Asur: Welcome To Your Dark Side » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇന്ത്യയിലെ ഏറ്റവും മികച്ച വെബ്‌സീരീസ്, ഹിന്ദു മിത്തോളജിയെക്കൂടി കൂട്ടിയിണക്കിയുള്ള അത്യപൂർവ്വമായൊരു ക്രൈം ഇൻവെസ്റ്റിഗേഷണൽ സീരീസ് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ കേട്ടാണ് ഞാൻ അസുർ കാണാനിരിക്കുന്നത്. അസുർ കണ്ടുതുടങ്ങുന്നതിന് മുൻപേ തന്നെ ഒരു സുഹൃത്ത് അസുറിന് അടുത്തിറങ്ങിയ ഒരു മലയാള സിനിമയുമായി ഭയങ്കര സാമ്യം തോന്നുന്നു എന്ന കാര്യം സൂചിപ്പിച്ചിരുന്നു. അതുകൂടി മനസ്സിലിട്ട് കൊണ്ടാണ് അസുർ കണ്ടുതീർത്തത്. കണ്ടുതീർത്തപ്പോൾ ആ സുഹൃത്തിന്റെ നിരീക്ഷണം വളരെ ശരിയാണെന്ന് മനസ്സിലായി. ഞാൻ ആദ്യം സംശയിച്ചത് ആ പ്രമുഖ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസിനെയായിരുന്നു. അതാണല്ലോ ശീലം. ആ പ്രമുഖ സിനിമയുടെ പേരാണ് അഞ്ചാം പാതിര. മലയാള സിനിമകൾ പുറത്തൂന്ന് കോപ്പിയടിക്കുന്നു എന്നതാണല്ലോ സർവ്വരും അംഗീകരിച്ച കാര്യം. പക്ഷേ മിഥുന് പകരം ഞാൻ ഇപ്പോൾ സംശയിക്കുന്നത് അസുറിന്റെ തിരക്കഥാകൃത്ത് ഗൗരവ് ശുക്ലയെയാണ്. കാരണം അഞ്ചാം പാതിര ഇറങ്ങിയത് ഈ വർഷം ജനുവരി പത്തിനും അസുറിന്റെ ആദ്യ എപ്പിസോഡ് ഇറങ്ങിയത് മാർച്ച് രണ്ടിനുമാണ്. ഒരേ ജോണറിലുള്ള സിനിമകൾക്ക് സാമ്യത തോന്നുക