതന്നെ അറിയുക. ഹ്യൂമൻ സെന്റിപ്പീഡ് ഫസ്റ്റ് പാർട്ടിൽ ആകൃഷ്ടനായി കൂടുതൽ അംഗങ്ങളുള്ള മനുഷ്യപ്പഴുതാര നിർമ്മിക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ കഥയാണ് സെക്കന്റ് പാർട്ടിൽ പറയുന്നത്. ഫൈനൽ പാർട്ടിൽ പറയുന്നത് രണ്ട് ഹ്യൂമൻ സെന്റിപ്പീഡ് സിനിമകളിലെയും പോലെ തടവുപുള്ളികളെ ശിക്ഷിക്കാൻ ഒരുമ്പെടുന്ന ജയിൽ വാർഡന്റെയും അതിന് പ്രചോദനം നൽകുന്ന അയാളുടെ അസ്സിസ്റ്റന്റിന്റെയും കഥയാണ്. വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവയാണെങ്കിലും ട്രിലോജിയിലെ മൂന്ന് സിനിമകളും തുടർച്ചയെന്നോണം വരുന്നത് കൊണ്ട് ക്രമമനുസരിച്ച് കാണാൻ ശ്രമിക്കുക.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഡോക്ടർ ജോസഫ് ഹെയ്റ്ററാവാൻ ഡയറക്ടർ ആദ്യമേ മുന്നിൽ കണ്ടത് ജർമ്മൻ നടൻ ഡെയ്റ്റർ ലാസറിനെത്തന്നെയായിരുന്നു. സെറ്റിൽ വന്നാൽ പിന്നെ കഥാപാത്രമായി മാറുകയും പിന്നീട് കഥാപാത്രമായി ജീവിക്കുകയും ചെയ്യുന്ന തനി മെത്തേഡ് ആക്ടിങ് ശൈലിയായിരുന്നു ഡെയ്റ്ററിന്റേത്. ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സൈക്കോപാത്ത് കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ അത് മെയ്ന്റൈൻ ചെയ്യാൻ സഹതാരങ്ങളിൽ നിന്നും അണിയറക്കാരിൽ നിന്നും തന്റെ കഴിവിന്റെ പരമാവധി അകന്ന് നിൽക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പ്രേക്ഷകരുടെ വെറുപ്പിന്റെ പരമാവധി സമ്പാദിക്കാൻ ഡോ. ഹെയ്റ്റർ എന്ന കഥാപാത്രത്തിനു സാധിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം തന്റെ ലക്ഷ്യം കൈവരിച്ചു എന്ന് തന്നെ പറയാം. തന്റെ ഉദ്ദേശ്യം ഇതാണെന്ന് മിനിമൽ ആർട്ടിന്റെ സഹായത്തോടെ കൃത്യമായി കാണിച്ചുകൊണ്ടായിരുന്നു ടോം സിക്സ് അഭിനേത്രികളുടെ കാസ്റ്റിങ് സെഷൻ നടത്തിയിരുന്നത്. അതിൽപ്പലരും പേടിച്ചു മുറിവിട്ട് ഓടിപ്പോയപ്പോൾ ധൈര്യത്തോടെ ആ വേഷം സ്വീകരിച്ചവരാണ് ലിൻഡ്സെയുടെ വേഷം അവതരിപ്പിച്ച വിന്റർ വില്യംസും ജെന്നിയുടെ വേഷം അവതരിപ്പിച്ച ആഷ്‌ലിൻ യെന്നിയും. യെന്നിയെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ മെയിൻ സ്ട്രീം കഥാപാത്രമായിരുന്നു ജെന്നി. ദീർഘകാല സുഹൃത്തുക്കൾ എന്ന രീതിയിലുള്ള കെമിസ്ട്രി വർക്ക്ഔട്ടാക്കാൻ ചിത്രീകരണ വേളയിൽ മുഴുവനും വിന്ററും ആഷ്‌ലിനും ഒരേ അപാർട്ട്മെന്റിലെയിരുന്നു താമസിച്ചിരുന്നത്. വിന്റർ വില്യംസിന് സിനിമയുടെ പ്ലോട്ടിനെക്കുറിച്ച് തന്റെ കുടുംബത്തോട് കള്ളം പറയേണ്ടിവന്നു. പ്രീമിയർ കണ്ട ഷോക്കിൽ വിന്ററിന്റെ അച്ഛൻ വർഷങ്ങളോളം അവരോട് പരിഭവത്തിലായിരുന്നു. അതുകൊണ്ട് കൂടിയാവണം മറ്റു അഭിനേതാക്കളെല്ലാം പിന്നീട് വന്ന സ്വീക്വലുകളിൽ മടങ്ങിയെത്തിയപ്പോൾ വിന്റർ മാത്രം തിരിച്ചുവരാതിരുന്നത്. ജപ്പാൻകാരനായ അക്കീറോ കിത്താമുറയെ സ്കൈപ്പ് വഴി ഓഡിഷൻ ചെയ്തായിരുന്നു തിരഞ്ഞെടുത്തത്. അവസാനത്തെ വികാരനിർഭരമായ മോണോലോഗ് അക്കീറോയുടെ സ്വന്തം സംഭാവനയായിരുന്നു. സെക്കന്റ് പാർട്ടിൽ ഒരു ഡയലോഗ് പോലുമില്ലാതെ ഒരു എക്സ്ട്രീം സൈക്കോയായി നിറഞ്ഞാടിയ ലോറെൻസ് ആർ. ഹാർവിയെക്കുറിച്ച് പ്രതിപാദിക്കാതെ ദി ഹ്യൂമൻ സെന്റിപ്പീഡ് എന്ന ട്രിലോജിക്ക് കടന്നുപോകാൻ കഴിയില്ല. ദി ഹ്യൂമൻ സെന്റിപ്പീഡ് ട്രിലോജിയിലെ ദി ബെസ്റ്റ് പെർഫോമൻസ് ലോറൻസിന്റെതായിരുന്നെന്ന് നിസ്സംശയം പറയാം.
📎 ʙᴀᴄᴋwᴀsʜ
■ ജർമ്മനിയാണ് സിനിമയിലെ കഥാപശ്ചാത്തലമായി പറഞ്ഞിരിക്കുന്നതെങ്കിലും പൂർണ്ണമായും നെതർലന്റ്സിലാണ് ഫസ്റ്റ് സീക്വൻസ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ കാണിക്കുന്ന വീട് കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്നതുമല്ലായിരുന്നു. യഥാർത്ഥത്തിൽ ചുറ്റിനും വീടുകളുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലായിരുന്നു ആ വില്ല. ഡെയ്റ്ററുടെ മെത്തേഡ് ആക്ടിങ് കാരണം അക്കീറോയുമായി ഒരു യഥാർത്ഥ വാഗ്വാദവും ചിത്രീകരണ വേളയിൽ ഉണ്ടായിരുന്നു. ഡോ. ഹെയ്റ്ററുടെ ചില സീനുകളെല്ലാം ഡെയ്റ്ററുടെ തലയിൽ ഉദിച്ചവയായിരുന്നു. ദി ഹ്യൂമൻ സെന്റിപ്പീഡ് ഫസ്റ്റ് സീക്വൻസിലെ പ്രശസ്തമായ ഓപ്പണിങ് സീനിൽ ഡോ. ഹെയ്റ്റർ അണിഞ്ഞിരിക്കുന്ന മിറർ സൺഗ്ലാസ് യഥാർത്ഥത്തിൽ സംവിധായകൻ ടോം സിക്സിന്റെതായിരുന്നു. ട്രിലോജിയിലെ മൂന്ന് സിനിമകളും കൂട്ടിയോജിപ്പിച്ചുകൊണ്ട് 2016-ൽ കംപ്ലീറ്റ് സീക്വൻസ് എന്നപേരിൽ, ടോം സിക്സിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ദി മൂവി സെന്റിപ്പീഡും ഇറങ്ങിയിരുന്നു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