ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Lucifer

Lucifer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വർഷങ്ങൾക്ക് മുൻപ് പ്രിത്വി സിനിമയിൽ പിച്ച വെച്ചു തുടങ്ങിയ കാലത്ത് ഏതോ ഒരു ചാനലിന് കൊടുത്ത ഒരു ഇന്റർവ്യൂ ഓർത്തുപോകുന്നു. അന്നദ്ദേഹം തന്റെ ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പമെന്താണെന്നുള്ള ചോദ്യത്തിന് ഓരോന്നായി ഉത്തരം നൽകാൻ തുടങ്ങി. നല്ലൊരു സിനിമാ നടനായി അറിയപ്പെടണം, ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിക്കണം, അങ്ങനെയങ്ങനെ. മുപ്പത് വയസ്സിന് ശേഷം പൃത്വിരാജ് ആരായിരിക്കുമെന്ന ചോദ്യത്തിന് ചിലപ്പോഴൊരു സംവിധായകനായേക്കാം എന്ന ഉത്തരമാണ് നൽകിയത്. അന്നദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട ഞാനടക്കമുള്ള ഭൂരിപക്ഷവും ചിന്തിച്ചത് ചെറുപ്പത്തിന്റെ അതിമോഹങ്ങൾ മാത്രമാണ് അതെന്നാണ്. പക്ഷേ, വർഷങ്ങൾക്കിപ്പുറം പ്രിത്വി അന്ന് പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും അക്ഷരംപ്രതി നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ എന്ന കളിയാക്കലുകളിൽ നിന്നും രാജുവേട്ടൻ എന്ന പദവിയിലാണിപ്പോൾ പ്രിത്വിരാജ് ഇരിക്കുന്നത്. ഇന്നിപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ മോഹത്തിന്റെ അവസാനത്തെ ചുവടിലേക്കാണദ്ദേഹം കാലെടുത്ത് വെച്ചിരിക്കുന്നത്. അതും മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ കൂടെ. ലാ

Argentina Fans Kaattoorkadavu

Argentina Fans Kaattoorkadavu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന സ്പോർട്സ് ഡ്രാമ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. മലയാളത്തിൽ കാളിദാസ് ജയറാം നായകനാകുന്ന മൂന്നാമത്തെ ചിത്രവും. തുടർച്ചയായ നാല് ഹിറ്റുകൾക്ക് ശേഷം മലയാള സിനിമയുടെ ഐശ്വര്യം എന്നറിയപ്പെട്ട ഐശ്വര്യ ലക്ഷ്മി നായികയായി ചേരുന്നതോടെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനു പ്രേക്ഷകർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐശ്വര്യ ലക്ഷ്മി ഒരിക്കൽ കൂടി ഭാഗ്യതാരകമാകുമോ? അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് കാളിദാസ് ജയറാമിന്റെ ആദ്യത്തെ സൂപ്പർഹിറ്റാകുമോ? ■ അശോകൻ ചെരുവിൽ എഴുതിയിരിക്കുന്ന കഥയെ തിരക്കഥാ രൂപത്തിലാക്കിയിരിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ്. റെനാഡൈവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തനി നാട്ടിൻപുറത്തെ കഥയായതുകൊണ്ട് തന്നെ നാട്ടിൻപുറത്തിന്റെ സുന്ദരമായ ഫ്രയിമുകൾ അതിമനോഹരമായി തന്നെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലിജോ പോളാണ് എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ പശ്ചാത്തല സംഗീതവ

The Salesman

The Salesman » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകസിനിമയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഇറാനിയൻ സംവിധായകനായ അസ്ഗർ ഫർഹാദി. അദ്ദേഹത്തിൻറെ സിനിമകളിലെല്ലാം ജീവിതമുണ്ട്, ജീവിത ബന്ധങ്ങളുണ്ട്. സിനിമകൾക്ക് ഒരിക്കലും പൂർണ്ണമായും റിയലിസ്റ്റിക് ആവാൻ സാധിക്കില്ല എന്ന് കുറച്ചു നാൾ മുൻപ് സംവിധായകൻ ലാൽ ജോസ് അഭിപ്രായപ്പെട്ടുകൊണ്ട്. പക്ഷേ, അദ്ദേഹത്തിൻറെ അഭിപ്രായത്തെ പൂർണ്ണമായും ഖണ്ഡിക്കുന്നതാണ് ഫർഗാദിയുടെ ചിത്രങ്ങൾ. യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ഫർഗാദിയുടെ ഭൂരിഭാഗം ചിത്രങ്ങളും. 'എബൌട്ട്‌ എല്ലി' എടുത്ത് നോക്കിയാലും 'ഏ സെപറേഷൻ' എടുത്ത് നോക്കിയാലുമൊക്കെ നമുക്ക് കാണാൻ സാധിക്കുന്നത് പച്ചയായ ജീവിതത്തിന്റെയിടയ്ക്ക് സ്ഥാപിച്ചുവെച്ച സിസിടിവി ക്യാമറകളാണ്, അവിടെ കൃതൃമങ്ങളില്ല. ദി സെയിൽസ്മാനിലേക്ക് വരുമ്പോഴും നമുക്ക് കാണാൻ സാധിക്കുക ഇതേ അത്ഭുതമാണ്. ■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമ പേർഷ്യൻ ചിത്രമാണ് ദി സെയിൽസ്മാൻ. ഹുസൈൻ ജഫാരിയൻ ഛായാഗ്രഹണവും ഹയിദേ സഫിയാരി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സത്താർ ഒറാക്കിയാ

