𝐀𝐦𝐞𝐫𝐢𝐜𝐚𝐧 𝐁𝐞𝐚𝐮𝐭𝐲 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചില സിനിമകൾ അങ്ങനെയാണ്. കളക്ഷനിലുണ്ടായിരുന്നിട്ടും ഒരു കാരണവുമില്ലാതെ നമ്മൾ കാണാതെ മാറ്റിവെക്കും. പിന്നീട് എപ്പോഴെങ്കിലും മറ്റൊരു സിനിമയും കാണാനില്ലാത്തപ്പോൾ ഗതികേടുകൊണ്ട് അതെടുത്ത് കാണും. ശേഷം ഭയങ്കര കുറ്റബോധമായിരിക്കും, ഇത്ര നല്ലൊരു സിനിമ നമ്മൾ കാണാൻ വൈകിയല്ലോ എന്നോർത്ത്. ഇതിന് മുൻപ് എനിക്ക് അത്തരമൊരു ഫീൽ തന്ന സിനിമ, സെർജിയോ ലിയോണി സംവിധാനം നിർവ്വഹിച്ചു ക്ലിന്റ് ഈസ്റ്റ്‌വുഡ് നായകനായ ദി ഗുഡ് ബാഡ് അഗ്ലിയായിരുന്നു. പിന്നീട് കുറ്റബോധത്തിന്റെ നെറുകയിലെത്തിയപ്പോൾ അതിന്റെ രണ്ട് പ്രീക്വലുകളും ഒറ്റയിരുപ്പിന് കണ്ടുതീർത്തു. ഇപ്പോൾ അങ്ങനൊരു ഫീലായിരുന്നു അമേരിക്കൻ ബ്യൂട്ടി എന്ന ഈ സിനിമ സമ്മാനിച്ചത്. ദി ഗുഡ് ബാഡ് അഗ്ലിയെപ്പോലൊരു ആക്ഷൻ അഡ്വഞ്ചർ ത്രില്ലർ സിനിമയൊന്നുമല്ലെങ്കിലും ഒരു മനോഹര ഫീൽ ഗുഡ് സിനിമയായിരുന്നു അമേരിക്കൻ ബ്യൂട്ടി. കെവിൻ സ്പെയ്സിയുടെ നരേഷനും അങ്ങേരുടെ അസാധ്യ അഭിനയവുമെല്ലാമായി ഈ ബ്യൂട്ടിയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഒരു കാലത്തും കാലികപ്രസക്തി നഷ്ടപ്പെടാത്ത ഒരു തീം ചർച്ച ചെയ്യുകയാണ് അമേരിക്കൻ ബ്യൂട്ടി. അമേരിക്കൻ ബ്യൂട്ടിയുടെ തീമ