Miracle In Cell No. 7 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ ലീ യോങ്-ഗു എന്നെ ഓർമ്മിപ്പിച്ചത് വിക്രം ദൈവത്തിരുമകളിൽ അവതരിപ്പിച്ച കൃഷ്ണയെയാണ്. സ്വന്തം മകളെ ജീവന് തുല്ല്യം സ്നേഹിച്ച ബുദ്ധിവളർച്ച കുറവുള്ള ഒരച്ഛൻ തന്നെയായിരുന്നു യോങ്-ഗുവും. ഒരു കൊറിയൻ സിനിമ തമിഴിൽ നിന്നും കോപ്പിയടിച്ചു എന്നല്ല ഞാൻ പറഞ്ഞുവരുന്നത്. ദൈവത്തിരുമകളിലെ കൃഷ്ണയും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യോങ്-ഗുവും തമ്മിൽ കഥാപാത്ര നിർമ്മിതിയിൽ ഒരുപാട് സാമ്യമുണ്ട്. പക്ഷേ ഇരു സിനിമകളിലെയും പ്ലോട്ടുകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഏഴാം നമ്പർ ജയിൽ മുറിയിലെ ആ അത്ഭുതമെന്തായിരുന്നു? ■ ലീ ഹ്വാങ്-ക്യുങ് സംവിധാനം നിർവഹിച്ച കോമഡി ഡ്രാമ കൊറിയൻ ചിത്രമാണ് മിറക്കിൾ ഇൻ സെൽ നമ്പർ 7. ലീ ഹ്വാങ്-ക്യുങ്, യു യോങാ, കിം ഹ്വാങ്-സങ്, കിം യോങ്-സ്യോക് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാങ് സ്യുങ്-ഗി ഛായാഗ്രഹണവും ചോയ് ജേ-ഗ്യുൻ, കിം സോ-യോൻ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ലീ ഡോങ്-ജുനാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs ■ തന്റെ ആറു വയസ്സുകാരി മകളോടൊപ്പം (യെ സോങ്) സന്തോഷകരമായ ജീ