Wild Tales

Wild Tales » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പേര് കേട്ടാൽ വന്യമൃഗങ്ങളുടെ കഥയാണെന്ന് തോന്നിയേക്കാം, അല്ലെങ്കിൽ കാട്ടിലകപ്പെട്ട മനുഷ്യൻ. ഓപ്പണിങ് ക്രെഡിറ്റ്സ് ഏറെക്കുറെ നമ്മുടെ മുൻധാരണകളെ ശരിവെക്കുന്നതായിരിക്കും. പക്ഷേ, പിന്നീടങ്ങോട്ട് വൈൽഡ് ടെയ്ൽസ് പറയുന്നത് മനുഷ്യരുടെയുള്ളിലെ "മൃഗീയതയുടെ" കഥയാണ്, മനുഷ്യമനസ്സുകളിൽ കെട്ടിയിട്ട ക്രൂരമൃഗം നിമിഷാർദ്ധത്തിൽ കെട്ടുപൊട്ടിച്ചു പുറത്തു ചാടുകയാണ്. അപ്പോൾ അവന്റെയുള്ളിൽ പകയുടെ, ക്രൂരതയുടെ കനൽ മാത്രം. ആ ക്രോദ്ധാഗ്നി തീ വിറകിനെ തിന്നുന്നപോലെ മനുഷ്യ ജീവനുകൾ ഭസ്മമാക്കിക്കളയുകയാണ്. ശരിക്കും മൃഗീയത എന്ന ഒന്നുണ്ടോ എന്നത് തന്നെ സംശയമാണ്, കാരണം മൃഗങ്ങൾ അവയ്ക്കുള്ള ഭക്ഷണത്തിന് വേണ്ടി മാത്രമേ മറ്റുള്ളവയെ ആക്രമിക്കാറുള്ളൂ, അല്ലെങ്കിൽ സ്വയരക്ഷയ്ക്ക് വേണ്ടി. പക്ഷേ, മനുഷ്യർ മൃഗങ്ങളെക്കാൾ ക്രൂരന്മാരാണെന്നു കാലംതെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവർ ചിലപ്പോൾ എന്തിന് വേണ്ടി എന്നല്ലാതെ പരസ്പരം കൊന്ന് തീർക്കും. നിസ്സാരകാര്യങ്ങൾ വരെ കൊലപാതകത്തിലേക്കുള്ള കാരണങ്ങളായി അവർ കരുതി വെക്കും. വൈൽഡ് ടെയ്ൽസ് പറയുന്നതും മനുഷ്യരിൽ ഉറങ്ങിക്കിടക്കുന്ന മൃഗത്തെക്കുറിച്ചാണ്. പക്ഷേ മൃഗങ്ങൾ മനുഷ്യ

The Dictator

The Dictator » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചരിത്രത്തിൽ ഏകാധിപതികളുടെ സ്ഥാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. വാഴ്ത്തപ്പെട്ട ഏകാധിപതികളും ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് എറിയപ്പെട്ട ഏകാധിപതികളുമുണ്ട്. ഭരണം നല്ലതായാലും ചീത്തയായാലും ഏകാധിപത്യമെന്നത് ആദ്യാവസാനം അസ്വാതന്ത്ര്യത്തിന്റേതാണ്. സ്വന്തം ജനങ്ങളെ ഭരണാധികാരികളുടെ വിധിവിലക്കുകളാൽ അടിച്ചമർത്തി ഭരിക്കുന്നതിനെ ഏകാധിപത്യമെന്നും സ്വേച്ഛാധിപത്യമെന്നും വിളിക്കാം. സ്വേച്ഛാധിപതികൾ എല്ലാക്കാലവും ജനങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ കടപുഴകി വീണിട്ടേയുള്ളൂ. പക്ഷേ, സ്വേച്ഛാധിപതികളെ വീഴ്ത്തി സ്വാതന്ത്ര്യം നേടാൻ മുന്നിൽ നിന്നവർ പിന്നെപ്പിന്നെ സ്വയം സ്വേച്ഛാധിപതികളായി മാറിയ ചരിത്രവും ഒട്ടനവധിയാണ്. സ്വേച്ഛാധിപതി എന്ന പേര് കേൾക്കുമ്പോൾ ആദ്യം വരുന്ന പേരുകാരൻ എന്തായാലും അഡോൾഫ് ഹിറ്റലറെന്ന ജർമ്മൻകാരനായിരിക്കും. പക്ഷേ, ചരിത്രം ഉണ്ടായ കാലം മുതൽക്കേ സ്വേച്ഛാധിപതികളും ഉണ്ടായിട്ടുണ്ട്. രാജഭരണങ്ങൾ ഏറെക്കുറെ സ്വേച്ഛാധിപത്യത്തിന്റേതായിരുന്നു എന്ന് തന്നെ പറയാം. ജൂലിയസ് സീസർ, ഈജിപ്ഷ്യൻ ഫറോവമാർ, അലക്‌സാണ്ടർ, നെപ്പോളിയൻ, ഫ്രാങ്കോ മുതൽ ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, മാവോ, ഈദി